ബി​ഗ് ബോസ് വാസം രണ്ടാഴ്ച കൊണ്ട് അവസാനിപ്പിച്ച് ഒമർ പുറത്തേക്ക്, പോകും വഴി വിഷ്ണുവിലൂടെ ഹൗസിൽ ബോംബിട്ട് താരം!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് നാൽപ്പത്തിരണ്ട് ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഏഴ് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഒമര്‍ ലുലു, ജുനൈസ്, ശോഭ, സെറീന, റെനീഷ, ശ്രുതി, ഷിജു എന്നിവര്‍ ആയിരുന്നു അത്. ഇതില്‍ ഷിജു സേഫ് ആണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പ്രഖ്യാപിച്ചു. ബാക്കിയുണ്ടാിരുന്ന ആറ് പേരാണ് ഇന്ന് എലിമിനേഷൻ പ്രക്രിയയെ നേരിട്ടത്.

അതിൽ‌ ഏറ്റവും അവസാനം ഡെയ്ഞ്ചറസ് സോണിൽ വന്നത് ഒണർ ലുലു, സെറീന, ജുനൈസ് എന്നിവരായിരുന്നു. അതിൽ ഒമർ ലുലു ഹൗസിൽ നിന്നും പ്രേക്ഷ പിന്തുണ കുറവായതിനാൽ പുറത്തായി. ഒമർ ലുലുവിന് ഈ ആഴ്ച പ്രേക്ഷക പിന്തുണ കൂടുതലായിരുന്നു. വീക്കിലി ടാസ്ക്കായ മിഷൻ എക്സിന് ശേഷമാണ് ഒമറിന് ആരാധകരുണ്ടായത്.

പക്ഷെ വന്ന ആദ്യത്തെ ആഴ്ച​ ​ഗെയിമിനോട് വളരെ തണുപ്പൻ സമീപനമായിരുന്നു ഒമർ ലുലുവിന്. വൈൽഡ് കാർഡായി ഒമർ ഹൗസിലേക്ക് എത്തിയപ്പോൾ എന്തെങ്കിലുമൊക്കെ ​ഗെയിം ചെയ്ഞ്ചിങ് മൊമന്റ് ഹൗസിലുണ്ടാകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ ഒമർ ഹൗസിൽ ഒതുങ്ങിക്കൂടി പോയി.

Omar Lulu

മൂന്നാഴ്ചയാണ് ഒമര്‍ ബിഗ്ബോസ് വീട്ടില്‍ നിന്നത്. കഴിഞ്ഞ തവണയും ഒമര്‍ നോമിനേഷനില്‍ എത്തിയിരുന്നു. ഇത്തവണ ആദ്യം തന്നെ ശ്രുതി സെയ്ഫാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അതിന് പിന്നാലെ ശോഭ സെയ്ഫാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. പിന്നീട് റെനീഷയും സെയ്ഫാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

ശേഷം സെറീനയും ഒമറും ജുനൈസുമാണ് അവശേഷിച്ചത്. ഇവർക്ക് ഒരോരുത്തര്‍ക്കും ഒരോ കുക്കീസ് നല്‍കി. അത് സാഗറും ശോഭയും റെനീഷയും പൊളിച്ച് നോക്കി. പിന്നീട് ആരാണ് പുറത്താണ് പോകുകയെന്ന് മോഹന്‍ലാല്‍ വീട്ടിലുള്ളവരോട് ചോദിച്ചു. കൂടുതല്‍ പേർ ഒമറിന്‍റെ പേരാണ് പറഞ്ഞത്. രണ്ടാം സ്ഥാനത്ത് ജുനൈസും.

Omar Lulu

ഒടുവില്‍ ശോഭ വെളിപ്പെടുത്തി എവിക്ടായത് ഒമറാണെന്ന്. വളരെ സന്തോഷത്തോടെയാണ് ഒമർ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. അടുത്തിടെയായി ഇടയ്ക്കെല്ലാം വീട് മിസ് ചെയ്യുന്നുവെന്നും പുറത്ത് പോകാൻ ആ​ഗ്രഹിക്കുന്നുവെന്നും ഒമർ ഇടയ്ക്കിടെ പറയുമായിരുന്നു. ഹൗസിൽ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടെ വിഷ്ണുവിനെ മാത്രം വിളിച്ച് കൊണ്ടുപോയി ചില ഉപദേശങ്ങളും ഒമർ നൽകി.

ശോഭയോട് ചേർന്ന് നിന്ന് കളിച്ചോളാനും അഖിൽ പുറത്ത് ഫുൾ നെഗറ്റീവ് ആണെന്നുമാണ് ഒമർ ലുലു വിഷ്ണുവിനോട് പറഞ്ഞത്. ഒമറിന്റെ വാക്കുകൾ വിഷ്ണു കേട്ടാൽ ഇനിയുള്ള യുദ്ധം അഖിലും വിഷ്ണുവും തമ്മിലായിരിക്കും. പോകും വഴി ഹൗസിലൊരു ബോംബ് ഒമർ സെറ്റ് ചെയ്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

അഖിലിനെ പൂട്ടാൻ പറ്റാത്ത വിഷമത്തിൽ ഒമർ വിഷ്ണുവിനെ ഉപയോ​ഗിച്ച് പാരവെച്ചുവെന്നും ആരാധകർ‌ കുറിക്കുന്നുണ്ട്. ബി​ഗ് ബോസിൽ വന്നപ്പോൾ ഫ്രീഡം എന്ന വാക്കി‌ന്റെ വില മനസിലായി. ഹൗസിൽ ക്ലോസ്ഡായുള്ള സിറ്റുവേഷനിൽ നിന്നപ്പോൾ ഡിപ്രഷൻ വരുന്ന ഫീൽ വന്നു. ഇതൊരു ഈസി ​ഗെയിമല്ല. പ്രിപ്പയർ ചെയ്ത് വേണം മുന്നോട്ട് പോകാൻ.

ഹൗസിൽ നിന്നപ്പോൾ ഒരുപാട് കാര്യങ്ങൾ മിസ് ചെയ്യുന്നത് പോലെ തോന്നി. എന്നെ പുറത്താക്കിയതിന് ഓഡിയൻസിനോട് നന്ദി പറയുന്നു. ഹൗസിൽ നിന്ന് ഓടി പോകാനൊക്കെ തോന്നി. ഒമർ ലുലു പറഞ്ഞു. ഒറ്റപ്പെടുത്തുന്ന ഫീൽ വന്നത് കൊണ്ടാണ് ശോഭയ്ക്ക് ഒപ്പം നിന്ന് കളിക്കണമെന്ന ഉപദേശം വിഷ്ണുവിന് നൽകിയതെന്നും ഒമർ മോഹൻലാലിനോട് പറഞ്ഞു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്.

Read more about: bigg boss malayalam omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X