ബിഗ് ബോസിനും തിരിച്ചടി കിട്ടി? മാര്‍ച്ചില്‍ തുടങ്ങാനിരുന്ന ഷോ ഉടനെ ഉണ്ടാവില്ല! സോഷ്യല്‍ മീഡിയ പ്രതികരണം
നാല് സീസണുകള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. ഷോ തീര്‍ന്നിട്ട് മാസങ്ങളായെങ്കിലും അതിന്റെ ഓളം ഇനിയും അവസാനിച്ചിട്ടില്ല. വൈകാതെ അഞ്ചാം സീസണ്‍ കൂടി ആരംഭിക്കുമെന്നാണ് പുതിയ വിവരം. മോഹന്‍ലാല്‍ തന്നെയായിരിക്കും ഇത്തവണയും അവതാരകനായിട്ടെത്തുക. മുന്നൊരുക്കങ്ങളൊക്കെ ഏകദേശം പൂർത്തിയായെന്നും ഷോ ഉടനെ എത്തുമെന്നും കഴിഞ്ഞ സീസണിലെ മത്സരാർഥികളിൽ ചിലർ പറഞ്ഞിരുന്നു.
എന്നാല്‍ ബിഗ് ബോസ് ഷോ പ്രതിസന്ധിലായെന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആരംഭിക്കുമെന്ന് കരുതിയ ഷോ ഇനിയും മുന്നോട്ട് നീളുമെന്നാണ് യൂട്യൂബ് ചാനലിലൂടെ വന്നൊരു വാര്‍ത്തയില്‍ പറയുന്നത്. കാരണമടക്കം ചൂണ്ടി കാണിച്ചാണ് വീഡിയോ വൈറലാവുന്നത്. പിന്നാലെ പ്രതികരണവുമായി ബിഗ് ബോസ് ആരാധകരും എത്തുകയാണിപ്പോൾ.

നാലാം സീസണിന്റെ ഗംഭീര വിജയമായതിനാല്‍ പുതിയ എപ്പിസോഡിനായി ഏവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ ഫെബ്രുവരിയിലോ അതല്ലെങ്കില്‍ മാര്‍ച്ച് 25 നോ ആരംഭിക്കുമെന്നായിരുന്നു മുന്‍പ് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഷോ തുടങ്ങാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഷോ നിര്‍ത്തി വെക്കുന്നതെന്നാണ് പറയുന്നത്.

ഇത്തവണയും മുംബൈയില്‍ വച്ചായിരിക്കും ബിഗ് ബോസിന്റെ സെറ്റ്. അതിലും ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തായാലും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഷോ ഉണ്ടാവില്ലെന്നും ചിലപ്പോള്‍ ഏപ്രില്‍ അവസാനമോ മേയ് മാസമേ ആയിരിക്കും നടക്കുക എന്നുമാണ് രാജ് ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

ഇക്കാര്യങ്ങളൊക്കെ ഏകദേശം സത്യമാവാനാണ് സാധ്യതയെന്നും മുന്‍പ് ലഭിച്ച വിവരങ്ങളും ശരിയായിരുന്നെന്നും വീഡിയോയില്‍ പറയുന്നു. നിലവില്‍ ഹിന്ദി ബിഗ് ബോസാണ് മുംബൈയിലെ ഒരു സെറ്റില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദിയുടെ പതിനാറാം സീസണാണ്. അടുത്ത മാസത്തോട് കൂടിയേ അത് തീരുകയുള്ളു. ശേഷം ആ സെറ്റ് മുഴുവന്‍ പൊളിച്ച് മലയാളത്തിന് വേണ്ടി പുതിയൊരു വീട് തന്നെ ഒരുക്കണം.

കുറച്ച് താമസമുണ്ടെങ്കിലും 2023 പകുതിയാവുന്നതിനുള്ളില്‍ തന്നെ ഷോ വരുമന്ന് തന്നെയാണ് വിവരം. എന്തായാലും കഴിഞ്ഞ സീസണിലെ തരംഗം അവസാനിക്കണമെങ്കില്‍ അടുത്തൊരു പതിപ്പ് കൂടി എത്തണം. കഴിഞ്ഞ വര്‍ഷം തന്നെ മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുകയും അവരുടെ ഓഡിഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ സമയത്ത് തന്നെ ഈ വര്‍ഷവും തുടങ്ങുമെന്നാണ് ഇതുവരെയുള്ള എല്ലാ റിപ്പോര്‍ട്ടുകൡും പറഞ്ഞിരുന്നത്.

ചാനലോ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വൈകാതെ പ്രൊമോ വീഡിയോ വരുന്നതിന് അനുസരിച്ചേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളു. കഴിഞ്ഞ വര്‍ഷം മുതല്‍ 24 മണിക്കൂറും ഷോ കാണാന്‍ സാധിക്കും എന്നത് പോലെ ഇത്തവണയും ഉണ്ടാവുമെന്നാണ് വിവരം. മാത്രമല്ല കിടിലന്‍ മത്സരാര്‍ഥികളും പുതിയ സീസണിലേക്ക് എത്തിയേക്കുമെന്ന് സൂചനയുണ്ട്. ഔദ്യോഗികമായ സ്ഥീരികരണം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications