'വിഷ്ണുവിൽ നിന്നും ജുനൈസിന് കിട്ടിയത് എട്ടിന്റെ പണി, മുഖം മൂടി അഴിഞ്ഞു, ഇനി തട്ട് കിട്ടും'; കുറിപ്പ്!
ഏയ്... ഞാൻ ബിഗ് ബോസ് ഒരു വട്ടം പോലും കണ്ടിട്ടില്ല.... ഗെയിമും സ്ട്രാറ്റർജിയും എന്താണെന്ന് പോലും അറിയില്ല... ഞാൻ എന്തായാലും വൈകാതെ പുറത്താകും... ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർ കഴിഞ്ഞ നാല് സീസണിലും ഒട്ടുമിക്ക മത്സരാർഥികളിൽ നിന്നും കേട്ടിട്ടുള്ള കുറച്ച് ഡയലോഗുകൾ ആണിത്.
എന്നാൽ അഞ്ചാം സീസണലേക്ക് വരുമ്പോൾ ഇത്തരം പതിവ് ക്ലീഷേ ഡയലോഗുകൾ പറയുന്നവർ വളരെ കുറവാണ്. പിന്നെ എനിക്ക് വീട്ടിൽ പോകണമെന്ന പല്ലവിയും അധികമാരും പറഞ്ഞ് കേട്ടിട്ടില്ല. എല്ലാവരും എപ്പോഴും നൂറ് ദിവസം എങ്ങനെ തികച്ച് കപ്പ് നേടാമെന്നും എത്തരത്തിൽ സ്ക്രീൻ സ്പേസ് ഉണ്ടാക്കണമെന്നും ആലോചിച്ച് നടക്കുന്നവരാണ്.

പലരും കഴഞ്ഞ സീസണുകൾ കണ്ട് മനസിലാക്കി അരച്ച് കലക്കി കുടിച്ച് സ്ട്രാറ്റർജിയും പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്ന് പതിനെട്ട് പേരുടേയും സംസാരത്തിൽ നിന്ന് വ്യക്തമാണ്. ഒരു കോമണർ അടക്കമാണ് പതിനെട്ട് പേർ ഹൗസിനുള്ളിൽ മത്സരിക്കുന്നത്. ഇപ്പോഴുള്ളവരിൽ ഏറ്റവും ശക്തരായ രണ്ട് മത്സരാർഥികളാണ് ജുനൈസും വിഷ്ണു ജോഷിയും.
കഴിഞ്ഞ ദിവസം വീക്കിലി ടാസ്ക്കിന്റെ രണ്ടാം ഘട്ടം നടക്കുന്നതിനിടെ ഇരുവരും തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. തുടക്കമിട്ടത് വിഷ്ണുവായിരുന്നു. ജുനൈസിന്റേയും അഞ്ചൂസിന്റേയും ഡാൻസ് നടക്കുന്നതിനിടെ ബസർ അടിച്ച് അവരുടെ പോയിന്റുകൾ ഇല്ലാതാക്കി.
ജുനൈസ് മോഹൽലാലിനെയാണ് അവതരിപ്പിച്ചതെന്ന് തോന്നിയില്ലെന്നും കാലുവയ്യാത്തൊരാൾ ഡാൻസ് കളിക്കുന്നതായാണ് തനിക്ക് തോന്നിയതെന്നുമാണ് ബസറടിച്ചതിന് കാരണമായി വിഷ്ണു പറഞ്ഞത്. പിന്നീട് വിഷ്ണുവും ദേവുവും പെർഫോം ചെയ്തപ്പോൾ പ്രകടനം പൂർത്തിയാകും മുമ്പ് ജുനൈസ് പകരത്തിന് പകരമെന്നോണം ബസറടിച്ച് വിഷ്ണുവിന്റേയും ദേവുവിന്റേയും പോയിന്റുകൾ ഇല്ലാതാക്കി.
നൃത്തം ഉണ്ടായിരുന്നില്ല പകരം വെറും ആക്ട് മാത്രമായിരുന്നുവെന്നാണ് ജുനൈസ് കാരണം പറഞ്ഞത്. എന്നാലിപ്പോൾ വിഷ്ണു ആ സംഭവത്തിലൂടെ ജുനൈസിന്റെ മുഖം മൂടി പൊളിച്ച് കാണിച്ചുവെന്നാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ പറയുന്നത്.

വലിയ തട്ടുകേടില്ലാതെ ഹൗസിൽ കഴിഞ്ഞിരുന്ന ജുനൈസിന് ഇനി അങ്ങോട്ട് പണികൾ കിട്ടി തുടങ്ങുമെന്നും കുറിപ്പിൽ പറയുന്നു. അത് തന്നെയായിരുന്നു വിഷ്ണു ആഗ്രഹിച്ചതെന്നും കുറിപ്പിൽ പറയുന്നു. 'ജുനൈസിന് എട്ടിന്റെ പണി കൊടുത്തു വിഷ്ണു. നല്ല വൃത്തിക്ക് കളിച്ച ഒരു ഡാൻസ് ആക്ട് പ്രതികാരത്തിന്റെ പേരിൽ നിർത്തിപ്പിച്ചത് കൊണ്ട് ഇത്ര നാൾ തട്ട് കിട്ടാതെ ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞുപോന്നിരുന്ന ജുനൈസിന്റെ മുഖം മൂടി പൊളിച്ച് കാണിച്ചു വിഷ്ണു.'
'ദേവു മോശമായിരുന്നുവെന്ന് പറഞ്ഞ് ഡാൻസ് നിർത്തിച്ചാലും ഇത്ര പണി ആശാന് കിട്ടില്ലായിരുന്നു. സ്വന്തം കഴിവിൽ കോൺഫിഡൻസ് വെച്ച് പേടിക്കാതെ ഒരു ഡാൻസ് ആക്ട് നിർത്തിക്കാനും ജുനൈസ്ന്റെ മുഖം മൂടി തുറന്ന് കാണിക്കാനും ജുനൈസിന്റെ നടപടിയിൽ യാതൊരു എതിർ ശബ്ദവും ഉയർത്താതെ ഷോ കാണുന്ന പ്രേക്ഷകർക്ക് തീരുമാനം വിടാനും സാധിച്ചതുകൊണ്ട് വിഷ്ണു ഗെയിമർ എന്ന നിലയിൽ ഒരു പടി കൂടെ മുന്നോട്ട് കയറിയിരിക്കുന്നു' എന്നായിരുന്നു കുറിപ്പ്.
കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തി. 'ജുനൈസിനെ തളർത്താനാണെങ്കിൽ കൂടിയും കാലിന് വയ്യാത്തവർ കളിക്കുന്നത് പോലെ എന്ന സ്റ്റേറ്റ്മെന്റ് ഇൻകറക്ടാണ്. കാലിന് വയ്യാത്തവർ എത്രപേർ എല്ലാ അംഗങ്ങളും (കൈകാൽ )ഉള്ളവരെക്കാളും മനോഹരമായി നൃത്തം ചെയ്യുന്നു.'
'ഒരു അംഗ പരിമിതൻ ഈ സ്റ്റേറ്റ്മെന്റ് കാണുമ്പോൾ വേദനിക്കും. ഈ ഗെയിം ഉള്ളിലുള്ളവരുടെ മാത്രം അല്ല. അത് ഇത് കാണുന്നവരുടെ കൂടിയാണ്. വളരെ ചീപ്പ് സ്ട്രാറ്റർജിയായിപ്പോയി' എന്നാണ് ഒരാൾ എതിർത്ത് കമന്റ് ചെയ്തത്.


Click it and Unblock the Notifications