'ഒറ്റപ്പെടൽ സൂപ്പർസ്റ്റാറുകളുടെ ജനനം ബിഗ് ബോസിൽ ആദ്യമായിട്ടല്ല സംഭവിക്കുന്നത്'; അഖിൽ‌ മാരാരെ കുറിച്ച് കുറിപ്പ്

മോഹൻലാൽ ബി​ഗ് ബോസിന്റെ അവതാരകനായപ്പോൾ മുതൽ നാല് സീസണുകളിലും പ്രേക്ഷകർ പറഞ്ഞിട്ടുള്ള കാര്യം എല്ലാത്തിനേയും നടൻ തണുപ്പൻ മട്ടിൽ സമീപിക്കുന്നുവെന്നും സൽമാൻഖാനെപ്പോലെ മത്സരാർഥികളുടെ തെറ്റുകൾ ചൂണ്ടികാട്ടി അവരോട് സംസാരിക്കുന്നില്ല എന്നതുമാണ്.

ആ അഭിപ്രായം ഞായറാഴ്ചത്തെ എപ്പിസോ‍ഡ് സംപ്രേഷണം ചെയ്തതോടെ പ്രേക്ഷകർക്ക് മാറി കാണും. ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം വളരെ നാടകീയമായ സംഭവങ്ങളായിരുന്നു നടന്നത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി ഷോയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വാക്ക് തര്‍ക്കമുണ്ടാകുകയായിരുന്നു.

രോഷാകുലനായ മോഹൻലാല്‍ താൻ ഷോ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. തെറ്റിന് മോഹൻലാലിനോട് കാരണക്കാരായ അഖിൽ മാരാരും സാ​ഗർ സൂര്യയും ഉൾപ്പടെയുള്ള മത്സരാർഥികൾ മാപ്പ് പറയുകയും ചെയ്തിരുന്നു.

Bigg Boss Malayalam

ഇപ്പോഴിത അഖിൽ മാരാരേയും ഹൗസിലെ മറ്റുള്ള മത്സരാർഥികളേയും വിലയിരുത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. വീക്കെൻഡ് എപ്പിസോഡിന് ശേഷം അഖിൽ മാരാർക്ക് ജനപിന്തുണ കൂടുന്നത് കാണുമ്പോൾ‌ ഒറ്റപ്പെടൽ സൂപ്പർസ്റ്റാറുകളുടെ പിറവിയെ കുറിച്ചാണ് ഓർമവരുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്.

'സീസൺ അ‍ഞ്ചിലെ തീപാറുമെന്ന് പറഞ്ഞ എപ്പിസോഡ് കഴിഞ്ഞ ദിവസത്തേതായിരുന്നു. ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടതിൽ ഇഷ്ട്ടപ്പെട്ട മത്സരാർഥികൾ മാരാർ, റെനീഷ, സാഗർ, വിഷ്ണു എന്നിവരായിരുന്നു. പക്ഷെ ഞായറാഴ്ചത്തെ എപ്പിസോഡ് കണ്ടതിന് ശേഷം ഫേസ്ബുക്കിലൊക്കെ മാരാറിന് സപ്പോർട്ട് കൂടുന്നത് കണ്ടിട്ട് അത്ഭുതം ഒന്നും തോന്നിയില്ല.'

'കാരണം ഒറ്റപ്പെടൽ സൂപ്പർ സ്റ്റാറുകളുടെ ജനനം ബിഗ് ബോസിൽ ആദ്യമായല്ല ഉണ്ടാകുന്നത്. ഞായറാഴ്ചത്തെ എപ്പിസോഡ് പരിശോധിക്കുമ്പോൾ തെറ്റുകൾ മാരാരുടെ ഭാഗത്തും അബദ്ധങ്ങൾ സാഗറിന്റേയും റെനീഷയുടേയും ഭാഗത്താണ് എന്നാണ് തോന്നിയത്. ​ഗെയിംസിനിടെ ഒന്നിലധികം തവണ മാരാർ സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചു. ആരുടെയൊക്കയോ അമ്മൂമ്മക്ക്‌ വിളിച്ചതിന് പൊതുവിൽ എല്ലാവരോടും മാപ്പ് പറഞ്ഞു.'

'ശേഷം സെറീന പറഞ്ഞതനുസരിച്ച് സാഗറിനേയും ജുനൈസിനേയും മാത്രം വിളിച്ച ഏതോ അസഭ്യത്തിന് കൂടെ മാപ്പ് പറയണമെന്ന് പറഞ്ഞപ്പോഴാണ് രംഗം വഷളായത്. തീർച്ചയായും ഇത് ചോദിക്കേണ്ട ഒരു വിഷയം തന്നെയായിരുന്നു. പക്ഷെ അത് ചെയ്യേണ്ടിയിരുന്നത് ലാലേട്ടന്റെ മുമ്പിൽ വെച്ച് ക്യാപ്റ്റൻ ആം ബാന്റ് കൈ മാറുന്ന സമയത്ത് ആയിരുന്നില്ല.'

Bigg Boss Malayalam

'മാരാർ നല്ല ​ഗെയിമർ തന്നെയാണ്. മാരാറിന് ഈ സംഭവത്തോട് കൂടെ പ്രേക്ഷകപിന്തുണ കൂടും (ഒറ്റപ്പെടൽ സ്ട്രാറ്റർജി). പക്ഷെ പ്രധാന പ്രശ്നം മാരാറിന്റെ വീക്ക്നെസ് എല്ലാവർക്കും മനസായിലായി എന്നതാണ്. പ്രവോക്കിങ് ഒരു അതിര് കടന്നാൽ മാരാർ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് കണ്ടറിയണം. ബിഗ് ബോസ് എന്ന ഷോയിൽ ഏറ്റവും കൂടുതൽ വേണ്ടതും മനസാന്നിധ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സപ്പോർട്ട് കൂടിയ റെനീഷക്കും സാഗറിനും ചെറിയ ഇടിവ് വരാൻ സാധ്യതയുണ്ട്.'

'സാഗറിന് ഈ വിഷയം ഇതിലും നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. റെനീഷയുടെ കാര്യം പറയുമ്പോൾ ആൾ നല്ല ​ഗെയിമറാണ്. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അതിനെ വിശകലനം ചെയ്ത് സംസാരിക്കാൻ നല്ല കഴിവുണ്ട്. റെനീഷ തന്നെ മുന്നെ പറഞ്ഞിട്ടുള്ള ജികെയുടെ കുറവൊന്നും ആളെ ബാധിക്കില്ല എന്നതാണ് സത്യം.'

'കാരണം ബിഗ് ബോസ് ഹൗസിൽ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം നിസാര കാര്യങ്ങളെ കുറിച്ചായിരിക്കും. റെനീഷയുടെ വീക്ക്നെസായി തോന്നിയിട്ടുള്ളത് ഇരവാദമാണ്. അത് കണ്ട് പിടിച്ച് ചോദ്യം ചെയ്യുകയാണ് മറ്റ് മത്സരാർത്ഥികളുടെ മിടുക്ക്. സാഗറിനെ കുറിച്ച് തോന്നിയിട്ടുള്ളത് ആള് മാരാറിനും റെനീഷക്കും താഴെ വരുന്ന ഒരു നല്ല ​ഗെയിമറാണ്. നന്നായി ചിന്തിച്ച് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ആളുടെ വീക്ക്മനെസും അതിനിടയിൽ കിടക്കുന്നുണ്ട്.'

'ഇമോഷണൽ സിറ്റുവേഷനിൽ പെട്ടന്ന് സംസാരിക്കുമ്പോഴോ എന്തെങ്കിലും ചെയ്യുമ്പോഴോ അബദ്ധങ്ങൾ പറ്റാറുണ്ട്. എന്തായാലും ഈ ഒരൊറ്റ സംഭവത്തിന്‌ പുറത്ത് മാരാരെ തലയിൽ ഏറ്റിയും സാഗറിനേയും റെനീഷയേയും താഴ്ത്തി കെട്ടിയും ഉള്ള പൊതുവികാരമാണ് കാണാൻ കഴിയുന്നത്' എന്നായിരുന്നു കുറിപ്പ്. ഇപ്പോൾ ഹൗസിൽ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത് ഒമ്പത് പേരാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X