'ഇഷ്ടം ഉള്ളവരെ ജുനൈസ് ഏത് അറ്റം വരെയും ന്യായീകരിക്കും, ഇഷ്ടം ഇല്ലാത്തവരെ പരമാവധി ചവിട്ടി തേക്കും'; കുറിപ്പ്!
മൂന്ന് മാസം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 5ലെ വിജയി ആരാണെന്ന് ഇന്നറിയാം. വൈകുന്നേരം ഏഴ് മണി മുതൽ ഗ്രാന്റ് ഫിനാലെ ആരംഭിച്ചു. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്‍ത് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന ആ ഒരു മത്സരാർത്ഥി ആരായിരിക്കും എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
ഫൈനലിസ്റ്റുകളായ അഞ്ച് പേരിൽ ഏറ്റവും ശക്തനായ മത്സരാർത്ഥിയെന്ന് നിസംശയം വിശേഷിപ്പിക്കാൻ സാധിക്കുന്ന വ്യക്തിയാണ് ജുനൈസ് വി.പി.
അഖിൽ മാരാർക്കാണ് ഏറ്റവും കൂടുതൽ ജനപിന്തുണയെന്ന് അറിഞ്ഞിട്ടും നിലപാട് മാറ്റി അഖിലിന്റെ പക്ഷം പിടിക്കാൻ ജുനൈസ് പോയില്ല. ഷോ തുടങ്ങിയപ്പോൾ മുതൽ ജുനൈസിന്റെ ഗെയിം മുഴുവൻ അഖിലിന് എതിരെ ആയിരുന്നു. എവിക്ടായി പോയ മത്സരാർത്ഥികൾ തിരികെ ഹൗസിലേക്ക് എത്തിയശേഷമുള്ള അവരുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അഖിലാണ് വിജയിയാകാൻ പോകുന്നതെന്ന് ജുനൈസ് തിരിച്ചറിഞ്ഞിരുന്നു.

ഇപ്പോഴിതാ ജുനൈസിനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആരാധകരിൽ ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ച വരികളാണ് വൈറലാകുന്നത്. ഇഷ്ടം ഉള്ളവരെ ജുനൈസ് ഏത് അറ്റം വരെയും ന്യായീകരിക്കുമെന്നും ഇഷ്ടം ഇല്ലാത്തവരെ പരമാവധി ചവിട്ടി തേക്കുമെന്നുമാണ് കുറിപ്പിൽ പറയുന്നത്.
'ജുനൈസ് ഈ സീസണിലെ ഏറ്റവും മോശം വ്യക്തിത്വത്തിന്റെ ഉടമയാണ്... ഇഷ്ടം ഉള്ളവരെ ഏത് അറ്റം വരെ പോയി അവൻ ന്യായീകരിക്കും. ഇഷ്ടം ഇല്ലാത്തവരെ കിട്ടുന്ന അവസരത്തിൽ എല്ലാം പരമാവധി ചവിട്ടി തേക്കും. സെറീന പോയ ഫ്രസ്ട്രേഷൻ റെനീഷയുടെ നേർക്ക് തീർക്കുന്നത് കണ്ടപ്പോൾ ജുനൈസിനോട് പുച്ഛവും വെറുപ്പുമാണ് തോന്നിയത്', എന്നായിരുന്നു കുറിപ്പിൽ പ്രേക്ഷകൻ കുറിച്ചിരുന്നത്.
ജുനൈസ് സുഹൃത്തുക്കൾ ചെയ്യുന്ന തെറ്റുകൾ കണ്ടില്ലെന്ന് നടിക്കാറുണ്ടെന്ന പരാതി ഹൗസിലെ അഖിൽ മാരാർ, റെനീഷ അടക്കമുള്ള മത്സരാർത്ഥികൾക്കുണ്ട്. അഖിലിന്റെ ചെറിയ തെറ്റുകളും പൊളിറ്റിക്കൽ കറക്ടനസും കണ്ടുപിടിച്ച് സംസാരിക്കാറുള്ള ജുനൈസ് റിനോഷ്, ശോഭ, സെറീന പോലുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കാൻ ശ്രമിക്കാറില്ലെന്നാണ് പ്രേക്ഷകരും ജുനൈസിനെ കുറ്റപ്പെടുത്തി പറയാറുള്ളത്.
അഖിലിന് എതിരെ നിന്ന് കളിച്ചതുപോലെ ഹൗസിലെ എല്ലാ മത്സരാർത്ഥികൾക്കെതിരെയും ജുനൈസ് കളിച്ചിരുന്നെങ്കിൽ വിജയ കിരീടം ചൂടാൻ സാധിക്കുമായിരുന്നുവെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്.

നിരവധി തവണ എവിക്ഷൻ കടമ്പ കടന്നാണ് ജുനൈസ് ഫിനാലെ വരെ എത്തിയത്. കഴിഞ്ഞ ദിവസം സെറീന പുറത്തായപ്പോൾ ജുനൈസ് കുറ്റപ്പെടുത്തിയത് റെനീഷയെയാണ്. റെനീഷയില്‍ മാറ്റങ്ങളുണ്ടായി എന്നാണ് ജുനൈസ് ചൂണ്ടിക്കാട്ടിയത്.
എന്ത് പ്രശ്‍നമുണ്ടായെങ്കിലും കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ ഹൗസിലേക്ക് തിരിച്ചെത്തിയപ്പോള്‍ മാറി നില്‍ക്കാൻ പാടില്ലായിരുന്നു എന്നാണ് റെനീഷയോട് ജുനൈസ് പറഞ്ഞത്. എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ജുനൈസിനോട് റെനീഷ ചോദിച്ചിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ ഷിജു ഇടപെട്ടു. ശേഷം റെനീഷയുടെ മാനസീകാവസ്ഥ ഷിജു വിവരിച്ചപ്പോഴാണ് ജുനൈസ് തർക്കം അവസാനിപ്പിച്ചത്.
എവിക്ഷൻ സമയത്ത് റെനീഷയും സെറീനയും വീട്ടിലെ ആക്ടിവിറ്റി ഏരിയയില്‍ നിന്ന് മോഹൻലാല്‍ ആവശ്യപ്പെട്ടതിനാല്‍ അകത്തേയ്‍ക്ക് പോയത് ഓര്‍മിപ്പിച്ച് ആയിരുന്നു ഷിജു കാര്യങ്ങള്‍ വിശദമാക്കിയത്. 'ഇവര്‍ രണ്ടുപേരും അകത്തേക്ക് പോകുന്നു. സെറീന വീട്ടിനകത്തേയ്‍ക്ക് പോകൂവെന്നായിരുന്നു അനൗണ്‍സ്‍മെന്റ്. വരുന്നത് റെനീഷയാണ്.'
'നമ്മുടെ മുഖത്ത് ആ ഷോക്കുണ്ട്. താൻ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ ആരും അംഗീകരിക്കുന്നില്ല എന്ന് കാണുമ്പോള്‍ ഒരാള്‍ തകര്‍ന്നുപോകും ജുനൈസ്.... അത് എനിക്ക് മനസിലാക്കാൻ പറ്റും. ഞാൻ ഇവിടെ നില്‍ക്കുന്നു എന്നത് ആര്‍ക്കും ഇഷ്‍ടമല്ല എന്നത് ഒരു പ്രധാന വിഷയമാണ്', എന്നും ജുനൈസിനോട് ഷിജു വ്യക്തമാക്കി. അവസാനിപ്പിച്ച വിഷയം വീണ്ടും സെറീന പുറത്തായപ്പോൾ ജുനൈസ് തർക്കിക്കാൻ വേണ്ടി എടുത്തിട്ടതിനോട് പ്രേക്ഷകർക്കും എതിർപ്പായിരുന്നു.


Click it and Unblock the Notifications