'സെറീന ബ്യൂട്ടി വിത്ത് ബ്രെയിൻ അല്ല, മൂന്ന് പേരുടെ കൈയ്യിലും തെറ്റുണ്ട്, നാദിറ പറഞ്ഞതും വിഡ്ഢിത്തം'; കുറിപ്പ്!
ബിഗ് ബോസ് ഹൗസിനുള്ളിൽ കയറിയാൽ പിന്നെ വഴക്കിലും തർക്കത്തിലും ബഹളത്തിലും ഇടപെടാതെ ഒഴിഞ്ഞ് നിൽക്കാൻ ഒരാൾക്കും സാധ്യമല്ല. സംസാരിച്ചാലും സംസാരിച്ചില്ലെങ്കിലും വഴക്കുണ്ടാകുമെന്ന സ്ഥിതിയാണ് ബിഗ് ബോസ് ഹൗസിൽ. ബിഗ് ബോസ് മലയാളം സീസൺ ഫൈവ് രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.
പതിനെട്ട് പേരാണ് ഹൗസിനുള്ളിലുള്ളത്. വീക്കിലി ടാസ്ക്കാണ് ഇപ്പോൾ ഹൗസിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളായി അഭിനയിച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുക എന്നതാണ് ടാസ്ക്ക്. എല്ലാവരും മനോഹരമായി പെർഫോം ചെയ്ത് കോയിൻ കലക്ട് ചെയ്യാനുള്ള ശ്രമത്തിലാണ്.

വീക്കിലി ടാസ്ക്കിന്റെ ആദ്യത്തെ ദിവസം സമ്മര്‍ ഇൻ ബത്ത്‍ലഹേം എന്ന ചിത്രത്തിലെ കഥാപാത്രം ആമിയായി വേഷമിട്ട സെറീനയുടെയും നാദിറയുടെയും പ്രകടനത്തിന്റെ വിലയിരുത്തലില്‍ പറഞ്ഞ ഒരു കമന്റ് തര്‍ക്കത്തിനും വലിയ വഴക്കിനും കാരണമായിരുന്നു.
ആമി എന്ന കഥാപാത്രമായി ഡാൻസ് ചെയ്‍ത സെറീനയുടേയും നാദിറയുടേയും പ്രകടനം വിലയിരുത്തി ശ്രുതി പറഞ്ഞ കമന്റാണ് പിന്നീട് തര്‍ക്കത്തിന് കാരണമായത്. ഇത്രയും ബ്യൂട്ടി ക്വീനിന്റെ കൂടെ പിടിച്ചുനിന്നില്ലേ നാദിറായെന്ന് ശ്രുതി ലക്ഷ്‍മി മിസ് കേരളയായ സെറീനയെ ഉദ്ദേശിച്ച് പറഞ്ഞതാണ് വിവാദമായത്.
ശേഷം മത്സരം കഴിഞ്ഞ് ഇതിനെ കുറിച്ച് നാദിറ ശ്രുതി ലക്ഷ്‍മിയോട് പരിഭവം പറഞ്ഞു. പറഞ്ഞതില്‍ ഒരു മിസ്റ്റേക്ക് ഉണ്ട്. മിസ് കേരള തന്റെ മുന്നില്‍ ഒന്നുമല്ല കേട്ടോ. അത് ഇവര്‍ക്കൊക്കെ ഫീല്‍ ആയി കേട്ടോ എന്നായിരുന്നു ശ്രുതി ലക്ഷ്‍മിയോട് നാദിറ പറഞ്ഞത്. എനിക്ക് എത്താൻ കഴിയാതിരുന്ന ഒരു മേഖലയാണ് അത്. എന്നെ താരതമ്യം ചെയ്യുമ്പോള്‍ തന്നെ മിസ് ക്വീൻ എന്ന രീതിയില്‍ എന്ന് ഞാൻ പറയാറുണ്ട് എന്ന് സെറീനയെ ഉദ്ദേശിച്ച് ശ്രുതി ലക്ഷ്‍മി പറഞ്ഞു.
നിനക്ക് മികച്ചത് ആയിരിക്കും എന്ന രീതിയിലാണ് പറഞ്ഞതെന്നും ക്ഷമ ചോദിക്കുന്നതായും ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി. പിന്നീട് വഴക്ക് കൂടുതൽ വലുതാവുകയും നാദിറയും റെനീഷയും വലിയ രീതിയിൽ സെറീനയുടെ പേരിൽ തർക്കിക്കുന്നതിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു.

ഇപ്പോഴിതാ നാദിറയും റെനീഷയും സെറീനയും തമ്മിൽ നടന്ന തർക്കത്തെ കുറിച്ച് പ്രേക്ഷകരിൽ ഒരാൾ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. മൂന്ന് പേരുടെ കൈയ്യിലും തെറ്റുണ്ടെന്നും സെറീന പറഞ്ഞതുപോലുള്ള വിഡ്ഢിത്തമാണ് നാദിറയും പറഞ്ഞതെന്നുമാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.
'മൂന്ന് പേരുടെ കൈയ്യിലും തെറ്റുണ്ട്. ശ്രുതി പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഒരാളുടെ ബ്യൂട്ടിയുമായി മറ്റൊരാളെ കംപയർ ചെയ്തത് തെറ്റ്. സെറീന ആഫ്രിക്കൻസിനെ കംപയർ ചെയ്തത് തെറ്റ്. പക്ഷെ ഉദ്ദേശ ശുദ്ധി കൂടി നോക്കണം... ബ്യൂട്ടിയുടെ ബേസിലാണ് മിസ് കേരള ടാഗ് കൊടുക്കുന്നത് എന്നത് നാദിറയുടെ റോങ് വ്യൂ പോയിന്റാണ്. അത് അങ്ങനെ അല്ല ബ്രെയിൻ കൂടി ഉണ്ടെങ്കിലെ വിൻ ചെയ്യാൻ പറ്റൂവെന്നാണ് സെറീന ഉദ്ദേശിച്ചത്.'
'പക്ഷെ കംപാരിസൺ തെറ്റായിപ്പോയി. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ്. സെറീനയ്ക്ക് ആഫ്രിക്കൻസിനെ ഭംഗിയുള്ളവരായി തോന്നുന്നില്ലായിരിക്കാം. പക്ഷെ ബോധം ഉണ്ടെങ്കിൽ പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇങ്ങനെ ആഫ്രിക്കൻസിനെ കംപയർ ചെയ്യില്ല. അതുകൊണ്ട് സെറീന ബ്യൂട്ടി വിത്ത് ബ്രെയിൻ അല്ല. ഒരാൾ കംപയർ ചെയ്തത് ഇഷ്ടമായില്ലെങ്കിൽ അത് പറയാം.'
'അല്ലാതെ ബ്യൂട്ടിയുടെ ബേസിലാണ് മിസ് കേരളയെ സെലക്ട് ചെയ്യുന്നതെന്ന് നാദിറ പറഞ്ഞതും സെറീന ആഫ്രിക്കൻസിനെ പറഞ്ഞതുപോലൊരു വിഡ്ഢിത്തരമാണ്' എന്നായിരുന്നു കുറിപ്പ്. ഈ ആഴ്ചയിലാണ് സീസൺ ഫൈവിലെ ആദ്യ എലിമിനേഷൻ നടക്കുക.


Click it and Unblock the Notifications