'പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും ഒതുങ്ങേണ്ടയിടത്ത് ഒതുങ്ങും, സ്നേഹമല്ല ബഹുമാനമാണ് ശോഭയോട്'; വൈറൽ കുറിപ്പ്!
ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ശരിക്കും ചൂടിലേക്ക് എത്തിയിരിക്കുകയാണ്. അതിന് ഒത്ത വീക്കിലി ടാസ്കാണ് ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. സാധാരണയായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ ആഴ്ചയില്‍ വലിയ കായിക അധ്വാനം ആവശ്യപ്പെടുന്ന ടാസ്കുകള്‍ നല്‍കാറില്ല.
എന്നാല്‍ ഇത്തവണത്തെ സീസണില്‍ അത് പഴങ്കഥയാകുകയാണ്. ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ടാസ്ക് വന്‍മതില്‍ എന്ന ഗെയിമാണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനുള്ള സാധ്യതയും ഈ ടാസ്ക് തുറന്നിടുന്നുണ്ട്.

എന്നാല്‍ ഇത്തരം ഒരു സാധ്യതയുണ്ടായിട്ടും പലരും തങ്ങളുടെ എത്തിക്സ് മുറുകെ പിടിച്ച് നന്മമരം രീതി അനുഗമിച്ചാണ് ഗെയിം കളിക്കുന്നത്. ബിഗ് ബോസ് കൊടുത്ത റൂൾസ് അല്ലാതെ തന്നെ മത്സരാർഥികൾ പരസ്പരം ധാരണയിലെത്തി ഗെയിം കളിക്കുന്നുണ്ട്. കോമണറായ ഗോപിക, വിഷ്ണു ജോഷി തുടങ്ങിയ ചുരുക്കം ആളുകൾ മാത്രമാണ് ഗെയിമിനെ ഗെയിമായി കണ്ട് എത്തിക്സ് കെട്ടിപിടിച്ച് ഇരിക്കാതെ ലൂപ്ഹോൾ കണ്ടെത്തി ഗെയിം കളിക്കുന്നത്.
ആദ്യ ദിനം നാദിറ ശേഖരിച്ച കട്ടകൾ അവർ മാറിയപ്പോൾ ഗോപിക മോഷ്ടിച്ചിരുന്നു. അത് എത്തിക്സ് ഇല്ലാത്ത രീതിയാണെന്ന് പറഞ്ഞ് ശോഭ വിശ്വനാഥ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.
അതിന്റെ പേരിൽ വലിയ രീതിയിൽ ശോഭയെ പ്രേക്ഷകർ ട്രോൾ ചെയ്തിരുന്നു. ഇപ്പോഴിത ശോഭയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ഒതുങ്ങേണ്ടയിടത്ത് ഒതുങ്ങുകയും ചെയ്യുന്ന മത്സരാർഥിയാണ് ശോഭയെന്നാണ് കുറിപ്പിൽ പറയുന്നത്.
'എന്റെ ഗെയിം ഇങ്ങനെയാണ്. ഞാൻ ജീവിതത്തിൽ കുറച്ച് എത്തിക്സുള്ളയാൾ ആണ് എന്റെ ഗെയിമും അങ്ങനെ തന്നെ ആയിരിക്കും. തന്റെ നിലപാടും ഗെയിമും തുറന്ന് കാണിക്കുന്നു ശോഭ വിശ്വനാഥ്. അനാവശ്യ കലഹങ്ങളിൽ ഒന്നും ഇടപെടാതെ ഒതുങ്ങി നിക്കുന്നത് അവരുടെ കുറവ് ആയിട്ടാരും കാണണ്ട. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും ഒതുങ്ങേണ്ടയിടത്ത് ഒതുങ്ങാനും തനിക്കറിയാമെന്ന് തന്റെ ജീവിതത്തിലൂടെ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട് ശോഭ വിശ്വനാഥ്.'

'കേരളീയ തനിമ കാത്ത് സൂക്ഷിക്കുന്ന അന്യം നിന്ന് പോയ്കൊണ്ടിരിക്കുന്ന കൈത്തറി വ്യവസായത്തെ ഉയർത്തെഴുന്നേൽപ്പിച്ച നൂറ് ശതമാനം ഒറിജിനൽ വനിത.... സ്നേഹമല്ല ബഹുമാനമാണിവരോട്' എന്നായിരുന്നു കുറിപ്പ്. പക്ഷെ ശോഭയുടെ ഗെയിം രീതിയോട് പ്രേക്ഷകർക്ക് അത്ര യോജിപ്പില്ല. ഗെയിമിലേക്ക് ഇറങ്ങുമ്പോൾ എത്തിക്സ് നോക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കളിക്കണമെന്നും അത് ശോഭയിൽ നിന്നും വരുന്നില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
ബിഗ് ബോസ് സീസണ്‍ ഫൈവില്‍ ഹൗസില്‍ നാലാമതായി എത്തിയ കണ്ടസ്റ്റന്റാണ് ശോഭ വിശ്വനാഥ്. പ്രവചനങ്ങളില്‍ ഏറെ മുന്നിട്ട് നിന്ന പേരാണ് സംരംഭകയായ ശോഭയുടേത്. തന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ശോഭ മോഹന്‍ലാലുമായി പങ്കുവെച്ചിരുന്നു. പരാജയത്തോടെയാണ് തന്‍റെ തുടക്കമെന്ന് ശോഭ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.
തനിക്ക് ഏറ്റവും വലിയ പ്ലാറ്റ് ഫോമാണ് ബിഗ് ബോസ്. ഒരു പ്ലാനോട് കൂടെയും അല്ല ഞാന്‍ ബിഗ് ബോസിലേക്ക് വന്നത്. വെള്ളം പോലെ ഒഴിക്കിനൊത്ത് പോകുക. എന്നാല്‍ ഞാന്‍ തീയുമാണ്. ഒരുപാട് പ്രതീക്ഷകളും എനിക്കുണ്ട്. ബിഗ് ബോസില്‍ വന്നത് എന്റെ ഡെസ്റ്റിനിയാണ് എന്ന് തന്നെ ഞാന്‍ പറയും എന്നാണ് ശോഭ ലോഞ്ചിൽ ഡെയിൽ പറഞ്ഞത്. വീട്ടുകാരെ അറിയിക്കാതെയാണ് താന്‍ വന്നതെന്നും തന്‍റെ സഹോദരന്‍ ഇതില്‍ പ്രശ്നം ഉണ്ടാക്കുമെന്നും ശോഭ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications