'റോബിനെ ഒഴിവാക്കുന്നു, പുതിയ അരി ബ്രാന്റ് അഖിൽ, ഭക്തരെ ആകർഷിക്കുകയാണ് അഖിലിന്റെ ലക്ഷ്യം'; സീക്രട്ട് ഏജന്റ്!
സിനിമ, രാഷ്ട്രീയം, പൊതു വിഷയങ്ങൾ എന്നിവയെ കുറിച്ചെല്ലാം എപ്പോഴും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും തന്റെ അഭിപ്രായം മുഖം നോക്കാതെ പറയുകയും ചെയ്യുന്ന യുട്യൂബർമാരിൽ പ്രധാനിയാണ് സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണ.
മാളികപ്പുറം സിനിമയുടെ റിവ്യൂ ചെയ്ത ശേഷം അത് വലിയ വിവാദമാവുകയും ചിത്രത്തിലെ നായകൻ ഉണ്ണി മുകുന്ദനും സ്ക്രീട്ട് ഏജന്റും തമ്മിൽ വലിയ വാക്ക് തർക്കമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംസാരിക്കുകയും സീക്രട്ട് ഏജന്റിനെതിരെ നിരവധി പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നത് ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർഥിയും സംവിധായകനുമായ അഖിൽ മാരാർ ആയിരുന്നു.

അഖിൽ ബിഗ് ബോസിലേക്ക് പ്രവേശിച്ചതോടെ തന്റെ പഴയ ബ്രാന്റ് അരി റോബിൻ രാധാകൃഷ്ണനെ ഒഴിവാക്കുകയാണെന്നും ഇനിയങ്ങോട്ട് താൻ ഉപയോഗിക്കാൻ പോകുന്ന പുതിയ ബ്രാന്റ് അരി അഖിൽ മാരാരാണെന്നുമാണ് സീക്രട്ട് ഏജന്റ് പുതിയ വീഡിയോയിൽ പറയുന്നത്.
റോബിന്റെ പ്രവൃത്തികളേയും സോഷ്യൽമീഡിയ പോസ്റ്റുകളും വെച്ച് നിരന്തരമായി വീഡിയോകൾ ചെയ്ത് തുടങ്ങിയതോടെയാണ് സീക്രട്ട് ഏജന്റിന്റെ അരി റോബിൻ രാധാകൃഷ്ണനാണെന്നും അരി വാങ്ങാൻ വേണ്ടിയാണ് ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും റോബിനുമായി ബന്ധപ്പെട്ട കണ്ടന്റുകൾ ചെയ്തതെന്നുമാണ് അന്ന് റോബിൻ ഫാൻസ് അടക്കമുള്ളവർ സീക്രട്ട് ഏജന്റിനെ കുറ്റപ്പെടുത്തി പറഞ്ഞത്.
സീസൺ ഫൈവിൽ മത്സരിക്കാനെത്തിയവരിൽ ഭൂരിഭാഗം പേരേയും തനിക്ക് പേഴ്സണലായി അറിയാവുന്നവർ ആണെന്നും മിക്കവരുമായും നിരന്തരം കോൺടാക്ട് വെച്ചിരുന്നതാണെന്നും അതിനാൽ തന്നെ അവർ ഫേക്ക് കളികൾ പുറത്ത് എടുത്താൻ തനിക്ക് പെട്ടന്ന് മനസിലാകുമെന്നും സീക്രട്ട് ഏജന്റ് പുതിയ വീഡിയോയിൽ പറഞ്ഞു.
കൂടാതെ അത്തരത്തിൽ ഫേക്കായി നിന്ന് കളിക്കാൻ ശ്രമിക്കുന്നവരെ കുറിച്ച് മുഖം നോക്കാതെ പറയുമെന്നും സീക്രട്ട് ഏജന്റ് പുതിയ വീഡിയോയിൽ പറഞ്ഞു. പക്ഷെ ആരെയൊക്കെയാണ് തനിക്ക് പരിചയമെന്ന് സീക്രട്ട് ഏജന്റ് വെളിപ്പെടുത്തിയിട്ടില്ല. പുതിയ കണ്ടന്റും അരികളും വരിണമെങ്കിൽ ബിഗ് ബോസിൽ പൊട്ടിത്തെറികൾ ഉണ്ടാകണമെന്നും സ്ക്രീട്ട് ഏജന്റ് പറഞ്ഞു.

അഖിൽ മാരാർ ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് എടുത്ത് സോഷ്യൽമീഡിയയിൽ പബ്ലിഷ് ചെയ്ത വീഡിയോയിൽ പറഞ്ഞ കാര്യങ്ങളേയും സീക്രട്ട് ഏജന്റ് വിമർശിച്ചു. അഖിൽ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും ബിഗ് ബോസ് മുന്നോട്ട് പോകുന്നതിന് അനുസരിച്ച് അഖിലിന് തന്നെ തിരിച്ചടിയാകുമെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു. ബിഗ് ബോസിലേക്ക് പോകാൻ താൽപര്യമില്ലാത്തയാളായിരുന്നു താനെന്ന് അഖിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
മാളികപ്പുറത്തിന്റെ ചർച്ചയിൽ താൻ ഭാഗമായത് പോലും ഈശ്വര ശക്തിയാണെന്നും അഖിൽ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അയ്യപ്പനെ ആർക്കും വിൽക്കാവുന്ന അവസ്ഥയാണെന്നും ബിഗ് ബോസിലേക്ക് കയറുമ്പോൾ പോലും അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് അഖിൽ മാരാർ സംസാരിച്ചിരിക്കുന്നതെന്നും സീക്രട്ട് ഏജന്റ് കുറ്റപ്പെടുത്തി.
ഭക്തി ലൈൻ പിടിച്ചാൽ ഭക്തരെ ആകർഷിക്കാമെന്ന സ്ട്രാറ്റർജിയാണ് അഖിലിന്റേതെന്നാണ് സീക്രട്ട് ഏജന്റ് പറയുന്നത്. റോബിനെപ്പോലെ അനിയൻ, ചേട്ടൻ, സഹോദരൻ, മകൻ എന്നീ രീതിയിൽ കാണമെന്ന രീതിയും പുതിയ വീഡിയോയിൽ അഖിൽ പിടിച്ചിട്ടുണ്ടെന്നും സീക്രട്ട് ഏജന്റ് പറയുന്നു.
തന്റെ രാഷ്ട്രീയം ഏതാണെന്ന് അഖിൽ മാരാർ വെളിപ്പെടുത്തിയതിനേയും സീക്രട്ട് ഏജന്റ് വിമർശിച്ചു. നന്നായി കളിച്ചാൽ ആർക്കും കപ്പ് കിട്ടുമെന്നും അഖിൽ മാരാറിന്റെ സ്ട്രാറ്റർജി എക്സ്പോസ് ചെയ്യുക മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു. ഈ അരി ഞാൻ കുറെക്കാലം വേവിക്കുമോയെന്നത് കണ്ടറിയണമെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു.


Click it and Unblock the Notifications