'ഞാൻ തന്നെ ബിഗ് ബോസ് വിന്നറെന്ന മൈന്റിലാണ് അഖിൽ, ശോഭ പറയുന്നത് ഏറെയും എക്സ്ക്യൂസസ്'; സീക്രട്ട് ഏജന്റ്!
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ അവസാനിക്കാന്‍ ഇനി രണ്ട് വാരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് നീങ്ങുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒട്ടേറെ സര്‍പ്രൈസുകളുമായാണ് ഓരോ ദിവസവും ബിഗ് ബോസ് ഷോ എത്തുന്നത്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളുടെ വാരമാണ്.
വീക്കിലി ടാസ്കിന് പകരം നടത്തപ്പെടുന്ന ഒരു കൂട്ടം ടാസ്കുകളില്‍ കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന ഒരു മത്സരാര്‍ഥിക്ക് അടുത്ത വാരത്തിലെ നോമിനേഷനില്‍ പെടാതെ നേരിട്ട് ഫിനാലെ വാരത്തിലേക്ക് എത്താനാവും എന്നതാണ് ടിക്കറ്റ് ടു ഫിനാലെയുടെ പ്രത്യേകത. അതിനാല്‍ തന്നെ മത്സരാര്‍ത്ഥികള്‍ ഏറെ പ്രാധാന്യത്തോടെയാണ് ടിക്കറ്റ് ടു ഫിനാലെയെ കാണുന്നത്.
രണ്ട് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയിൽ പൂർത്തിയായത്. ഇനി എത്ര ടാസ്ക്കുകൾ കൂടി ഉണ്ടെന്നുള്ളത് വ്യക്തമല്ല. രണ്ട് ടാസ്ക്കുകൾ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നാദിറ മെഹ്റിനാണ്.
അതേസമയം ടിക്കറ്റ് ടു ഫിനാലെയ്‍ക്ക് വേണ്ടിയുള്ള ടാസ്‍കുകളില്‍ വേണ്ടത്ര മത്സരവീര്യം പ്രകടിപ്പിക്കാത്തതില്‍ അഖില്‍ മാരാരോട് അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു ബിഗ് ബോസ്. ഇതുവരെ ഹൗസിൽ നടന്ന എല്ലാ ടാസ്കുകളിലും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള അഖിൽ ടിക്കറ്റ് ടു ഫിനാലെയോട് വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല.

ടിക്കറ്റ് ടു ഫിനാലെ തുടങ്ങും മുമ്പ് തനിക്ക് ഇത് വേണ്ടെന്നും പ്രേക്ഷകരുടെ വോട്ട് നേടി മുന്നോട്ട് പോയാൽ മതിയെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഇതുവരെ നടന്ന രണ്ട് ടാസ്കുകളിൽ ആദ്യം തന്നെ പുറത്തായതിനാൽ രണ്ട് മാർക്കാണ് അഖിൽ മാരാർക്ക് നേടാൻ കഴിഞ്ഞത്. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുമാണ് താരം.
പ്രേക്ഷക പിന്തുണ തനിക്ക് അനുകൂലമാണെന്ന് അറിയാവുന്നതുകൊണ്ടുള്ള അഹങ്കാരമാണ് അഖിൽ കാണിക്കുന്നതെന്നും പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇപ്പോഴിതാ അഖിൽ മാരാരുടെയും ശോഭ വിശ്വനാഥിന്റെയും ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് വിലയിരുത്തി റിയാക്ഷൻ വീഡിയോകൾ നിരന്തരമായി ചെയ്യാറുള്ള യുട്യൂബർ സീക്രട്ട് ഏജന്റ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഞാൻ തന്നെ ബിഗ് ബോസ് വിന്നറെന്ന മൈന്റിലാണ് അഖിലെന്നും ശോഭ പറയുന്നത് ഏറെയും എക്സ്ക്യൂസസാണെന്നുമാണ് സീക്രട്ട് ഏജന്റ് പറയുന്നത്. 'ഷിജുവെന്ന മത്സരാർത്ഥിയോട് എനിക്ക് വലിയ താൽപര്യമില്ല. പക്ഷെ ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ ടാസ്ക്കിൽ നല്ല പ്രകടനം കാഴ്ചവെച്ചു. കയറ് പിടിച്ച് നടക്കുന്ന ടാസക്കിൽ ഭയങ്കര പ്രൊആക്ടീവായിരുന്നു ഷിജു.'
'അഖിലിന് ഗെയിമിനോട് താൽപര്യമില്ല. ബിഗ് ബോസ് പോലും അഖിലിനെ വിളിച്ച് ഷോ തീർന്നിട്ടില്ലെന്നും നിങ്ങൾ വിന്നറായിട്ടില്ലെന്നും അതുകൊണ്ട് ഗെയിം കളിക്കണമെന്നും പറയാതെ പറയുന്നുണ്ട്. പക്ഷെ അഖിൽ തിരിച്ച് മറുപടിയായി പറയുന്നത് അസുഖങ്ങൾ കൊണ്ടുള്ള അസ്വസ്ഥതയാണെന്നാണ്.'

'നാദിറ നന്നായി ഗെയിം കളിക്കുന്നുണ്ട്. പിന്നെ ശോഭ വിശ്വനാഥ് എക്സ്ക്യൂസസാണ് ഏറെയും പറയുന്നത്. എക്സ്ക്യൂസസുകൾ കൊണ്ട് ശോഭ ആറാടുകയാണ്. ഞാൻ തന്നെ ബിഗ് ബോസ് വിന്നറെന്ന മൈന്റിലാണ് അഖിൽ. അഖിൽ ഇപ്പോൾ കണ്ടന്റും കൊടുക്കുന്നില്ല കളിക്കുന്നുമില്ല', സീക്രട്ട് ഏജന്റ് എന്ന സായികൃഷ്ണ പറഞ്ഞു. നാദിറയ്ക്കാണ് ടിക്കറ്റ് ടു ഫിനാലെ കിട്ടാനുള്ള സാധ്യത കൂടുതലെന്നും സീക്രട്ട് ഏജന്റ് പറയുന്നു.
സീസണ്‍ നാലിൽ 10 ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി നടന്നത്. ഇതില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടി നേരിട്ട് ഫിനാലെ വാരത്തിലേക്ക് കടന്നത് ദില്‍ഷ പ്രസന്നനായിരുന്നു. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് 95ആം ദിവസം മത്സരാര്‍ത്ഥികളെ വീടുകളിലേക്ക് തിരിച്ചയച്ച സീസണ്‍ മൂന്നിൽ അഞ്ച് ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി നടന്നത്. മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 21 പോയിന്‍റുകളുമായി ഡിംപല്‍ ഭാലായിരുന്നു മുന്നില്‍.


Click it and Unblock the Notifications











