'നീ കാരണമാണ് അവന്‍ പോയത്', ജാസ്മിനെ പ്രൊവോക്ക് ചെയ്യാന്‍ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു! കുറിപ്പ് വൈറൽ
ബിഗ് ബോസിനകത്ത് ജിന്റോയും ജാസ്മിനും തമ്മിലുള്ള വാക്കുതര്‍ക്കവും വഴക്കുമാണ് ഇപ്പോള്‍ പുറത്ത് വലിയ ചര്‍ച്ചകളാവുന്നത്. ഇരുവരിലും ഒരാള്‍ ഈ സീസണില്‍ വിന്നറായേക്കുമെന്ന സൂചനകളാണ് ഇതുവരെ വന്നുകൊണ്ടിരിക്കുന്നത്. അതെന്തായാലും ജാസ്മിന്‍ തന്നെയാണെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.
എന്തുകൊണ്ട് ജാസ്മിന്‍ വിജയിക്കണമെന്ന് പറയണമെന്നതിന്റെ ഉദ്ദാഹരണം സഹിതം പറഞ്ഞ് എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ആരെയും കൂസാത്ത, ഏതു സിറ്റുവേഷനും ഫേസ് ചെയ്യാന്‍ മടിയില്ലാത്ത, അസാമാന്യ മനസ്സാന്നിധ്യവും ബുദ്ധിസാമര്‍ഥ്യവും ഹ്യൂമര്‍ സെന്‍സുമുള്ള മത്സരാര്‍ഥി ജാസ്മിന്‍ മാത്രമാണെന്നാണ് ആരാധകന്‍ പറയുന്നത്.

'നീ കാരണമാണ് അവന്‍ പോയത്'. ഈ പ്രേമോ കണ്ടത് ഏകദേശം 10 ലക്ഷം പേരാണ്. ജിന്റോ ജാസ്മിനെ പ്രൊവോക് ചെയ്ത് ജാസ്മിന്‍ ഇമോഷണല്‍ ബ്രേക്ക്ഡൗണ്‍ ആകുമെന്ന കരുതിയവര്‍ ആണ് ഈ പ്രോമോ കണ്ട എല്ലാവരും തന്നെ. എല്ലാവരും ജിന്റോയുടെ ബ്രില്ലിയന്റ് ഗെയിം എന്നൊക്കെ വാഴ്ത്തി പാടി ജിന്റോ ഫാന്‍സിനെ പുളകം കൊള്ളിച്ചു.
എല്ലാവരും കാത്തിരുന്നു. പക്ഷെ ലൈവ് വന്നപ്പോള്‍, വിയര്‍ത്തു കുളിച്ചു ഇറങ്ങി ഓടുന്ന ജിന്റോയെ ആണ് നമ്മള്‍ കണ്ടത്. ജാസ്മിന്‍ വിളിച്ച എടാ പോടാ വിളികളില്‍ അല്ല ജിന്റോയെ ഉത്തരം മുട്ടിച്ചത്. ഗബ്രിയേ വെച്ച് അറ്റാക്ക് ചെയ്തപ്പോള്‍, അതേ സ്‌പോട്ടില്‍ ജാസ്മിന്‍, ജിന്റോ ചേട്ടന്റെ വലം കൈ ആയി വലിച്ചും പുകച്ചും കൂടെ നടന്ന ജാന്മണിയെ പുറത്തായതിനെ വെച്ച് ജാസ്മിന്‍ തിരിച്ചടിച്ചതോടെയാണ് ജിന്റോയ്ക്ക് മറുപടി ഇല്ലാതായത്.
വീഡിയോ കണ്ടാല്‍ ജാന്മണിക്ക് കാര്യം മനസ്സിലാകും എന്ന് ജിന്റോ പറഞ്ഞപ്പോള്‍, ഗബ്രിയ്ക്ക് ഒരു വിഡിയോയും കാണേണ്ട എന്ന് തിരിച്ചടിച്ചു. അത്രയും പേര് പ്രോമോ കണ്ടതില്‍, ആര്‍ക്കെങ്കിലും ഗബ്രിയുടെ പേര് വെച്ച് ജിന്റോ അറ്റാക്ക് ചെയ്യുമ്പോള്‍, തിരിച്ചടിക്കാന്‍ ജാന്മണിയുടെ പേര് ഉപയോഗിക്കാം എന്ന് തോന്നിയോ? സംശയമാണ്.
ഇതുപോലെ എക്‌സ്‌പ്ലോസീവ് ആയ ടെന്‍സ്ഡ് സിറ്റുവേഷനില്‍ നില്‍ക്കുമ്പോള്‍, ആ കൗണ്ടര്‍ പോയിന്റ് ഓര്‍ത്തെടുക്കാന്‍ കുറച്ചൊന്നും അല്ല പ്രസന്‍സ് ഓഫ് മൈന്‍ഡ് വേണ്ടത്.
അവിടെയാണ് ജാസ്മിന്‍ എല്ലാ മത്സരാര്‍ഥികളെയും മറി കടക്കുന്നതും എതിരാളികള്‍ ഇല്ലാതെ ആകുന്നതും. സിജോയും റോക്കിയും ജിന്റോയും അര്‍ജുനും അന്‍സിബയും നോറയും ഒക്കെ അതിന്റെ രൂക്ഷത അനുഭവിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വേറെ ഒരെണ്ണം എടുത്തു പറയേണ്ടതായിട്ടുള്ളത്്, ജാസ്മിന്‍ പവര്‍ റൂമില്‍ ഉള്ളപ്പോള്‍ ശ്രീരേഖയുടെ കയ്യില്‍ നിന്നും കിച്ചന്‍ താക്കോല്‍ കളഞ്ഞു പോയ കേസ് ആണ്.

ശരിക്കും അവിടെയാണ് ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥി ഒരു സംഭവം ആയി തോന്നി തുടങ്ങിയത്. അന്ന് ഗബ്രി, ജാന്മണി, ശ്രീരേഖ ഒക്കെ പവറില്‍ ഉണ്ട്. അന്‍സിബയുടെ പരദൂഷണ ഗ്രൂപ്പില്‍ ഉള്ള ക്യാപ്റ്റന്‍ അപ്‌സര, ജാസ്മിന് എതിരാണ്. അന്ന് ക്യാപ്റ്റന്‍ ഉള്‍പ്പെടെ എല്ലാവരും പവര്‍ ടീമിനെതിരെ തിരിഞ്ഞു. ഡിന്നര്‍ ഉണ്ടാക്കാന്‍ വൈകുന്നു, അതിനു കീ വേണമെന്ന് പറഞ്ഞ് സത്യാഗ്രഹം ആരംഭിച്ചു.
ഗബ്രിയുള്‍പ്പടെ എല്ലാവരും അകത്തേക്ക് വലിഞ്ഞപ്പോള്‍ ജാസ്മിന്‍ ആണ് മുന്നോട്ടു വന്ന് അവരെ ഫേസ് ചെയ്യാന്‍ ഉള്ള ഗഡ്‌സ് കാണിച്ചത്. എന്നിട്ടു സ്‌പോട്ടില്‍ കൊടുത്ത ആ മറുപടി, എത്ര പേര്‍ക്ക് ആ പ്രഷര്‍ സിറ്റുവേഷനില്‍ ആലോചിക്കാന്‍ സാധിക്കും? ഞങ്ങളുടെ ലക്ഷ്യൂറി വന്നപ്പോള്‍ നിങ്ങളുമായി ഞങ്ങള്‍ ഷെയര്‍ ചെയ്തു. ഇന്ന് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ നിങ്ങള്‍ കൂടെ നില്‍ക്കണം. ആ നിമിഷം റോക്കി ഉള്‍പ്പെടുന്ന സംഘം മറുപടിയില്ലതെ പിരിഞ്ഞു പോയി.
ആര് ജയിച്ചാലും, ഇത് ജാസ്മിന്റെ സീസണാണ്. ആരെയും കൂസാത്ത, ഏതു സിറ്റുവേഷനും ഫേസ് ചെയ്യാന്‍ മടിയില്ലാത്ത, അസാമാന്യ മനസ്സാന്നിധ്യവും ബുദ്ധിസാമര്‍ഥ്യവും ഹ്യൂമര്‍ സെന്‍സും ഉള്ള, കൗണ്ടര്‍ അടിക്കാനും, കിട്ടുന്ന കൗണ്ടര്‍ ആ സ്പിരിറ്റില്‍ തന്നെ കൊള്ളാനും, ടാസ്‌കുകള്‍ക്ക വേണ്ട ഗെയിം സ്പിരിറ്റും, കൗശലതയും, ആരുമായും വെറുപ്പ് മനസ്സില്‍ വെക്കാത്ത, ഇമോഷണലി ദുര്‍ബലമായ ജാസ്മിന്റെ സീസണ്‍.


Click it and Unblock the Notifications