ഒരു പെണ്ണ് ആയത് കൊണ്ട് ആണോ ജാസ്മിനെ എല്ലാവരും വെറുക്കുന്നത്? ആണായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും!

ബിഗ് ബോസ് സീസണ്‍ ആറ് അവസാനിക്കാന്‍ ഇനി പത്തിരുപത് ദിവസങ്ങള്‍ കൂടിയേയുള്ളു. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ എണ്‍പത് ദിവസും പിന്നിട്ട് കഴിഞ്ഞു. അതേ സമയം ഇനിയും വിന്നര്‍ ആവാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജിന്റോ, ജാസ്മിന്‍, അഭിഷേക് എന്നിങ്ങനെയുള്ള പേരുകളാണ് നിലവില്‍ ഉയര്‍ന്ന് വരുന്നത്.

ശരിക്കും ഈ സീസണില്‍ വിന്നറാവാനുള്ള യോഗ്യത ജാസ്മിനുണ്ടോ എന്ന് ചോദിക്കുകയാണ് ഒരു പ്രേക്ഷകന്‍. ഗബ്രിയുമായി സൗഹൃദം സ്ഥാപിച്ചതോ അവരുടെ വൃത്തിയില്ലായ്മയോ ഒന്നുമല്ല, നിലപാടില്ലാത്തതാണ് ജാസ്മിനോട് എതിര്‍പ്പ് വരാന്‍ കാരണമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പ്രേക്ഷകന്‍ പറയുന്നത്.

jasmine

'പലരും പറയുന്ന പോലെ ജാസ്മിനെ വെറുക്കുന്നത് ഒരു പെണ്ണ് ആയത് കൊണ്ട് ആണോ? ജാസ്മിന്‍ ഒരു ആണ് ആയിരുന്നു എങ്കില്‍ സെലിബ്രേറ്റ് ചെയ്യപെടും ആയിരുന്നോ? ഇതിനെ കുറിച്ച് ഞാന്‍ തന്നെ കഴിഞ്ഞ സീസണിലും ഒരു പോസ്‌റ് ഇട്ടിട്ട് ഉണ്ടായിരുന്നു.

ശോഭ ഒരു ആണ് ആയിരുന്നെങ്കില്‍ ഇത്രയും ഹേറ്റ് കിട്ടില്ലായിരുന്നു എന്ന് പറഞ്ഞ്. പക്ഷേ ജാസ്മിന്റെ കാര്യത്തില്‍ അങ്ങനെ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം കൈയ്യില്ലിരിപ്പ് കൊണ്ട് ആണ് ഇത് ഒക്കെ ഏറ്റ് വാങ്ങുന്നത്.

ഞാന്‍ സീസണ്‍ തുടങ്ങിയപ്പോള്‍ ജാസ്മിന്‍ ഫാന്‍ ആയിരുന്നു. ഒന്നു, രണ്ട് പോസ്റ്റും ഇട്ടിട്ട് ഉണ്ട്. പക്ഷേ ജാസമിനോട് ഉള്ള ഇഷ്ട്ടം കുറഞ്ഞ് തുടങ്ങിയത് ഗബ്രി ആയിട്ട് ഉള്ള സിറ്റുവേഷന്‍ഷിപ്പ് തുടങ്ങിയപ്പോള്‍ അല്ല. മറിച്ച് ബോള്‍ എറിയുന്ന ടാസ്‌കില്‍ ഗബ്രി പിടിച്ച് വളളിയില്‍ അനാവശ്യമായി ജാസ്മിന്‍ വലിഞ്ഞു കയറിയപ്പോള്‍ ആണ്.

റോക്കിയുമായിട്ടുള്ള വഴക്കില്‍ പല അനാവശ്യ സ്റ്റേറ്റ്‌മെന്റുകള്‍ ഗബ്രി പറഞ്ഞപ്പോള്‍ അതിനെ ഒക്കെ സപ്പോര്‍ട്ട് ചെയ്തത് അവന്റെ കൂടെ തന്നെ നിന്നു.

പിന്നീട് അങ്ങോട്ട് മുഴുവന്‍ ഗബ്രി എന്ത് പറയുന്നു അത് ആയിരുന്നു വേദ വാക്യം. സ്വന്തം ആയിട്ട് ഒരു നിലപാടോ വ്യക്തിത്വമോ ഇല്ലാതെ 50 ദിവസം അവിടെ നിന്ന്. അതിന്റെ കൂടെ, ഹൈജീന്‍ ഇഷ്യൂ, മറ്റുള്ളവര്‍ക്ക് (ലാലേട്ടന് പോലും) ഒരു റെസ്പെക്ട് കൊടുക്കാതെ ഉള്ള പെരുമാറ്റം, അതിന്റെ കൂടെ വൃത്തികെട്ട വര്‍ത്തമാനവും.

jasmine

പിന്നെ ഗബ്രി പോയപ്പോള്‍ ഉള്ള നാടകവും കൂടെ ആയപ്പോള്‍ ആദ്യം ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി. ജാസ്മിനെ പോലെ ഒരു ആള്‍ ഒരിക്കലും ബിഗ് ബോസ് ജയിക്കാന്‍ ഡിസര്‍വിങ് അല്ല. പക്ഷേ എല്ലാ സീസണിലും ഒട്ടും ഡിസര്‍വിങ് അല്ലാത്ത ആളുകള്‍ തന്നെ ആണ് സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. രജിത്, റോബിന്‍, മാരാര്‍. ഞാന്‍ ഇവരെ ഒക്കെ എതിര്‍ത്ത ആള് ആണ്.

അതുകൊണ്ട് തന്നെ ഇത്തവണ ജാസ്മിനാണ് ഈ സീസണിലെ ഏറ്റവും ടോക്‌സിക് എന്ന് എനിക്ക് തോന്നിയത് കൊണ്ട് ഇത്തവണ ജാസ്മിനെയും എതിര്‍ക്കുന്നു. അല്ലാതെ പിആര്‍ പറയുന്ന പോലെ ജാസ്മിനെ എതിര്‍ക്കുന്നവര്‍ എല്ലാം സ്ത്രീ വിരുദ്ധരോ, വസന്തങ്ങളോ അല്ല. (എന്തൊരു പൊളിറ്റിക്കലി ഇന്‍കറക്ട് വേര്‍ഡ് ആണ് വസന്തം, പക്ഷേ അത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് കണ്ടത് സോ കോള്‍ഡ് പുരോഗമനം പറയുന്ന ജാസ്മിന്‍ ഫാന്‍സ് ആണ്.)

ഇനി വരാന്‍ പോവുന്ന ചോദ്യം മിക്കവാറും അപ്പോള്‍ ജിന്റോയും അഭിഷേകും ഒന്നും ടോക്‌സിക്ക് അല്ലേ എന്നാവും. ആണ് അവരും ആണ്. എന്നാലും എന്റെ അഭിപ്രായത്തില്‍ അവര്‍ ജാസ്മിനെ കാലും ഒത്തിരി ഭേദം ആണെന്നാണ്. ഈ സീസണില്‍ ഞാന്‍ ആരെയും സപ്പോര്‍ട്ട് ചെയ്യുന്നില്ല. തമ്മില്‍ ഭേദമുള്ള ആള്‍ ജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അത് ജിന്റോ, അഭിഷേക് അല്ലെങ്കില്‍ മറ്റ് ആരു ആയാലും കുഴപ്പം ഇല്ലെന്നും' പറഞ്ഞാണ് ബിഗ് ബോസ് പ്രേക്ഷകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X