ജയിക്കാന്‍ എന്ത് വൃത്തികേടും ആരെ പറ്റിയും പറയും! ജാസ്മിനെ ഇത്രയും ക്രൂരമായി ആക്രമിക്കേണ്ടതുണ്ടോ?

മലയാളം ബിഗ് ബോസിലെ സംഭവബഹുലമായ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജാസ്മിന്റെ വീട്ടില്‍ നിന്നും ഫോണ്‍ വന്നു എന്നതിന്റെ പേരില്‍ വീടിനകത്ത് പുറത്തും വലിയ രീതിയിലുള്ള വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ജാസിം നല്ലൊരു മത്സരാര്‍ത്ഥിയാണെന്ന് കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ബിഗ് ബോസും അവരുടെ വീട്ടുകാരും ചെയ്തത് അനീതിയായി പോയെന്നാണ് ആരോപണം.

മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ ജാസ്മിന്റെ വീട്ടില്‍ നിന്ന് വിളിച്ചതിന്റെ വിശദീകരണം ബിഗ് ബോസ് നല്‍കിയിരുന്നു. എന്നാലിപ്പോഴും താരത്തെ അധിക്ഷേപിക്കുന്ന എഴുത്തുകളും പോസ്റ്റുകളും ആണ് എല്ലായിടത്തും. ഇക്കാര്യത്തില്‍ ഒരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്റെ ആരാധകര്‍.

jasminee

ബിഗ് ബോസില്‍ ഇതിനു മുന്‍പും കോംബോ തലയില്‍ കേറ്റി വക്കലും കെട്ടിപ്പിടിക്കലും ഉമ്മകൊടുക്കലുമൊക്കെ ഉണ്ടായിട്ടുണ്ട്, അത് റിയല്‍ ആയിരുന്നു എന്ന് പറയുന്നവരോട് അന്നും നിങ്ങള്‍ അപവാദം പറഞ്ഞിട്ടുണ്ട്. ഇതുപോലെ വൃത്തികേട് പറഞ്ഞു ന എന്ന് പറഞ്ഞു ടോപ്പില്‍ എത്തിയേക്കാവുന്ന സ്ത്രീകളെ അത്രക്കും വൃത്തികേടും ഫാമിലിയിലുള്ള ചെറിയ കാര്യങള്‍ വരെ റോങ്ങ് ആക്കി എടുത്തിട്ടു അതിനെ പെയിഡ് പ്രൊമോഷന്‍ കൊടുത്തും ഹൈപ്പ് കൊടുത്തും അവരെ അപമാനിച്ചിട്ടുണ്ട്

ജാസ്മിന്റെ അച്ഛന്‍ കൊടുത്ത അഭിമുഖത്തില്‍ വ്യക്തമായി അസുഖത്തെയും ഓപ്പറേഷനെയും പറ്റി പറയുന്നുണ്ട്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത 'ഓപ്പറേഷന്‍ എന്ന് പറഞ്ഞ അച്ഛനെ ബേക്കറിയില്‍ കണ്ടു' എന്നാണ്, ആരാണ് ഇതിന്റെ പിന്നില്‍? ജാസ്മിന്റെ വീട്ടില്‍ അച്ഛന്‍ എന്തൊക്കെ ചെയുന്നു എന്ന് ഒരു നോര്‍മല്‍ ബിഗ് ബോസ് ഫാന്‍ എത്തി നോക്കില്ല. ആ ന്യൂസ് സ്‌പ്രേഡ് ചെയ്യില്ല.

jassmine

മാത്രമല്ല അങ്ങേര്‍ക്ക് ഹാര്‍ട്ടിനാണ് കുഴപ്പം. കൈയ്യിനും കാലിനും അല്ല ഓപ്പറേഷന്‍ ഡേറ്റ് വരെ അങ്ങേര്‍ക്ക് എങ്ങോട്ടു വേണേലും പോകാം. ഇതൊക്കെ കണക്ക് എടുത്തു ന്യൂസ് ആക്കുന്നതിന്റെ പിന്നില്‍ ആരാണ്? ടോപ്പില്‍ എത്തിയേക്കാവുന്ന പെണ്ണുങ്ങളെ ക്രൂരമായി വൃത്തികേട് പറഞ്ഞു ഒരുത്തനെ ജയിപ്പിച്ച സീസണുകളിലെ പൊതു സ്വഭാവം നോക്കിയാല്‍ അറിയാം ജയിക്കാന്‍ എന്ത് വൃത്തികേടും ആരെ പറ്റിയും പറഞ്ഞുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ ഹോള്‍ഡുള്ള പിആര്‍ ആരുടെയോ ടീം ആണ് ഇതിന്റെ പിന്നിലെന്ന്.

പറയുന്നത് സ്ത്രീയെ പറ്റി ആകുമ്പോള്‍ കേരളത്തിലെ സ്ത്രീകളടകം ഉള്ളവര്‍ക്കും ആഘോഷമാണ്. ഇതുപോലെ റോക്കിയുടെ ഹിസ്റ്ററി എന്താണ് പുറത്തു വരാത്തത്? അവന്റെ ഫാമിലിയുടെ പുറകെ ആരും പോകാത്തത് എന്താണ്? ന്യൂറ്ററല്‍ ആളുകളോട് ജാസ്മിന്‍-ഗബ്രി ഫേക്ക് ആണെന്ന് തോന്നുന്നുണ്ടേല്‍ ആ രീതില്‍ എടുത്താല്‍ മതി, ഇത് റിയല്‍ ഓര്‍ ഫേക്കിനു അവാര്‍ഡ് കൊടുക്കുന്ന ഷോ അല്ല. അഭിനമായി തോന്നിയാല്‍ എല്ലാം ആക്ടിംഗ് പോലെ കണ്ടാല്‍ മതി. സീരിയലും സിനിമയും പോലെ.

അപ്പോ പിന്നെ അവരുടെ ക്യാരക്ടര്‍ അതില്‍ വലിച്ചിഴക്കണ്ട സീരിയല്‍, സിനിമ താരങ്ങളെ പോലെ ആക്ട് ചെയ്തു കാഷ് ഉണ്ടാകുന്ന പോലെ ഇതും എടുത്ത മതി, അവിടെ ഉള്ളവര്‍ എല്ലാം അതുപോലെ ആക്ടിംഗ് തന്നെ ആണ് ചെയുന്നത്, സ്ത്രീ ആയതുകൊണ്ട് എന്തും സപ്പോര്‍ട്ട് ചെയ്യണം എന്ന് പറയുന്ന ആളല്ല ഞാന്‍, ആൗ േഇത്രക്കും ക്രൂരമായി ഒരാളെ മേേമരസ ചെയുമ്പോള്‍ പ്രൊപഷണല്‍, പേഴ്‌സണല്‍ വിദ്വേഷം ഉള്ളവര്‍ അതിനു കൂട്ടു നികുന്നത് കാണുമ്പോള്‍, സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ഒരാള്‍ മാത്രമേ ഉള്ളു എങ്കിലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും അത് നിങ്ങള്‍ എത്ര അപമാനിച്ചാലും എനിക്ക് അത് ഒന്നും അല്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X