23 വയസുള്ള ജാസ്മിന്‍ ഇത്രയധികം ക്രൂശിക്കപ്പെടേണ്ടതുണ്ടോ? അവള്‍ പൊരുതി നേടിയതാണെന്ന് ആരാധകര്‍
ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലയിലേക്ക് മൂന്ന് ദിവസങ്ങള്‍ അവശേഷിക്കവേ ശ്രീതു ഷോ യില്‍ നിന്നും പുറത്തായിരിക്കുകയാണ്. മത്സരാര്‍ഥികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് മിഡ് വീക്ക് എവിക്ഷന്‍ നടന്നത്. അതേ സമയം ജാസ്മിനുള്ള പിന്തുണ ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്.
ഈ സീസണില്‍ അവശേഷിക്കുന്ന അഞ്ച് മത്സരാര്‍ഥികളിലെ ഏകവനിത മത്സരാര്‍ഥി ജാസ്മിനാണ്. ജിന്റോ, റിഷി, അഭിഷേക്, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പമാണ് ജാസ്മിന്‍ ഫൈനല്‍ ഫൈവിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഈ സീസണിലെ വിന്നറാവാന്‍ ഏറ്റവും യോഗ്യത ജാസ്മിനുണ്ടെന്ന് തന്നെയാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.

എന്തുകൊണ്ട് ജാസ്മിന്‍ വിജയിക്കണമെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണ് ഈ ദിവസങ്ങളില്‍ വന്നത്. അതില്‍ പ്രധാനം ഈ സീസണിലെ കണ്ടെന്റ് മൊത്തം ജാസ്മിനെ ചുറ്റിപ്പറ്റിയുള്ളത് ആയിരുന്നു എന്നതാണ്. തുടക്കം മുതല്‍ ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെ പറ്റിയുള്ള ചര്‍ച്ചകളായിരുന്നു. പുറത്ത് നെഗറ്റീവായി മാറിയെങ്കിലും ജാസ്മിന്‍ ഇല്ലായിരുന്നെങ്കില്‍ അതുപോലും ഉണ്ടാവുമായിരുന്നില്ല.
സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പുറമേ വീട്ടുകാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുമൊക്കെ ജാസ്മിനെ തളര്‍ത്തിയെങ്കിലും അതിജീവിക്കാന്‍ അവര്‍ക്ക് സാധിച്ചു. പുറത്ത് വിവാഹജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് താരമുള്ളത്. എന്നിരുന്നാലും അവളെ ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുകയാണെന്ന് പറയുകയാണ് ആരാധകരിപ്പോള്‍.
'23 വയസു മാത്രം പ്രായം ഉള്ള കുട്ടി മെന്റലി ഇത്രക്കും ശല്യം ചെയ്യപ്പെട്ട അറ്റാക്ക് ചെയ്യപ്പെട്ട എല്ലാവരിലും അവോയിഡ് ചെയ്യപ്പെട്ട മത്സരാര്‍ഥിയാണ്. എന്നിട്ടും സ്‌ട്രോങ്ങായി പിടിച്ചു നിന്ന് ആരെയും പൊള്ളയായ നല്ല വാക്ക് പറഞ്ഞു സുഖിപ്പിക്കാതെ, ചെയ്ത തെറ്റ് മുഖത്തു നോക്കി പറഞ്ഞും എതിര്‍ക്കുന്നവരോട് പോയിന്റ് പോയിന്റായി പറഞ്ഞു എതിര്‍ത്ത് ഒറ്റക്കു പിടിച്ചു നിന്ന് ഇവിടെ വരെ എത്തിയത് അവളുടെ കഴിവ് കൊണ്ട് മാത്രമാണ്.

മത്സരാര്‍ഥിള്‍ ഔട്ടായി പോകുമ്പോള്‍ അനാവശ്യ ഡ്രാമകള്‍ ഇല്ല. അറ്റാച്ച്ഡ് ആയിട്ടുള്ള ഒന്നോ രണ്ടോ പേര് പോയപ്പോള്‍ മാത്രമേ പോയതില്‍ വിഷമിക്കുന്നത് കണ്ടിട്ടുള്ളു, ചിലരെ പോലെ എവിക്ട് ആയവരോട് ആ കരച്ചില്‍ നാടകം കഴിഞ്ഞ അവരുടെ പേര് ഓര്‍ക്കുക പോലും ചെയ്യാത്ത ആളുമല്ല ജാസ്മിന്‍. 'ഈ സീസണില്‍ ഫിനാലെയില്‍ എത്തുന്ന ഒരേയൊരു ലേഡി മത്സരാര്‍ഥിയാണ്. ജാസ്മിനെ ഓര്‍ത്തിട്ട് അഭിമാനമാണ്.
ക്യാമറ നോക്കി നല്ലപിള്ള ചമഞ്ഞും ആളുകളെ സുഖിപ്പിക്കല്‍ വാക്ക് പറഞ്ഞും നുണപറഞ്ഞും ഉഡായിപ്പു കാണിച്ചും നേടിയതല്ല പൊരുതി നേടിയ സ്ഥാനം ആണിതെന്നും', പറഞ്ഞാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലൂടെ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് അവസാനിപ്പിക്കുന്നത്്.
അതേ സമയം മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ എവിക്ടായി പോയ ബാക്കിയുള്ള മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ തിരികെ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ ഗബ്രിയുടെ സാന്നിധ്യവും വലിയ ചര്‍ച്ചയായി. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.


Click it and Unblock the Notifications