'മടിയനും നുണയനുമായ ജിന്റോ തനിക്ക് സപ്പോർട്ടുണ്ടെന്ന് മനസിലായതോടെ അഹങ്കാരിയായി, ജാസ്മിനെ താഴ്ത്തികെട്ടുന്നു'
ബിഗ് ബോസ് മലയാളം സീസൺ ആറ് ഫിനാലെയോട് അടുക്കുമ്പോൾ ഹൗസിൽ നടക്കുന്നതിനേക്കാൾ കൂടുതൽ വീറും വാശിയും നിറഞ്ഞ പോരാട്ടം നടക്കുന്നത് അവശേഷിക്കുന്ന മത്സരാർത്ഥികളുടെ ആരാധകർ തമ്മിൽ ഹൗസിന് പുറത്താണ്. ടോപ്പ് ഫൈവിൽ ഇടം പിടിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രണ്ടുപേരാണ് ജാസ്മിൻ ജാഫറും ജിന്റോയും. ഇവരിൽ ആരെങ്കിലും ഒരാളാകും കപ്പുയർത്തുകയെന്നാണ് ബിബി പ്രേക്ഷകരിൽ ഭൂരിഭാഗവും പ്രവചിച്ചിരിക്കുന്നത്. മറ്റെന്തെങ്കിലും വലിയ അത്ഭുതം സംഭവിച്ചാൽ മാത്രമെ മറ്റുള്ളവർക്ക് കപ്പിന് അടുത്തേക്ക് എത്താൻ സാധിക്കൂ.
ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിബി പ്രേക്ഷകരിൽ ഒരാൾ ജാസ്മിനേയും ജിന്റോയേയും കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. മടിയനും നുണയനുമായ ജിന്റോ സപ്പോർട്ടുണ്ടെന്ന് മനസിലാക്കി ഇപ്പോൾ അഹങ്കാരിയായിയെന്നും ജാസ്മിനെ താഴ്ത്തികെട്ടുകയാെന്നുമാണ് കുറിപ്പിൽ പറയുന്നത്.

ആറ് കൊല്ലമായി ഇത് തന്നെ നടക്കുന്നു. സീസൺ ഫോറിൽ ജയിച്ച ദിൽഷ കഴിവുകൊണ്ട് അർഹയാണെങ്കിലും റോബിൻ പോയപ്പോൾ സ്ത്രീകളെ സപ്പോർട്ട് ചെയുന്നത് അപമാനമായി കണ്ട റോബിൻ ഫാൻസ് ബ്ലെസ്ലിക്ക് പുറകെപോയി. പിന്നീട് ബ്ലെസ്ലിയുടെ സഹോദരങ്ങൾ റോബിന് എതിരെ സ്റ്റോറി ഇട്ടപ്പോഴാണ് റോബിൻ ബ്ലെസ്ലിക്ക് എതിരായി മുഴുവനായും ദിൽഷയ്ക്ക് സപ്പോർട്ട് നിന്നത്. റോബിൻ വീഡിയോ വഴി ദിൽഷയെയാണ് സപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞു.
അപ്പോൾ മാത്രമാണ് ഒരു വലിയ വിഭാഗം റോബിൻ ഫാൻസ് ദിൽഷയ്ക്ക് സപ്പോർട്ട് കൊടുത്തത്. അല്ലായിരുന്നുവെങ്കിൽ ആറാം സീസൺ ആയിട്ടും ലേഡി വിന്നർ ഇല്ലാത്ത സ്ത്രീകൾക്ക് ഒരു വിലയും കൊടുക്കാത്ത ദാരിദ്ര്യം പിടിച്ച മനസുള്ള കാഴ്ചക്കാരുള്ള ബിഗ് ബോസ് എന്ന ടാഗ് മലയാളം ബിബിക്ക് കിട്ടുമായിരുന്നു.
മാരാർ സീസൺപോലെ കോംപറ്റീറ്റേഴ്സ് ഇല്ലാത്തപ്പോൾ അല്ലെങ്കിൽ സീസൺ ഫോറിലേത് പോലെ തിരിച്ച് ചൊറിയുന്ന ജാസ്മിനെ പോലുള്ള മത്സരാർത്ഥികൾക്ക് എതിരെ നിൽക്കുന്ന ഒരാളെ സപ്പോർട്ട് ചെയ്യുന്നത് മനസിലാക്കാം. ഇത് ഒരു സീസൺ മുഴുവൻ യുട്യൂബേഴ്സിനും ബിബിക്കും കണ്ടന്റ് കൊടുത്ത മത്സരാർത്ഥിയാണ് ജാസ്മിൻ.
മിടുക്കിയായി പെർഫോം ചെയ്ത അവൾക്ക് എതിരെ ജിന്റോയെപ്പോലെ ടാസ്ക്കിന്റെ ഇടയിലും സീരിയസ് ഡിസ്കഷന്റെ ഇടയിലും ഉറങ്ങുന്ന ഒരുത്തനെ അത് ഒരു തവണ അല്ല പിന്നെയും പിന്നെയും അത്തരം അവസരങ്ങളിൽ ഉറങ്ങുന്ന ഒരുത്തനെ അതുവരെ ടാസ്ക്കുമായി ബന്ധപ്പെട്ട ലെറ്ററുകൾ വായിച്ചിരുന്നവൻ മോഹൻലാലിനോട് കണ്ണട ഇല്ലാതെ വായിക്കാൻ പറ്റില്ലെന്ന് മുട്ടൻ നുണ പറഞ്ഞവനെ പിന്നെയും പിന്നെയും അത് ആവർത്തിച്ച ഒരു നുണയനെ നിലനിൽപ്പിന് ഭീഷണിയായാൽ തന്തയായാലും കൂടപ്പിറപ്പായാലും ഞാൻ തട്ടികളയുമെന്ന് പ്രൗഡായി പറഞ്ഞ ഒരു പൊട്ടനെ ജാസ്മിനെപോലെ ഒരു സീസൺ മൊത്തം കൊണ്ടുപോയ കണ്ടസ്റ്റന്റിനെ പൊക്കി പറഞ്ഞ് ആ കൊച്ചിനെ താഴ്ത്തി കെട്ടി ജിന്റോയെ ജയിപ്പിക്കാൻ ശ്രമിക്കുന്നു.

ഇങ്ങനെയെങ്കിൽ നാളെ ഏത് കിഴങ്ങിനേയും യുട്യൂബേഴ്സിനും പിആറുകാർക്കും ചേർന്ന് ജയിപ്പിക്കാൻ കഴിയും. ഇത്തരത്തിൽ കുറച്ചുപേരുടെയും പിആർ വർക്കേഴ്സിന്റെയും കയ്യിലുള്ള മലയാളം ബിബി കാണുന്നതിൽ അർത്ഥമില്ല. ബിബി പ്രേക്ഷകരുടെ ഇടയിൽ ഹോൾഡുള്ള യുട്യൂബേഴ്സ് ഒന്നുകിൽ ന്യൂട്രലായി നിൽക്കണം. അതിനുള്ള മര്യാദ അവർ കാണിക്കുന്നുമില്ല.
ന്യൂട്രൽപോലെ നിന്ന് അവർ ഉദ്ദേശിക്കുന്നവരെ ഇനി വരുന്ന സീസണിലും ജയിപ്പിച്ചുകൊണ്ടിരിക്കും. ഇക്കൊല്ലം കൂടുതൽ ദേഷ്യം തോന്നാൻ കാരണം സ്മാർട്ടായ കുട്ടി ജാസ്മിൻ കാരണം കണ്ടന്റും വ്യൂവ്സും കിട്ടിയ യുട്യൂബേഴ്സ് അടക്കമുള്ളവർ ആ കുട്ടിയെ അപവാദം പറഞ്ഞുവെന്നതാണ്. ഉള്ളതിനെ ഇരട്ടിയാക്കി കാണിച്ച് വീട്ടുകാരെ വരെ അപവാദങ്ങളിൽ വലിച്ചിട്ട് നശിപ്പിച്ചു.
മടിയനും നുണയനുമായ ജിന്റോ തനിക്ക് സപ്പോർട്ടുണ്ടെന്ന് മനസിലാക്കി ഇപ്പോൾ അഹങ്കാരിയുമായിട്ടുണ്ട് എന്നായിരുന്നു കുറിപ്പ്. അതേസമയം പണിപ്പെട്ടി ടാസ്ക്ക് വൈകാതെ ഹൗസിൽ ആരംഭിക്കും. അവശേഷിക്കുന്ന ഒമ്പത് പേരിൽ ആരായിരിക്കും പെട്ടിയെടുക്കുക എന്നറിയാൻ പ്രേക്ഷകരും ആകാംഷയിലാണ്.


Click it and Unblock the Notifications