'അപ്പോഴേക്കും സിജോയെ ഇഷ്ട്ടപ്പെട്ടിരുന്നവർ മറ്റുള്ളവരെ ഇഷ്ട്ടപ്പെട്ട് തുടങ്ങി, തിരിച്ചടികളുണ്ടായിട്ടും പൊരുതി'
ഈ സീസണിൽ നടന്ന എവിക്ഷനുകളിൽ ഏറ്റവും അൺഫെയറായ എവിക്ഷൻ എന്നാണ് സിജോ ജോണിന്റെ പുറത്താകലിനെ ബിഗ് ബോസ് പ്രേക്ഷകർ വിലയിരുത്തുന്നത്. പലരുടെയും പ്രഡിക്ഷൻ ലിസ്റ്റിൽ ടോപ്പ് ഫൈവിലായിരുന്നു സിജോയുടെ സ്ഥാനം. എന്നാൽ ശ്രീതു അടക്കമുള്ള സേഫ് ഗെയിമേഴ്സ് ഹൗസിൽ നിലനിൽക്കെ സിജോ പുറത്തായത് പ്രേക്ഷകരിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. എവിക്ടാകുമെന്ന് സിജോയും പ്രതീക്ഷിച്ചിരുന്നില്ല. മോഹൻലാലിനോട് സംസാരത്തിനിടയിൽ സിജോ അത് പറയുകയും ചെയ്തിരുന്നു.
അസി റോക്കിയിൽ നിന്നും ഫിസിക്കൽ അസാൾട്ട് ലഭിച്ചശേഷം ചികിത്സയ്ക്കായി പുറത്ത് പോയപ്പോഴാണ് സിജോയുടെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായത്. അതിന് മുമ്പ് വരെ വോട്ടിങിൽ മുന്നിൽ നിന്നിരുന്ന മത്സരാർത്ഥിയായിരുന്നു സിജോ. ഇപ്പോഴിതാ സിജോയുടെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് ബിബി പ്രേക്ഷകരിൽ ഒരാൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തിരിച്ചടികളുണ്ടായിട്ടും പൊരുതിയ മത്സരാർത്ഥിയാണ് സിജോ എന്നാണ് കുറിപ്പിൽ പറയുന്നത്.

ഈ സീസൺ കണ്ട ഏറ്റവും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായ എവിക്ഷനായിരുന്നു സിജോയുടേത്. ജന്മദിനത്തിൽ തന്നെ ഒരു മടക്കം. അതുകണ്ട എല്ലാവരുടെയും കണ്ണിൽ അൽപ്പമെങ്കിലും നനവുപടർത്തിയിട്ടുണ്ടാകും. തിരിച്ചുവന്നതിന് ശേഷമുള്ള സിജോയുടെ ഗെയിമിനെ വിമർശിച്ചിട്ടുണ്ടെങ്കിലും ഇഷ്ട്ടമായിരുന്നു സിജോ എന്ന മത്സരാർത്ഥിയേയും അയാളുടെ വ്യക്തിതത്തെയും.
ബിഗ് ബോസ് കണ്ട ഏറ്റവും വലിയ ഫിസിക്കൽ അസാൾട്ട് നേരിട്ട് സിജോ പുറത്ത് പോയപ്പോൾ തിരിച്ചുവരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. സിജോയുടെ കാര്യത്തിൽ അല്ലാതെ പോയ ഒരാൾ തിരിച്ച് വരണമെന്ന് ഇതിന് മുമ്പ് ഇത്രയും ആഗ്രഹിച്ചിട്ടില്ല. പരിക്ക് പറ്റി പുറത്ത് പോവുന്നതിന് മുമ്പ് സിജോയ്ക്ക് പ്രേക്ഷകർക്കിടയിൽ നല്ലൊരു ജനപ്രീതിയുണ്ടായിരുന്നു. പരിക്ക് പറ്റി റിക്കവറായി തിരിച്ചുവരാൻ എടുത്ത സമയം വളരെ ദൈർഖ്യമേറിയതായിരുന്നു.
ആ സമയം കൊണ്ട് സിജോയെ ഇഷ്ട്ടപെട്ടിരുന്നവർ മറ്റുപലരെയും ഇഷ്ട്ടപെടാൻ തുടങ്ങി. പല മത്സരാർത്ഥികളും ജനങ്ങളുടെ മനസിൽ സ്ഥാനമുറപ്പിച്ചു. തിരികെ വന്ന സിജോയ്ക്ക് മുമ്പുണ്ടായിരുന്ന ജനപ്രീതി വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നുവേണം മനസിലാക്കാൻ. സർജറി മൂലമുണ്ടായ പരിമിതികൾ, സംസാരിക്കുന്നതിനും ഗെയിം കളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുണ്ടായ നിയന്ത്രണങ്ങൾ ഇവയെല്ലാം അതിനോരോ കരണങ്ങളായി.
ഗെയിമിൽ വന്ന പാളിച്ചകളും അതിന് കാരണമായി. ഗ്രൂപ്പ് കളിച്ചും പെങ്ങൾ പാസവും പണപ്പെട്ടി ഡിസ്കഷനും ടോപ്പ് ഫൈവ് ഡിസ്കഷനും സെലക്ടീവായുള്ള ഡയലോഗ് അടിയും ടാർഗറ്റ് ചെയ്യലുമൊക്കെ അതിനുദാഹരണങ്ങളാണ്. എങ്കിലും പറയെട്ടെ സിജോ ടോപ്പ് ഫൈവ് അർഹിച്ചിരുന്നു. റിഷി, ശ്രീതു എന്നിവരെക്കാൾ ഗെയിമിൽ മുന്നിട്ട് നിന്ന വ്യക്തിയാണ് സിജോ.

ഈ സീസണിൽ താങ്കൾക്ക് ഒരുപാട് സഹിക്കേണ്ടി വന്നു, ഒരുപാട് ക്ഷമിക്കേണ്ടി വന്നു എങ്കിലും തന്റെ ദൃഢനിശ്ചയവും ഗെയിമിനോടുള്ള ആത്മാർത്ഥതയും മൂലം സിജോ നീ നിന്നെ ഗെയിമിലേക്ക് തിരികെ കൊണ്ടുവന്നു. വേദന കടിച്ചമർത്തികൊണ്ടാണെങ്കിൽപോലും.... ഒരുപാട് തിരിച്ചടികളുണ്ടായിട്ടും നീ പൊരുതി നിന്നു. സിജോയെ ഒരു ഫൈറ്ററായാണ് ഞാൻ കണക്കാക്കുന്നത്.
ബിഗ് ബോസ് ഗെയിമിൽ സംഭവിക്കാൻ പാടില്ലാത്ത ഒന്ന് സംഭവിച്ചിട്ട് നിങ്ങൾ അതിനെ വളരെ പോസിറ്റീവായി എടുക്കുകയും തിരിച്ച് ഈ ഗെയിമിൽ വന്ന് ഇത്രയും ദിവസം നിൽക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു വിന്നറാണ്. സിജോയോട് സ്റ്റേജിൽ വെച്ച് ലാലേട്ടൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു... നിങ്ങൾ ഒരു ഫൈറ്ററും യഥാർത്ഥ സർവൈവറുമാണെന്നാണ്.
അതുകൊണ്ട് തന്നെ സിജോയ്ക്ക് തലയുയർത്തിപിടിച്ച് ഷോയിൽ നിന്നും മടങ്ങാം എന്നായിരുന്നു കുറിപ്പ്. അടുത്ത ഞായറാഴ്ചയാണ് സീസൺ ആറിന്റെ ഗ്രാന്റ് ഫിനാലെ ആർഭാടമായി നടക്കുക. ജിന്റോ, ജാസ്മിൻ, അഭിഷേക്, അർജുൻ, റിഷി, ശ്രീതു എന്നിവരാണ് ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന ഫൈനൽ സിക്സ് മത്സരാർത്ഥികൾ.


Click it and Unblock the Notifications