രണ്ടാം ദിവസം കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങും! ബിഗ് ബോസിലെ പ്രണയങ്ങളെ പറ്റി എഴുത്ത് വൈറല്‍

റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബിഗ് ബോസില്‍ നൂറ് ദിവസം ഏതുവിധേയനയും പിടിച്ചു നില്‍ക്കണമെന്ന് ആഗ്രഹിച്ചാണ് മത്സരാര്‍ഥികള്‍ ഓരോരുത്തരും വന്നിരിക്കുന്നത്. പലതരം ഗെയിം സ്ട്രാറ്റജികള്‍ വരാറുണ്ടെങ്കിലും തുടക്കത്തിലെ ലവ് ട്രാക്കിലേക്ക് കടന്നത് പ്രേക്ഷകര്‍ക്ക് നിരാശ നല്‍കിയിരിക്കുകയാണ്.

പ്രണയം തോന്നാന്‍ ഒരു നിമിഷം മതിയെങ്കിലും ഇപ്പോള്‍ ചിലര്‍ കാണിച്ചു കൂട്ടുന്നത് വെറും കോപ്രായമാണെന്നാണ് പ്രേക്ഷകാഭിപ്രായം. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. പേര്‍ളി-ശ്രീനിഷ് പ്രണയത്തിന് ശേഷം വന്ന സീസണുകളിലെ ലവ് ട്രാക്കിനെ പറ്റിയാണ് ഒരു കുറിപ്പ് വൈറലാവുന്നത്. ഇതിനെ പറ്റി ആരാധകര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാവുകയാണ്. വിശദമായി വായിക്കാം...

gabri-

'സീസണ്‍ 1 മുതല്‍ ഇങ്ങോട്ട് എല്ലാ ഷോയിലും ഒരു ലവ് ട്രാക്ക് മിനിമം ഉണ്ടാവും. ചില സീസണില്‍ രണ്ടും മൂന്നും ഒക്കെ ഉണ്ടായിട്ടുണ്ട്. സീസണ്‍ ഒന്നിലെ പേര്‍ളി ശ്രീനിഷ് ലവ് കോമ്പോ കട്ട ക്രിഞ്ച് ആയിരുന്നേലും, 24*7 എന്നൊരു സംഗതി ഇല്ലാത്തതുകൊണ്ട് അത്ര വെറുപ്പിച്ചില്ല.

അതുമാത്രമല്ല, ഷോ തുടങ്ങി 25, 30 ദിവസം ഒക്കെ കഴിഞ്ഞാണ് അവര്‍ ആ ട്രാക്കിലേക്ക് പോകുന്നത്. ബാക്കി എല്ലാ സീസണിലും ഒന്ന് മിണ്ടി രണ്ടാം ദിവസം പ്രേമം ആണ്. ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാല്‍ ഇതുങ്ങള്‍ക്ക് എല്ലാം പുറത്ത് വേറെ ലൈന്‍ ഉണ്ട്. പിന്നെ ഈ ഹൗസില്‍ വന്നിട്ട് കോപ്രായം കാണിക്കേണ്ട കാര്യം എന്താണ്?

നമ്മളും അരിയാഹാരം കഴിക്കുന്നവര്‍ ആണ്. രണ്ടും മൂന്നും മാസം പുറകെ നടക്കുമ്പോള്‍ ആണ് ആരേലും ഒന്ന് സെറ്റ് ആവുന്നത്. എന്നിട്ട് ഒരു ഹഗ് വരെ എത്താന്‍ വീണ്ടും പിടിക്കും ഒരു മാസം. ഒരു ഉമ്മ കിട്ടിയാല്‍ തന്നെ കിട്ടി. അല്ലെങ്കില്‍ ഊട്ടി.

ഇങ്ങനെ ഉള്ളപ്പോള്‍ ഒന്ന് കണ്ടിട്ട് രണ്ടാം ദിവസം ഹഗ്, കിസ് തുടങ്ങിയ കലാപരിപാടികള്‍ കാണുമ്പോള്‍ സത്യത്തില്‍ ചിരി വരും. ഇവര്‍ മുട്ടി നിന്ന സമയത്ത് കൃത്യമായി ബിഗ് ബോസ് പിടിച്ചു അകത്തേക്ക് ഇട്ട ഒരു ഫീല്‍ ആണ്. പ്രേമിക്കരുതെന്നോ പ്രേമ നാടകം കളിക്കരുത് എന്നോ ആരും പറയുന്നില്ല.

ഒരു ഇരുപതോ മുപ്പതോ ദിവസം കഴിഞ്ഞിട്ട് പോരെ. സത്യമാണെന്ന് ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണ എങ്കിലും ഉണ്ടാക്കി കൊടുക്കാന്‍ അത്രയും സമയം വേണം. ഇതിനകത്ത് മറ്റൊരു സംഗതി കൂടിയുണ്ട്. ഒറ്റ ദിവസത്തെ പരിചയത്തില്‍ ക്യാമറ ഉണ്ടെന്നുള്ള ബോധത്തില്‍ ഇത്രയുമൊക്കെ നടക്കുന്നുണ്ട് എങ്കില്‍, ക്യാമറ ഇല്ലായിരുന്നെങ്കില്‍ എന്ന അവസ്ഥ ആലോചിച്ചു നോക്കിക്കേ...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

pearelee-srini

ഇതിപ്പോ വേറെ ആരേലുമൊക്കെ തുടങ്ങുന്നേനു മുന്നേ വെപ്രാളപ്പെട്ടു തുടങ്ങിയേക്കുന്നതാ.. പ്രി പ്ലാന്‍ഡ് ആണ്.. അത് നമ്മള്‍ക്കു ആര്‍ക്കും മനസിലാക്കാത്തത് ഭാഗ്യം. കാഴ്ചകാരെ പൊട്ടന്‍ കളിപ്പിക്കുന്ന ഒറ്റ കാരണം കൊണ്ടു രണ്ടിനെയും വെറുപ്പായി.. ഈ സീസണില്‍ ഒറ്റ വോട്ട് പോലും ഞാന്‍ കൊടുക്കില്ല.. ഈ ഏരിയയില്‍ നിന്നേ കിട്ടില്ല വോട്ട്

അതേ സമയം ബിഗ് ബോസിലെ ലവ് ട്രാക്കിനെ പറ്റി ആരാധകരും കമന്റിട്ടിരിക്കുകയാണ്. 'ശ്രീനീഷ്, പേര്‍ളി റിയല്‍ ആയിരുന്നു. റോബിന് ദില്‍ഷയോടും റിയല്‍ ലവ് ഉണ്ടായിരുന്നു. തിരിച്ചു ഇല്ലെന്ന് ദില്‍ഷ അവിടെ വച്ചു തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നെയൊരു റിയല്‍ ലവ് ആയിട്ട് തോന്നിയത് എയ്ഞ്ചലിനു അഡോണിയോട് തോന്നിയതാണ്. അവള്‍ അത്ര ഇന്നസെന്റ് ആയ ഒരു കുട്ടി ആയതു കൊണ്ട് അതു ഫേക്ക് ആണെന്ന് തോന്നുന്നില്ല. ബാക്കിയെല്ലാം നല്ല ഒന്നാംതരം ഫേക്ക് സ്റ്റോറികള്‍ ആണ്.

പ്രത്യേകിച്ച് സാഗറും ഗ്യാങ്ങും. ആ സാഗറും സെറീനയും ജുനൈസും നാദിറയും ഒക്കെ അവിടെ കിടന്ന് എന്തൊരു വെറുപ്പീര് ആയിരുന്നു. ഇതിപ്പോ ഫസ്റ്റ് സീസണ്‍ മാത്രേ റിയല്‍ ലവ് ആയി കടന്ന് പോയിട്ടുള്ളൂ. ബാക്കി വന്നതൊക്കെ എന്തിനോ വേണ്ടി തിളഞ്ഞു മറിഞ്ഞ സാമ്പാറുകള്‍. ഇവനും ഇവള്‍ക്കുമൊന്നും ഒട്ടും വിവരം ഇല്ലേ കാണുന്ന ആളുകള്‍ ആരും പൊട്ടന്മാരല്ല എന്ന് ചിന്തിക്കാന്‍

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X