ജാസ്മിന്‍ അയാളുടെ ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ പോലും ഫിസിക്കല്‍ അസാള്‍ട്ടാണ്! റോബിന്‍ ചെയ്തതും ഇങ്ങനെ

ബിഗ് ബോസിനകത്ത് എങ്ങനെയും നില നിന്ന് പോവുക എന്ന ഉദ്ദേശത്തോടെയാണ് പല മത്സരാര്‍ത്ഥികളും ഗെയിം കളിക്കുന്നത്. സഹ മത്സരാര്‍ത്ഥിയെ പ്രകോപിപ്പിച്ചോ മറ്റു രീതികളിലോ കണ്ടന്റ് ഉണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കുക. ചിലരത് നല്ല രീതിയിലും മറ്റ് ചിലര്‍ വളരെ മോശമായ രീതിയിലുമാണ് കാണിക്കുക.

ഈ സീസണില്‍ സിജോയും റോക്കിയും തമ്മിലുണ്ടായ പ്രകോപനത്തില്‍ റോക്കി പുറത്താവുകയും സിജോയ്ക്ക് പരിക്ക് പറ്റി ആഴ്ചകളോളം ചികിത്സയ്ക്ക് പോകേണ്ടതായും വന്നിരുന്നു. ഫിസിക്കല്‍ അസാള്‍ട്ട് നടത്തിയതിന്റെ പേരിലാണ് റോക്കി പുറത്താക്കുന്നത്. മലയാളത്തിലെ തന്നെ മുന്‍ സീസണുകളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

gabri-jasmine

രണ്ടാം സീസണില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചു എന്ന ആരോപണത്തില്‍ രജിത് കുമാറിനെ പുറത്താക്കിയിരുന്നു. നാലാം സീസണില്‍ റോബിന്‍ പുറത്താകുന്നതും റിയാസിനെ പിടിച്ചു തള്ളി എന്ന കാരണത്താലാണ്. ഇപ്പോള്‍ വീണ്ടും ജാസ്മിനും ജിന്റോയും തമ്മിലുണ്ടായ പ്രശ്‌നമാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഈ ആഴ്ചയിലെ മോശം പ്രകടനം കാഴ്ചവെച്ച രണ്ട് മത്സരാര്‍ത്ഥികളെയാണ് ജയില്‍ ടാസ്‌കിലേക്ക് വിട്ടത്. ജിന്റോയും ജാസ്മിനുമാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ജയിലിലേക്ക് പോയത്. ജയിലിനകത്ത് കിടക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നു. ജാസ്മിന് കിടക്കാന്‍ സ്ഥലം കൊടുക്കാതെ ജിന്റോ പ്രകോപിപ്പിച്ചു. ഇതില്‍ ദേഷ്യം വന്ന ജാസ്മിന്‍ ജിന്റോയോട് എഴുന്നേറ്റ് മാറി കിടക്കാന്‍ പറയുകയും പുറത്ത് തല്ലുകയും ചെയ്തു.

പെട്ടെന്നുണ്ടായ ദേഷ്യത്തിന് അടിച്ചതാണെങ്കിലും സഹമത്സരാര്‍ഥികളടക്കം ജാസ്മിനെതിരെ ശബ്ദം ഉയര്‍ത്തി. കാര്യം പറയാമെന്നല്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ തൊടാന്‍ ബിഗ് ബോസില്‍ അനുവാദമില്ല. മാത്രമല്ല നേരെ തിരിച്ച് ജിന്റോ ജാസ്മിനെയാണ് ഇങ്ങനെ തല്ലിയതെങ്കില്‍ ഈ സമയം കൊണ്ട് പുറത്തായേനെ. ഇത് ചോദ്യം ചെയ്യണമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.

gabri-jasmine

'ഞാന്‍ റോബിന്‍ ഫാനല്ല. ആ സീസണില്‍ റിയാസ് ഫാന്‍ ആയിരുന്നു താനും. പക്ഷെ ഈ ഒരു പിടിച്ചു തള്ളലില്‍ ആണ് റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കിയത്.

ഇന്ന് ഫിസിക്കല്‍ ടാസ്‌ക്കില്‍ അല്ലാതെ, ജിന്റോയുടെ അനുവാദം ഇല്ലാതെ ജാസ്മിന്‍ അയാളുടെ ശരീരത്തില്‍ ഒന്ന് തൊട്ടിട്ട് എങ്കിലും ഉണ്ടെങ്കില്‍ അത് ഫിസിക്കല്‍ അസാള്‍ട്ട് തന്നെയാണ്. അത് ഘടാഘടിയന്‍ ആയ ജിന്റോ ആയത് കൊണ്ടോ ജാസ്മിന്‍ ഒന്ന് തൊട്ടതേ ഉള്ളല്ലോ എന്ന അന്തം ടോക്‌സിക് പുരോഗമന ജാസ്മിന്‍ ഫാന്‍സിന്റെ വെള്ള പൂശല്‍ കൊണ്ടോ കാര്യം ഇല്ല. ഇതിനെതിരെ ശക്തമായ നടപടി വേണം', എന്നാണ് ഒരാള്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X