അന്‍സിബ വിചാരിച്ചിടത്ത് സംഭവം ഒതുക്കാന്‍ പറ്റിയില്ല! വീടിനകത്ത് ഐസ്‌ക്രീം കട്ട് തിന്നത് പ്രശ്‌നത്തിലേക്ക്

മോഹന്‍ലാലിന്റെ ദൃശ്യം എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍സിബ ഹസന്‍. ദൃശ്യത്തിനുശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നടി ശ്രദ്ധയായി. മലയാളത്തിനൊപ്പം അന്യഭാഷകളിലും അന്‍സിബ സജീവമായിരുന്നു.

എന്നാലിപ്പോള്‍ നടി അറിയപ്പെടുന്നത് ബിഗ് ബോസിന്റെ പേരിലാണ്. മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ മത്സരാര്‍ത്ഥിയാണ് അന്‍സിബ. ശക്തയായ മത്സരാര്‍ത്ഥിയാണെങ്കിലും അന്‍സിബയുടെ ഗെയിം തന്ത്രങ്ങള്‍ പുറത്ത് വിമര്‍ശനങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞദിവസം വീടിനകത്ത് നടന്ന സംഭവങ്ങളെ പറ്റി ആരാധകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്താണ് ഇപ്പോള്‍ വൈറലാകുന്നത്.

ansiba

'ഇന്ന് രാവിലെ അവിടുത്തെ പ്രശ്‌നത്തില്‍ ആദ്യമായി ഒരാള്‍ ഇടപെടുന്നതു കണ്ടു ഞെട്ടി. ഇന്നലത്തെ ഐസ് ക്രീം കേസ് ശ്രീരേഖ രാവിലെ എടുത്തിട്ട്, വിക്ടിം കാര്‍ഡ് ഇറക്കി, സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. നന്ദന വിട്ടു കൊടുത്തില്ല. അവളും ബഹളം വെക്കാന്‍ തുടങ്ങി. രണ്ടു മൂലയില്‍ ചര്‍ച്ചയും ബഹളവും. ശ്രീരേഖ തന്റെ വജ്രായുധം പുറത്തെടുത്തു, ഇമോഷണല്‍ ഡ്രാമ പ്ലസ് വിക്ടിം കാര്‍ഡ്.

പെട്ടെന്ന് നോക്കുമ്പോള്‍ രണ്ടു പേര് ഓടി വരുന്നു, നന്ദന നിന്ന ബാത്തറൂം ഏരിയയിലോട്ട്. ഋഷിയും, അന്‍സിബയും. അന്‍സിബ പെട്ടെന്ന് ഇടപെട്ടു, ഈ പ്രശ്‌നം വലുതാക്കരുത്, ഇതില്‍ സംസാരിച്ചു കൊണ്ടിരുന്ന നോറയെയും നന്ദനയെയും വിലക്കി. ഇനി ഈ വിഷയം സംസാരിക്കരുത്. ഇവിടെ ഇത് നിറുത്തണം എന്ന് ഓര്‍ഡര്‍ ഇടുന്നു. അവര്‍ അവിടെ നിര്‍ത്തുന്നു.

ലിവിങ് റൂമില്‍ ചെന്നപ്പോള്‍ അവിടെ ശ്രീരേഖ ഡ്രാമ തുടങ്ങി കഴിഞ്ഞിരുന്നു. അന്‍സിബ അവിടെയും ഇടപെട്ടു, പ്രശനം തീര്‍ന്നു, ചേച്ചി വിഷമിക്കേണ്ട, രാവിലെ അധികം ആരും ഏണീക്കാത്തത് കൊണ്ട് കൂടുതല്‍ ആളെ അറിയേക്കേണ്ടെന്ന് പറഞ്ഞു പ്രശ്‌നം ഒതുക്കാന്‍ ശ്രമിക്കുന്നത് കണ്ടു.

അവിടെ ഒരു അടി നടന്നാല്‍ ആലുവ മണപ്പുറത്തു കണ്ട ഭാവം പോലും നടിക്കാതെ ചെവി പൊത്തി പോകുന്ന അന്‍സിബ, ഇക്കാര്യത്തില്‍ ആക്റ്റീവ് ആയി ഇടപെടുന്നതു എന്ത് കൊണ്ട് എന്ന് ക്യൂരിസായി. പക്ഷെ പിന്നെ സംഭവം കത്തി. ഋഷി അത് പിന്നീട് പറയുന്നുണ്ട്. ഐസ്‌കീം രാത്രി തിന്നത് അന്‍സിബ, ജിന്റോ, ഋഷി, റെസ്മിന്‍ എന്നിവരാണ്.

ansiba

ഐസ്‌ക്രീം തീര്‍ന്നു എന്ന് പറയുമ്പോള്‍, നന്ദനയോട് റെസ്മിന്‍ പറയുന്നു, അത് മുഴുവന്‍ തീരില്ലെന്നും ബാക്കിയുണ്ടെന്നും. അപ്പോള്‍ ഋഷി ഞാനും അന്‍സിബയും ശരിക്കും കഴിച്ചു, അത് മുഴുവന്‍ തീര്‍ന്നുവെന്ന് പറയുന്നു. ഇത് കേട്ടതോടെ റെസ്മിന്‍ ഞെട്ടി. അത് മുഴുവന്‍ തീര്‍ത്തോ? എന്ന്.

അപ്പോള്‍ അതാണ് ബാക്കിയുള്ളവര്‍ അറിയുമെന്ന വെപ്രാളമാണ് അവളില്‍ രാവിലെ കണ്ടത്. അതാണ് ഇരു ചെവി അറിയാതെ ഒതുക്കാന്‍ സത്യഭാമ നോക്കിയത്. കുറച്ചു കൂടി വ്യക്തിമായി ഇടയ്ക്ക് അന്‍സിബ തന്റെ വെപ്രാളത്തിന്റെ കാര്യം ക്ലിയര്‍ ആക്കുന്നുണ്ട്. പണ്ട് ജാസ്മിനും ഐസ്‌ക്രീം എടുത്തിട്ടുണ്ടെന്ന്. ഒരു സ്വയം ന്യായീകരണ ശ്രമം. അവിടെ ഐസ് തിന്നതല്ല പ്രശ്‌നം എന്ന് എല്ലാവരും പറയുമ്പോഴും, തലയില്‍ പൂട തപ്പുമല്ലോ, സ്വാഭാവികം.

ഏതായാലും അന്‍സിബ വിചാരിച്ചിടത്ത് സംഭവം ഒതുക്കാന്‍ പറ്റിയിട്ടില്ല. ശ്രീരേഖ ഡ്രാമ കളിച്ചു നടക്കുന്നുണ്ട്. ശേഷം സ്‌ക്രീനില്‍. എത്ര പേര് ഇനി ഐസ്‌ക്രീം തീര്‍ന്നതില്‍ ഞെട്ടുമെന്നും അറിയില്ല. ഏതായാലും ഒരു പ്രശ്‌നത്തിലെങ്കിലും ഇടപെട്ടല്ലോ. അന്‍സിബ ഫാന്‍സിനു ആഘോഷിക്കാം...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X