ബിഗ് ബോസില്‍ ഇങ്ങനെ ചെയ്യുന്നവര്‍ക്ക് നെഗറ്റീവ് ഇംപാക്ട് ആണ്! അന്‍സിബയെ അടയാളപ്പെടുത്താന്‍ ഇത് വേണ്ട: കുറിപ്പ്
ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പേ മലയാളികള്‍ക്ക് പ്രിയങ്കരിയായിട്ടുള്ള നടിയാണ് അന്‍സിബ ഹാസന്‍. മോഹന്‍ലാലിന്റെ മകളായി ദൃശ്യത്തില്‍ അഭിനയിച്ചാണ് അന്‍സിബ ജനപ്രീതി നേടുന്നത്. അതേ സമയം ഈ സീസണിലെ മൈന്‍ഡ് ഗെയിമര്‍ അന്‍സിബ ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തുടക്കം മുതല്‍ വളരെ പതിയെ കാര്യങ്ങള്‍ നീക്കിയാണ് നടി തന്റെ സ്ട്രാറ്റര്‍ജി പുറത്തെടുത്തത്.
ചില സമയങ്ങളില്‍ അന്‍സിബയുടെ പ്രവൃത്തികള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഫാമിലി റൗണ്ടില്‍ അന്‍സിബയെ പോലെ മര്യാദ കാണിക്കുന്ന മത്സരാര്‍ഥി വേറെയാരുമില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരാധകര്‍. വീട്ടുകാര്‍ നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ ഗുണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്‍സിബ കാണിച്ചതെന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'ഫാമിലി വീക്കില്‍ ആദ്യ ദിവസം വന്ന ഫാമിലിയിലൊന്ന് അന്‍സിബയുടേതായിരുന്നു. അന്‍സിബയുടെ ഉമ്മ ജാസ്മിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു. അത് ജാസ്മിന് ഏറെ സന്തോഷം നല്‍കിയ ഒരു അനുഭവമായി തോന്നി. 'നീയും എന്റെ മോള് തന്നല്ലേ..' എന്ന് ആ ഉമ്മ പറയുകയും ചെയ്തു.
ഫാമിലി വീക്കില്‍ ഉടനീളം അന്‍സിബയുടെ ഇടപെടല്‍ കാണുമ്പോള്‍ ആ ഉമ്മയുടെ പാരന്റിംഗ് അന്‍സിബയില്‍ ചെലുത്തിയ സ്വാധീനം കൃത്യമായി അറിയാമായിരുന്നു. അന്‍സിബയ്ക്ക് ഒരുപാട് നെഗറ്റീവ്‌സ് ഉണ്ട്, ഏറ്റവും പ്രധാനം ഒരാളോടുള്ള അനിഷ്ടം അയാളോട് പെറ്റുമാറ്റത്തിലൂടെ പ്രകടിപ്പിക്കുമ്പോളും നേരിട്ട് തുറന്നു പറയില്ല എന്നതാണ്. പകരം മാറിയിരുന്നു കംഫര്‍ട്ട് ആയ ആള്‍ക്കാരോട് മാത്രം പറയും.
ഇതൊരു Personality Trait ആണെങ്കിലും ബിഗ് ബോസില്‍ ഇങ്ങനെ ചെയ്യുന്നവര്‍ക്ക് നെഗറ്റീവ് ഇംപാക്ട് ആണ്. പക്ഷേ ഫാമിലി വീക്കില്‍ ഓരോ ഫാമിലിയെയും സ്വീകരിക്കാന്‍ അന്‍സിബ കാണിച്ച ഉത്സാഹവും സന്തോഷവും എടുത്തു പറയണം. മിക്കവാറും ലോംഗ് ഷോട്ടുകളില്‍ അടുക്കളയില്‍ കുക്കിംഗ് ചെയ്യുന്ന അന്‍സിബയെയാണ് കാണാന്‍ സാധിക്കുക.
വരുന്ന എല്ലാ അതിഥികള്‍ക്കും സ്‌നാകസ് കൊണ്ട് കൊടുത്തു അല്പമെങ്കിലും കഴിച്ചേ പറ്റു എന്ന് നിര്‍ബന്ധിച്ചു കൊടുക്കുകയും ചെയ്യുന്നത് കാണാം. എത്ര പേര്‍ വന്നാലും അവര്‍ക്കെല്ലാം വേണ്ടത് അറിഞ്ഞു ചെയ്തത് വളരെ മികച്ച ഒരു ഗുണമായി തോന്നി.

അന്‍സിബയ്ക്ക് തന്റെ പേര് അടയാളപെടുത്താന്‍ ബിഗ് ബോസിന്റെ ആവശ്യം ഇല്ല. ദൃശ്യം എന്ന സിനിമയിലൂടെ തന്നെയാകും അന്‍സിബ എന്നും മലയാളികളുടെ ഓര്‍മ്മയില്‍ ഉണ്ടാവുക. പക്ഷേ ബിഗ് ബോസിലൂടെ അന്‍സിബയുടെ വ്യക്തിത്വത്തിന്റെ ഒരുപാട് പോസിറ്റീവ് വശവും അവര്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ എത്തിക്കാന്‍ പറ്റി. എല്ലാവരെയും തുറന്ന മനസോടെ സ്വീകരിക്കുന്ന അന്‍സിബയുടെ ഈ വ്യക്തിത്വഗുണം ഉമ്മയില്‍ നിന്ന് കിട്ടിയത് ആണെന്ന് തോന്നുന്നു.
ഒരു മികച്ച ഗെയിമര്‍ ഒന്നും അല്ലെങ്കിലും ഫാമിലി ഓഡിയന്‍സ് അടക്കം ഒരുപാട് പ്രേക്ഷകരുടെ മനസ്സില്‍ പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി സ്വയം അടയാളപെടുത്താന്‍ അന്‍സിബയ്ക്ക് ഈ ഷോയിലൂടെ സാധിച്ചു എന്ന് നിസ്സംശയം പറയാം...' എന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ അന്‍സിബയെ കുറിച്ച് വളരെ നെഗറ്റീവായിട്ടുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. നടി വിഷമാണെന്നും പരദൂഷണക്കാരിയാണെന്നുമൊക്കെ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ജെനുവിനായി പെരുമാറുന്ന ആളാണെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications