ജാസ്മിന്‍ ജീവിക്കാന്‍ പഠിച്ച പെണ്‍കുട്ടിയാണ്! ഈ വര്‍ഷം 2 കോടിയെങ്കിലും അവള്‍ സമ്പാദിക്കും; കുറിപ്പ് വൈറല്‍

ബിഗ് ബോസ് മലയാളം സീസണ്‍ അവസാനിക്കാന്‍ ഇനി ഏതാനം ദിവസങ്ങള്‍ കൂടിയേ ഉള്ളൂ. അടുത്തയാഴ്ചയോടുകൂടി ഗ്രാന്‍ഡ് ഫിനാലെ നടക്കും എന്നാണ് വിവരം. ഇതോടെ ബിഗ് ബോസ് ഷോയെ പറ്റിയും അവശേഷിക്കുന്ന മത്സരാര്‍ത്ഥികളെ പറ്റിയും ഉള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍.

തുടക്കത്തില്‍ ജനകീയമാവാന്‍ ഈ സീസണിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ചര്‍ച്ചകളിലും ബിഗ് ബോസ് നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ഇടയ്ക്ക് ഗുരുതരമായ ചില ആരോപണങ്ങള്‍ വന്നെങ്കിലും അതും ഷോയെ ബാധിച്ചില്ല. എന്നാല്‍ ആറാം സീസണ്‍ പ്രേക്ഷകരെ പ്രീതിപ്പെടുത്തിയ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അദ്ദേഹം പങ്കുവെച്ച കുറുപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം...

Jasmine

ബിഗ് ബോസ് മലയാളം സീസണ്‍ 2 മുതല്‍ കാണാറുണ്ട്. കോവിഡ് കാരണം ബോര്‍ അടിച്ചു കാണാന്‍ തുടങ്ങിയതാണേലും ഇഷ്ടപ്പെട്ടതിനാല്‍ എല്ലാ ദിവസവും മുടങ്ങാതെ കണ്ടിരുന്നു. സീസണ്‍ 6 കാണാന്‍ തുടങ്ങിയതും ഏറെ പ്രതീക്ഷകളോടെയാണ്, എന്നാല്‍ തുടക്കം മുതല്‍ തന്നെ എന്തൊക്കെയോ പന്തികേട് തോന്നി.

ഒരു മാസം ആയപ്പോഴേക്കും വളരെ ബോറിങ് ആയി അനുഭവപെട്ടു, ആരുടെയൊക്കെയോ അനാവശ്യ ഇടപെടലുകള്‍ ഷോ വീണ്ടും നിരാശ ഉണ്ടാക്കി. ജാസ്മിന് അര്‍ഹതയില്ലാത്ത പ്രാധാന്യം കൊടുക്കുന്നതും, വീട്ടില്‍ നിന്ന് വിളിച്ചു സംസാരിക്കാന്‍ അനുവദിച്ചതും, അത് പുറത്തറിയിക്കാതിരിക്കാന്‍ ശ്രമിച്ചതും ഈ ഷോയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു.

അടുത്ത 2 ആഴ്ചക്കുള്ളില്‍ സീസണ്‍ 6 കാണുന്നത് നിര്‍ത്തി. കാഴ്ചക്കാരുടെയോ വോട്ട് ചെയ്യുന്നവരുടെയോ ഇഷ്ടം കണക്കിലെടുക്കാതെ മറ്റാരുടെയോ താല്‍പര്യത്തിനു വേണ്ടി മാത്രം മുന്നോട്ടു പോകുന്ന ഒരു ഷോ. ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും വള്‍ഗര്‍ കണ്ടെന്റ് മാത്രം ടെലികാസ്റ്റ് ചെയ്തു ആനന്ദം കണ്ടെത്തുന്ന പിന്നണി പ്രവര്‍ത്തകര്‍. കാരണം പലരും ഈ സീസണ്‍ പകുതിക്കു മുന്നേ വെച്ച് കാണുന്നത് നിര്‍ത്തി എന്ന് അറിയാന്‍ കഴിഞ്ഞു.

സിബിന്‍, അഖില്‍ മാരാര്‍ എന്നിവരുടെ തുറന്നു പറച്ചിലുകള്‍ സത്യം ആണെന്ന് ഒരുപാടു ആളുകള്‍ക്ക് അനുഭവപെട്ടു തുടങ്ങിയിരുന്നു. പിന്നാലെ പുറത്തു വന്ന പല കാര്യങ്ങളും ജാസ്മിന്‍ എന്ന കണ്ടസ്റ്റന്റിനെ ഷോയില്‍ നിലനിര്‍ത്താന്‍ വേണ്ടി ചില ആളുകള്‍ പ്ലാന്‍ ചെയ്യുന്നതിന് തെളിവായിരുന്നു. ഗബ്രി പുറത്തായതിന് ശേഷം ഗ്രൂപുകളില്‍ ജാസ്മിന്‍ അനുകൂല പോസ്റ്റുകളുടെ എണ്ണം കൂടി.

വാക്കും പ്രവര്‍ത്തിയും പതിവ് പോലെ കൈവിട്ടു പോകുമ്പോഴും അതൊന്നും എപ്പിസോഡില്‍ വരാതെ എഡിറ്റര്‍സ് ജാസ്മിനെ കാത്തുകൊണ്ടേയിരുന്നു. എത്ര വെളുപ്പിക്കാന്‍ നോക്കിയാലും സ്വന്തം സ്വഭാവം മാറ്റാന്‍ ജാസ്മിന് കഴിയില്ല, പ്രായത്തിന്റെ പക്വതയില്ലായ്മ അല്ല മറിച്ചു പഠിച്ചതും ശീലിച്ചതും ഇങ്ങനെ ആണ്. അത് മാറാന്‍ പ്രയാസം ആണ്.

സ്വന്തം അച്ഛനെ വക വെക്കാതെ, വിവാഹമുറപ്പിച്ച ആളെ കുറിച്ചാലോചിക്കാതെ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ടൈറ്റില്‍ നേടാന്‍, അത്രക്കും തരം താഴാന്‍ കുറച്ചൊന്നും പോരാ തൊലിക്കട്ടി. ഇനി പറയാനുള്ളത് ജാസ്മിന്റെ പിആര്‍ ടീമ്‌സിനോട് അല്ല, നിങ്ങള്‍ വാങ്ങുന്ന കൂലിക്കുള്ള പണി ആണെല്ലോ ചെയ്യുന്നത്.

Jasmine

എന്നാല്‍ വളരെ കുറച്ചെങ്കിലും റിയല്‍ ആളുകള്‍ ജാസ്മിന് വേണ്ടി വാദിക്കാറുണ്ട്, അവരോടാണ്. പുറത്തു വിവാഹം ഉറപ്പിച്ചതോ കാമുകന്‍/കാമുകി അല്ലെങ്കില്‍ ഭര്‍ത്താവ്/ഭാര്യ ഉള്ള ആള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഇത് പോലെ ഒരു പബ്ലിക് ഷോയില്‍ പോയി അവിടെ കാണുന്ന ഒരാളെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും കടിച്ചും മറ്റു പലതും കാണിച്ചും എങ്ങനെയും കപ്പ് എടുത്താല്‍ മതി എന്ന മനോഭാവം ഉള്ളവര്‍ ആണോ? ആണെങ്കില്‍ നിങ്ങള്‍ ചെയുന്നത് നിങ്ങള്‍ക്കു ശരി ആണെന്നും പറഞ്ഞാണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം ജാസ്മിന്‍ ജീവിക്കാന്‍ പഠിച്ച പെണ്ണാണെന്നാണ് ആരാധകരും പറയുന്നത്. നല്ലതോ മോശമോ പബ്ലിസിറ്റി എന്ന കാര്യം അവള്‍ക്ക് നന്നായി അറിയാം. ബിഗ് ബോസില്‍ 100 ദിവസം നില്‍ക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലം, ഇന്റര്‍വ്യൂ, ഉദ്ഘാടനം, ചാനല്‍ പരിപാടികള്‍, പരസ്യം, യൂട്യൂബ് വരുമാനം.. ഇങ്ങനെ ഈ വര്‍ഷം അവള്‍ കുറഞ്ഞത് 2 കോടി എങ്കിലും സമ്പാദിക്കും.

കൂടാതെ ഭാഗ്യം ഉണ്ടെങ്കില്‍ സീരിയലിലോ സിനിമയിലോ ചാന്‍സും കിട്ടും. ബിഗ് ബോസ് കാരണം ഒരു ചെക്കന്‍ പോയി എങ്കില്‍ അതേ ബിഗ് ബോസ് കാരണം 100 ചെക്കന്മാര്‍ വേറെ വരും. ഈ കാണുന്ന സോഷ്യല്‍ മീഡിയയിലെ ഹേറ്റ് ക്യാംപെയിന് കൊണ്ടൊന്നും തളര്‍ന്നു പോവുന്ന ടൈപ്പ് പെണ്ണ് അല്ല അവളെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X