ജാസ്മിന്റെ അഫ്‌സലിനെയും മുന്നയെയുമൊക്കെ ചീത്ത വിളിക്കുന്നു! ഇതൊക്കെ നെഗറ്റീവാകുന്നത് അവള്‍ക്കാണ്- കുറിപ്പ്

പേരും പ്രശസ്തിയും ലഭിക്കുന്നതിനൊപ്പം അതിനെക്കാളും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. ഈ സീസണില്‍ എല്ലാ വിമര്‍ശനങ്ങളും ചുമക്കുന്ന താരമാണ് ജാസ്മിന്‍. ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.

വീട്ടുകാരുടെ ഭാഗത്ത് നിന്നും ജാസ്മിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് മുന്നോട്ട് പോവുകയാണ് താരം. അതേ സമയം ഗബ്രി പുറത്തായതോടെ ജാസ്മിന്‍ പോസിറ്റീവായി കളിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. സത്യത്തില്‍ ജാസ്മിനെ മോശക്കാരിയാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് അവരുടെ തന്നെ ഫാന്‍സാണെന്ന് പറയുകയാണ് ഒരു പ്രേക്ഷകന്‍.

jasmine

ജാസ്മിന്റെ പ്രവൃത്തികളെ നല്ലതായി കാണിക്കുന്നതിന് വേണ്ടി മറ്റുള്ളവരെ മോശക്കാരാക്കാനാണ് ഫാന്‍സ് ശ്രമിക്കുന്നത്. മാത്രമല്ല അവരുടെ വ്യക്തിജീവിതത്തിലുള്ള ആളുകളെ പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ നോക്കുന്നുണ്ട്. സത്യത്തില്‍ ഇതെല്ലാം മോശമായ രീതിയില്‍ ജാസ്മിനെ ബാധക്കുന്നുണ്ടെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ചൂണ്ടി കാണിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്...

'ആ കുട്ടിയെ ഇപ്പോ വളരെ നെഗറ്റീവ് ആക്കി കൊണ്ട് ഇരിക്കുന്നതും അവളുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ ഇവരുടെ ടോക്‌സിക് ഫാന്‍സാണ്. ജാസ്മിന്‍ ഒഴിച്ച് എല്ലാവരും അവര്‍ക്ക് ടോക്‌സികാണ്. ജാസ്മിന് എതിരായി എന്തെങ്കിലും പറഞ്ഞലോ, വേറെ ആരെങ്കിലും സപ്പോര്‍ട്ട് ചെയ്താലോ കമന്റിന് റിപ്ലൈ ആയിട്ട് വളരെ മോശായ മറുപടിയാണ് തരുന്നത്. അതും ഒരു പരിചയം ഇല്ലാത്തവരെ.

jasmine

ഒരു ഷോ യുടെ പേരില്‍ സംസ്‌കാരം ഇല്ലാത്ത രീതിയിലാണ് മറുപടി. ഗബ്രി പോയി, ഇനി ജാസ്മിന്റെ ഗെയിം കാണട്ടെ. എന്നിട്ട് പ്രേക്ഷകര്‍ വിലയിരുത്തട്ടെ. അതിന് മുന്‍പ് തന്നെ എന്തൊക്കെ ആണ് നടക്കുന്നത്? അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു..

ഇവരൊക്കെ ഇവരുടെ ഭാഗം കാണിക്കാന്‍ തെളിവുമായിട്ട് വന്നാല്‍ അവള്‍ പിന്നെയും നെഗറ്റീവ് ആവും. മറ്റുള്ള മത്സരാര്‍ഥികളെ ഡീഗ്രേഡ് ചെയ്തും പ്രേക്ഷകരെ ചീത്ത വിളിക്കുകയുമൊക്കെ കഴിഞ്ഞ് ചിലപ്പോള്‍ ജാസ്മിന്‍ കപ്പ് അടിക്കും. പക്ഷേ പുറത്ത് ഇറങ്ങിയാല്‍ അവളുടെ ജീവിതം എങ്ങനെയായിരിക്കും മുന്നോട്ട് പോവുക.

ഇപ്പോള്‍ ജാസ്മിനെ പിന്തുണയ്ക്കുന്ന ആരാധകര്‍ പോലും അടുത്ത സീസണില്‍ വേറൊരു ആളെ തേടി പോവും. അപ്പോള്‍ അവളോ? ഇതിനകം തന്നെ അവള്‍ കാട്ടി കൂട്ടിയ നെഗറ്റിവിറ്റിയും അതിനൊപ്പം നിങ്ങളൊക്കെ ചേര്‍ന്ന് അവള്‍ക്ക് കൊടുക്കുന്ന നെഗറ്റിവിറ്റി. എല്ലാം അവള്‍ തന്നെ മറികടക്കും. ഗബ്രി പുറത്ത് പോയതോടെ അവള്‍ പോസിറ്റീവ് ആയേക്കുമെന്ന് ചില പ്രേക്ഷകര്‍ തീരുമാനിച്ചിരിക്കുകയാണ്. ശരിക്കും ഏറ്റവും ടോക്‌സിക്കായ ഫാന്‍സാണ് ബിഗ് ബോസ് സീസണ്‍ ആറിന് ഉണ്ടായേക്കുന്നതെന്നും' പ്രേക്ഷകന്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X