പുറത്ത് ആരുമുണ്ടാവില്ല, ഇത്ര വലിയ എന്ത് തെറ്റ് നീ ചെയ്തു? ജാസ്മിന്റെ ആത്മഗതം! പ്രതികരണവുമായി ആരാധകര്‍

ബിഗ് ബോസില്‍ മത്സരിച്ചതിന്റെ പേരില്‍ ജാസ്മിന്‍ വിമര്‍ശിക്കപ്പെട്ടത് പോലെ വേറെ ആരുമുണ്ടാവില്ല. അത്രയും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഗബ്രിയുമായിട്ടുള്ള കൂട്ടുകെട്ടാണ് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ വഴിയൊരുക്കിയത്. എന്നാല്‍ ഗബ്രി പുറത്തായതിന് ശേഷവും ജാസ്മിനെതിരെയുള്ള വിമര്‍ശനത്തിന് അവസാനമായിട്ടില്ല.

എന്നാല്‍ കഴിഞ്ഞ എപ്പിസോഡില്‍ നടത്തിയ മിറര്‍ ടാസ്‌കിലൂടെ ജാസ്മിന്‍ പ്രേക്ഷക പ്രശംസ നേടിയെടുത്തിരിക്കുകയാണ്. കണ്ണാടിയില്‍ നോക്കി സ്വയം സംസാരിക്കാനുള്ള അവസരമാണ് ഈ ടാസ്‌കിലൂടെ ഒരുക്കിയത്. ശരിക്കും ജാസ്മിനൊരു ഡ്രാഗണ്‍ ഫ്‌ളൈ എഫക്ട് തന്നെയാണ് ഈ ടാസ്‌കിലൂടെ നേടിയെടുത്തതെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്.

jasmine

'ഒരുപാട് മാറി. പഴയ ചിന്നു ഒന്നുമല്ല. ചിരിയും കുട്ടിക്കളിയും ഒക്കെ പോയി. ധൈര്യമായി നിന്ന പോലെ നില്‍ക്ക്. വേറെ ആരും ധൈര്യം തരാനില്ല. ആരും കാണത്തില്ല. എന്തൊക്കെ ആയിരുന്നു വന്ന് കയറിയപ്പോള്‍. ഇപ്പോള്‍ മറിക്കും ഇപ്പോള്‍ മറിക്കും. എപ്പോള്‍ മറിച്ച്? കുറേ ജീവിതാനുഭവം ഉണ്ട്. അപ്പോള്‍ ഇവിടെ വന്നാല്‍ ഇത് നിനക്ക് സിമ്പിള്‍ ആയിരിക്കുമെന്ന് നീ വിചാരിച്ചു. എന്നിട്ട് ഒന്നും നടന്നില്ലല്ലോ.

അതിന്റെ ഇരട്ടി ഇവിടെ ഉണ്ടാക്കി. ഇനി ഇത് ഏത് കാലത്ത് തീര്‍ക്കും. എന്റെ പൊന്നോ, കണ്‍ഫ്യൂഷന്‍സ് ഉണ്ടാകും. ഉറപ്പായും ഉണ്ടാകും. അതിന് പ്രതിവിധി ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അത് നീ തന്നെ ആലോചിച്ച് നീ തന്നെ കണ്ടുപിടിക്കണം. വേറെ ആരെങ്കിലും പറയുന്ന കാര്യങ്ങള്‍ തലയ്ക്കകത്ത് എടുത്താല്‍ നിനക്ക് നിന്റെ സൊല്യൂഷന്‍ കിട്ടത്തില്ല. നീ വരുത്തി വച്ചതാണ് എല്ലാം. നിന്റെ സംശയങ്ങളാണ്.

മിറര്‍ ടാസ്‌ക് കഴിഞ്ഞു പുറത്തുള്ള ബീന്‍ ബാഗില്‍ കിടന്ന് കണ്ണീരണിഞ്ഞു കൊണ്ട് ജാസ്മിന്റെ ആത്മഗതം ടാസ്‌കിന്റെ ബാക്കിപത്രമായി തോന്നി. പുറത്തു എന്തുണ്ടാവും. എല്ലാവരും പറയും ആരുമുണ്ടാവില്ല. പലരും പറയും ജാസ്മിന്റെ ജീവിതം ഇങ്ങനെയാകും അങ്ങനെയാകും. ഒന്നും ആവില്ല. നീ നല്ല സൂപ്പര്‍ ആയിട്ട് ജീവിക്കും. പടച്ചോന്‍ കാണും.

jasmine

ഇത്ര വലിയ തെറ്റെന്താ നീ ചെയ്‌തേ? എന്ത് ചെയ്തു നീ? നീയൊരു ഉണ്ടയും ചെയ്തിട്ടില്ല. നീ സമാധാനമായിട്ടിരി മോളെ. അല്ല പിന്നെ. തുമ്പി - അല്ലെങ്കില്‍ ഡ്രാഗണ്‍ ഫ്‌ളൈ. ആന്തരിക ശക്തിയും വ്യക്തതയും വിവേകവും കണ്ടെത്തുന്നതാണ് ഡ്രാഗണ്‍ ഫ്‌ലൈ ഇഫക്റ്റ്.

ജാസ്മിന്റെ മിറര്‍ ടോക്ക് കഴിഞ്ഞുള്ള ഈ സീന്‍ അവസാനിക്കുമ്പോള്‍ ഫ്രെയിമില്‍, ചെടിയില്‍ വന്നിരിക്കുന്ന ഒരു തുമ്പിയെ കാണാന്‍ കഴിയും.
ജാസ്മിനില്‍ ഒരു തുമ്പിയെ കാണുന്നത് മാറ്റത്തെയും പുനരുജ്ജീവനത്തെയും പ്രതീകപ്പെടുത്തുകയാണ്.

ജാസ്മിന്‍ വളരെയേറെ പ്രത്യേകതകള്‍ ഉള്ള ഒരു യൂണിക് പേര്‍സണാലിറ്റി ആണ്. ഇംപെര്‍ഷന്‍സുള്ള, അത് തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്ത ഒരു പേഴ്‌സണാലിറ്റി. ആ പോരായ്മകളാണ് അവളെ പരിപൂര്‍ണ്ണയാക്കുന്നത്.

ആളുകള്‍ക്ക് അവളെ ഇഷ്ടപ്പെടാനും അവളുമായി കണക്ട് ചെയ്യാനുള്ള ആ എക്‌സ്-ഫാക്ടര്‍! മാറ്റങ്ങളും പുനരുദ്ധാരണവും സംഭവിക്കട്ടെ. പുറത്തിറങ്ങുമ്പോള്‍ പഴയ ചിന്നുവായി ചിരിയും കുട്ടികളിയുമുള്ള ഒരു 23 വയസുകാരിയായി അവള്‍ മാറട്ടെ!.. എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X