ജാസ്മിനും ഗബ്രിയും ഫ്രോഡ് ആണെന്ന് പറഞ്ഞവരുണ്ട്! അന്‍സിബയെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള കാരണമെന്ത്? കുറിപ്പ്
അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ബിഗ് ബോസ് ഷോയും മത്സരാര്‍ഥികളുമൊക്കെ പിരിമുറുക്കത്തിലാവുകയാണ്. എങ്ങനെയും നൂറ് ദിവസം പിടിച്ച് നില്‍ക്കണമെന്നാണ് നിലവിലുള്ള എല്ലാവരുടെയും ആഗ്രഹം. അതേ സമയം വീടിനകത്ത് നടക്കുന്നതിനെക്കാളും ചര്‍ച്ചയും ബഹളങ്ങളുമാണ് പുറത്ത് നടക്കുന്നത്.
ജാസ്മിന്‍, അന്‍സിബ തുടങ്ങിയ മത്സരാര്‍ഥികളുടെ പേരുകള്‍ പറഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍. ഇരുവരും ഗംഭീര മത്സരാര്‍ഥികളാണെങ്കിലും അന്‍സിബയ്ക്ക് എതിരെ വ്യാപക വിമര്‍ശനം വരികയാണ്. എല്ലാവരും ഒറ്റക്കെട്ടായി അന്‍സിബയെ കുറ്റക്കാരി ആക്കേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. വിശദമായി വായിക്കാം...

'അന്‍സിബ.. അന്‍സിബ.. അന്‍സിബ.. എന്താണ് ഇപ്പോള്‍ അവരെ മാത്രം അകത്തും പുറത്തും വ്യക്തിഹത്യ ചെയ്യപ്പെടുന്നത്. പ്രേക്ഷക പിന്തുണ അന്‍സിബക്ക് ഉണ്ട് എന്ന ഭയം. എവിടെയും അന്‍സിബ എന്ത് പറഞ്ഞാലും അതില്‍ നെഗറ്റീവ് മാത്രം കാണിക്കുക. ബാക്കി പവര്‍ റൂമിന്റെ പുറത്തുള്ള എല്ലാരും പ്ലാന്‍ ചെയ്തു അവരെ പുറത്താക്കാന്‍ ശ്രമിക്കുന്നു എന്തുകൊണ്ട്? ഗബ്രിയെക്കാള്‍ വോട്ട് അന്‍സിബയ്ക്ക് കിട്ടിയത് അവിടെ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല.
നോറയെ ടാര്‍ഗറ്റ് ചെയ്തവര്‍ പോലും ഇപ്പോള്‍ ലക്ഷ്യം മാറ്റി ഒറ്റ കെട്ടായി ഒരാള്‍ക്കെതിരെ കളിക്കുന്നു. ബാക്കിയുള്ളവര്‍ എന്ത് അനാവശ്യമാണ് അന്‍സിബയെ കുറിച്ച് പറയുന്നത്? അതൊന്നും കുറ്റമല്ല. അന്‍സിബ മിണ്ടിയാല്‍ കുറ്റം മിണ്ടിയിട്ടില്ലങ്കിലും കുറ്റം. എന്താണ് അന്‍സിബ ചെയ്യേണ്ടത്?
ജാസ്മിനെ പോലെ ചീത്ത വിളിക്കുന്നതും മോശം പറയുന്നതും, മനുഷ്യരുടെ രൂപത്തെയും നിറത്തെയും എല്ലാം കുറ്റം പറയുന്ന മാനസികമായി എപ്പോഴും വിഷമിപ്പിക്കുന്ന, സ്വന്തം കാര്യം നേടാം എല്ലാരേയും കൂട്ട് പിടിക്കും. അപ്‌സര റെസ്മിനോട് പറഞ്ഞു ജാസ്മിനും ഗബ്രിയും ഫ്രോഡ് ആണെന്ന്. എന്നിട്ട് അവരെ കാണുമ്പോള്‍ കെട്ടിപ്പിടിച്ചിരിക്കും. പവര്‍ ടീം പവര്‍ കാണിച്ചാല്‍ കുഴപ്പം. എന്തുവാടെ ഇത്?
പുറത്തു സോഷ്യല്‍ മീഡിയയില്‍ റിവ്യൂസ് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് ഇതു തന്നെയാണ്. അന്‍സിബയെ ഡീഗ്രേഡ് ചെയ്യുക. പ്രേക്ഷര്‍ എന്തിനു അന്‍സിബയെ സപ്പോര്‍ട്ട് ചെയ്യുന്നു. ശക്തരായ ചിലര്‍ എന്ന് സ്വയം വിശ്വസിക്കുന്നവര്‍ എന്താണ് അഡ്ജസ്റ്റ്‌മെന്റില്‍ കളിക്കുന്നത്. സായി, സിജോ, അര്‍ജുന്‍, ജാസ്മിന്‍ ആരും പരസ്പരം കളിക്കില്ല. ടീം ആയി കളിക്കുന്നു. എന്ത് ഷോ ആണ് ബിഗ് ബോസ് ഉദ്ദേശിക്കുന്നത്?
പ്ലാന്‍ ചെയ്തു ക്യാപ്റ്റന്‍സി നോമിനേഷന്‍സ്, ജയില്‍ നോമിനേഷന്‍സ്, പിന്നെ പബ്ലിക് നോമിനേഷനും. എന്ത് മാന്യതയാണ് ഇങ്ങനെ കളിക്കുന്നത് കൊണ്ട് ഇവരെല്ലാം ഉദ്ദേശിക്കുന്നത്. പ്രേക്ഷകര്‍ക്ക് താല്‍പര്യം ഇല്ലാത്തവരെ ക്യാപ്റ്റന്‍ ആക്കി നോമിനേഷന്‍ ഫ്രീ ആക്കുക. ആര്‍ക്കു വേണ്ടിയാണു അകത്തുള്ളവര്‍ കളിക്കുന്നത്?

കഴിഞ്ഞ വട്ടം അഖില്‍ മാരാര്‍ക്ക് എതിരെ വലിയ വിമര്‍ശനം എല്ലാ സോഷ്യല്‍ മീഡിയ റിവ്യൂവേഴ്‌സും പറഞ്ഞിരുന്നത്. അഖിലും വിഷ്ണുവും ഒന്നിച്ചു കളിക്കുന്നു എന്ന്. ഇപ്പോള്‍ എന്താണ് അവര്‍ക്കും മിണ്ടാട്ടം ഇല്ലേ? അവരുടെ കൂട്ടുകാരാണല്ലോ അകത്തുള്ളത്. അതുകൊണ്ട് നമ്മള്‍ മിണ്ടാന്‍ പാടില്ല. ഐക്യം അത് നല്ലതാണ്. ജിന്റോ മാന്യമായി കളിക്കുന്നുണ്ട് ഇപ്പോള്‍.
ജാസ്മിനെ മാത്രം വിജയിപ്പിക്കുക എന്ന് ചിലര്‍. എന്ത് കണ്ടിട്ടാണ് ജാസ്മിനെ അംഗീകരിക്കേണ്ടത്. Give me one reason not to hate jasmin (Lusifer inspired) ജാസ്മിനെ ഒരിക്കലും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്ത് മോശം ഭാഷ, സംസ്‌കാരം. ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
മനുഷ്യന്‍ ഭൂമിയില്‍ ചവിട്ടി ആദ്യം നില്‍ക്കണം. അത്ര മാത്രം ജാസ്മിനോട് എനിക്ക് പറയാനുള്ളു. ഇപ്പോള്‍ ബിഗ് ബോസിന്റെ അകത്തും പുറത്തും ഒരേ ഒരു നാമ ജപം അന്‍സിബ.. അന്‍സിബ.. അന്‍സിബ. ഗെയിം കളിക്കാന്‍ അറിയാത്ത ഒരാള്‍ പ്രേക്ഷകരെ എന്തുകൊണ്ട് കീഴടക്കുന്നു. ചിന്തിക്കുക... എന്നുമാണ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications