കുതന്ത്രത്തിലൂടെ അവളെയും കൂടെ കൂട്ടി! ബിഗ് ബോസിലെ ജാസ്മിന്റെയും ഗബ്രിയുടെയും കള്ളത്തരത്തില്‍ പ്രേക്ഷകഭിപ്രായം

ഒരാഴ്ച പിന്നിട്ടതോടെ ബിഗ് ബോസിനകത്ത് കലുഷിതമായ പല പ്രശ്‌നങ്ങളും തുടങ്ങിയിരിക്കുകയാണ്. വീടിനകത്ത് ഒന്നും ചെയ്യുന്നില്ലെന്നും പ്രതികരിക്കുന്നില്ലെന്നുമൊക്കെ ആരോപിച്ച് ഋഷിയെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ഗബ്രിയും ജാസ്മിനും. ഇരുവരും പ്ലാന്‍ ചെയ്തിട്ടാണ് അങ്ങനൊരു നീക്കം നടത്തിയതെന്ന് ആരോപിച്ച് ഋഷിയും വലിയ വഴക്കുണ്ടാക്കി.

ഗബ്രിയും ജാസ്മിനും ചെയ്തത് തെറ്റോ ശരിയോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുറത്ത് നടക്കുന്നത്. ഗെയിമാണെങ്കിലും ഒരു അവസരം കിട്ടിയപ്പോള്‍ പുറത്ത് നിന്നും കുത്തുന്നത് ശരിയായ കാര്യമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ഗബ്രി പവര്‍ ഹൗസിലേക്ക് ജാസ്മിനെ കൊണ്ട് വന്നതിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

gabri-jasu

ആര്‍ക്കും ഗബ്രിയേലിന്റെ ഉദ്ദേശത്തില്‍ സംശയം ഒന്നും ഇല്ലല്ലോ അല്ലേ എന്ന് ചോദിച്ച് കൊണ്ടാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഒരു എഴുത്ത് ഉയര്‍ന്ന് വന്നിരിക്കുന്നത്. 'നല്ലതുപോലെ തന്റെ കുലുസിത പ്രവര്‍ത്തികള്‍ക്ക് അനുകൂലിച്ചു നിന്നു കൊടുക്കുന്ന ജാസ്മിന്‍ പവര്‍ റൂമിലേക്ക് വന്നാല്‍ മതിയെന്ന് അങ്ങ് തീരുമാനിച്ചു..

കുതന്ത്രത്തിലൂടെ ആദ്യം തന്നെ ജാസ്മിനെ കൊണ്ടു വരുന്ന കാര്യം എടുത്തു പറഞ്ഞു. ബാക്കിയുള്ളവരെ എല്ലാവരെയും അന്തസ്സായിട്ട് അങ്ങ് മേനിപ്പുലേറ്റ് ചെയ്തു.

ഏറ്റവും സ്‌ട്രോങ്ങ് ആയിട്ട് അഭിപ്രായം പറഞ്ഞ സിജോ പവര്‍ ടീമില്‍ തങ്ങളോട് കൂടി വന്നാല്‍ അത് തങ്ങളുടെ സര്‍വ്വസാതന്ത്ര്യത്തിന് തന്നെ വിനയാകും എന്ന് മറ്റുള്ളവരെ പറഞ്ഞു പറ്റിച്ച് ജാസ്മിനെ ടീമിന് അകത്തു കയറ്റി. ഇനി രണ്ടുപേര്‍ക്കും ഒരുമിച്ച് എന്ത് ഗെയിം വേണമെങ്കിലും അവിടെ കളിക്കാമല്ലോ.

അവര്‍ ടീമിനെ മൊത്തം കബളിപ്പിച്ചില്ലേ. ഗബ്രിയേല്‍ തന്റെ ടീമിനെ മൊത്തത്തില്‍ കബളിപ്പിച്ചാണ് ജാസ്മിനെ തന്റെ ടീമിലേക്ക് കയറ്റിയത്. ഇന്നലെ ഞാന്‍ എന്റെ ഈ പവര്‍ റൂം സ്ഥാനം ഒഴിയാന്‍ പോവുകയാണെന്ന് രാത്രി മൊത്തം പറഞ്ഞു നടന്നവന്‍ ഇന്നു രാവിലെ ജാസ്മിന്‍ വരുമെന്ന് കണ്ടപ്പോള്‍ തനിക്ക് പവര്‍ റൂമിന്ന് മാറേണ്ട എന്ന തീരുമാനം പെട്ടെന്ന് എടുക്കുകയും ബാക്കിയുള്ളവരെ മാനിപ്പുലേറ്റ് ചെയ്തു ജാസ്മിനെ പവര്‍ റൂമിലേക്ക് കൊണ്ടുവരുകയും ചെയ്തു.

ഇന്നലെ രാത്രി പലരോടും നടന്നു പറയുന്നുണ്ടായിരുന്നു ഞാന്‍ ഈ ടീമില്‍ നിന്നും പോകാന്‍ തയ്യാറാണ് എന്നെ നിങ്ങള്‍ മാറ്റിക്കോളൂ എന്ന്. ജാസ്മിന്റെ മടിയില്‍ കിടന്നു അല്ലെങ്കില്‍ കയ്യില്‍ പിടിച്ച് വരെ പറഞ്ഞു. ഇന്ന് പെട്ടെന്ന് ഗബ്രിയേല്‍ തന്റെ ആ നിലപാട് അല്ലെങ്കില്‍ ആ സ്റ്റാന്‍ഡ് മാറ്റി ഇവനെ നമുക്ക് എന്ത് എന്ന് വിളിക്കാം?

(ഇപ്പോള്‍ ലൈവില്‍ ഇരുന്നു ഗബ്രിയേല്‍ ജാസ്മിനോട് പറയുന്നു നിഷാനയുടെ വോട്ട് നിനക്ക് വേണ്ടി മറിച്ചത് ഞാനാണെന്ന്) ജാസ്മിനുമായി സോഫയില്‍ ഇരുന്ന് സന്തോഷം രണ്ടുപേരും കൂടി പങ്കുവയ്ക്കുന്നുണ്ട്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ബുദ്ധി എന്ന് പറയുന്നതില്ലേ? ഇവര്‍ അതിനകത്ത് നടത്തുന്നത് എല്ലാം കണ്ടുകൊണ്ട് പുറത്ത് ജനങ്ങള്‍ ഇവരെ വിലയിരുത്തുന്നുണ്ട് എന്ന് ലൈവ് കാണുന്ന പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ തന്നെ കാര്യങ്ങളെല്ലാം മനസ്സിലായിക്കാണും .

gabri-jasu

യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്ളവര്‍ ആയിരുന്നു എങ്കില്‍ സിജോയെ പവര്‍ ടീമിലേക്ക് എടുക്കുന്നതല്ലായിരുന്നോ ശരി, നിങ്ങള്‍ പറയൂ?
പവര്‍ ടീമില്‍ ഉള്ളവര്‍ എല്ലാവരും കൂടി സിജോയ്ക്ക് വേണ്ടി ഏറ്റവും വലിയ പി ആര്‍ വര്‍ക്ക് ഇപ്പോള്‍ ചെയ്തിരിക്കുന്നു.

സത്യം പറഞ്ഞാല്‍ പുറത്ത് സിജോയുടെ കൂട്ടുകാര്‍ അല്ലെങ്കില്‍ സിജോയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു പണിയും എടുക്കേണ്ട എന്ന അവസ്ഥയാണ്. കാരണം അവര്‍ എടുക്കേണ്ട എല്ലാ പണികളും അകത്തുനിന്ന് ഗബ്രിയേലും ജാസ്മിനും ഇപ്പോള്‍ പവര്‍ ടീമില്‍ ഉള്ള ഒന്നു രണ്ടു പേര്‍ ഒഴിച്ച് ചെയ്യുന്നുണ്ട്..' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം ഗബ്രി ലോക ഉടായിപ്പ് എന്ന് തന്നെ പറയാമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ബിഗ് ബോസിലേക്ക് വരുമ്പോള്‍ തന്നെ ഗബ്രി ജാസ്മിന് നല്ല സപ്പോര്‍ട്ട് ഉണ്ടെന്നും ഒരു ലവ് ട്രാക്കില്‍ പോയാല്‍ ജാസ്മിന്റെ കെയര്‍ ഓഫില്‍ കുറച്ചു ദൂരം പോകാം എന്ന് മനസിലാക്കി, ജാസ്മിന്‍ നല്ല സ്‌ട്രോങ്ങ് പ്ലയെര്‍ ആയത്‌കൊണ്ട് തന്നെ അവള്‍ക്ക് ഒരു ഫാന്‍ ബേസ് ഉണ്ടാകും എന്നും മനസിലാക്കി.

എന്നാല്‍ ഗബ്രിയുടെ വാലായി നടക്കുന്നതുകൊണ്ട് തന്നെ ജാസ്മിന് അത് ഏറ്റവും വലിയ നെഗറ്റീവ് ഇമേജ് ഉണ്ടാക്കുകയും ചെയ്തു, ഒറ്റയ്ക്ക് നിന്ന് കളിച്ചാല്‍ ഫൈനല്‍ ഫൈവ് വരെയും എത്താന്‍ സാധ്യത ഉള്ള പ്ലയെര്‍ ആയിരുന്നു ജാസ്മിന്‍ എന്നുമാണ് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X