ഗബ്രിയണോ ശരണ്യയുടെ മുടി പിടിച്ചു വലിച്ചത്? ശരിക്കും സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി പ്രേക്ഷകന്‍

ഓരോ ദിവസം കഴിയുംതോറും കിടിലം ടാസ്‌കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് കൊണ്ടിരിക്കുന്നത്. എന്നാല്‍ സ്ഥിരം സംഭവിക്കുന്നത് പോലെ കഴിഞ്ഞ ആഴ്ചയിലെ ടാസ്‌കില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ തല്ലുന്ന അവസ്ഥ വരെയുണ്ടായി. തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച ഗബ്രി, റിഷി, ശരണ്യ , എന്നിവരെ മറികടന്ന് മുന്‍പോട്ടു പോകാന്‍ സാധിച്ചിരുന്നു.

കായിക ക്ഷമത കൂടുതലുള്ള ജിന്റോ മറ്റുള്ളവരെ നിലംപരിശക്കുകയും ചെയ്തു. ഇതിനിടെ ശരണ്യയുടെ മുടിയില്‍ പിടിച്ച് ജിന്റോ വലിച്ചു എന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. ശരണ്യയും അപ്‌സരയും അടക്കമുള്ള വനിതാ മത്സരാര്‍ത്ഥികളും ജിന്റോയ്ക്ക് എതിരെ അഭിപ്രായം രേഖപ്പെടുത്തി. എന്നാല്‍ ജിന്റോ ആണോ അങ്ങനെ ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.

bb

കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ടാസ്‌കില്‍ നടന്ന സംഭവങ്ങള്‍ വീഡിയോയിലൂടെ കാണിച്ചിരുന്നു. അതിലെ സത്യാവസ്ഥ മനസ്സിലാക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിച്ചില്ലെങ്കിലും പുറത്ത് പ്രേക്ഷകര്‍ക്കിടയില്‍ വ്യക്തത വന്നിരിക്കുകയാണ്. ചിത്രം സഹിതം തെളിവ് നിരത്തി കൊണ്ടാണ് ഒരു ആരാധകന്‍ എത്തിയിരിക്കുന്നത്.

'ഗബ്രിയണോ ശരണ്യയുടെ മുടി പിടിച്ചു വലിച്ചത്? ഇന്നലത്തെ ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞപ്പോള്‍ മുതല്‍ പലര്‍ക്കും ഉള്ള ഒരു സംശയമുണ്ട്. ചിലര്‍ക്ക് ഒക്കെ നല്ല അമര്‍ഷം ഉണ്ട്. കാരണം എന്താണെന്ന് വച്ചാല് ശരണ്യയുടെ മുടി പിടിച്ച് വലിച്ചത് ആരാണെന്ന്് എന്തുകൊണ്ടാണ് ബിഗ് ബോസ് അത് കാണിക്കാത്തത്?

ചോദ്യം സിംപിള്‍ ആണെങ്കിലും ഉത്തരം കുറച്ച് നീണ്ടതാണ്. ജിന്റോ അല്ലെന്ന് നമുക്കു മനസ്സിലായി. ഇനി ആദ്യം നമുക്ക് ഗബ്രിയാണോ ചെയ്തത് എന്നു നോക്കാം

1. ഒന്നാമത്തെ ചിത്രം ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാക്കാം ഗബ്രി പിറകോട്ട് വരുന്നു നന്ദന മുന്നോട്ട് വരുന്നു അപ്‌സര ശരണ്യയുടെ അടുത്തേക്ക് വരുന്നു.

2. രണ്ടാമത്തെ ചിത്രത്തില്‍ നന്ദന കുറച്ചൂടെ മുന്‍പോട്ടു വന്ന് ഗബ്രിയേ പിടിക്കാന്‍ ശ്രമിക്കുന്നു. അപ്‌സര കുറച്ചൂടെ മുന്‍പോട്ട് വന്ന് നില്‍കുന്നു ഇപ്പോളും ഗബ്രി പിറകോട്ട് തന്നെയാണ് പോകുന്നത്. മാത്രമല്ല ഗബ്രിയും ശരണ്യയും തമ്മില്‍ നല്ല ഡിസ്റ്റന്‍സുണ്ട്.

3. മൂന്നാമത്തെ ചിത്രത്തില്‍ ശരണ്യയുടെ മുടി പിടിച്ചു വലിക്കുന്നത് കാണാം കൂടാതെ അപ്‌സര അര്‍ജുന്റെ പിറകിലയിട്ട് നില്‍ക്കുന്നത് കാണാം. ഇപ്പോള്‍ ഗബ്രിക്ക് മുടി പിടിക്കണം എങ്കില്‍ അപ്‌സരയെ കഴിഞ്ഞ് പോവണം. മാത്രമല്ലാ അവന്‍ നില്‍ക്കുന്നത് അത്രയും ഡിസ്റ്റന്‍സിലുമാണ്, നന്ദന അവനെ പിടിച്ചിട്ടും ഉണ്ട്. സോ ആദ്യത്തെ ചോദ്യത്തിന് ഉത്തരം കിട്ടി ഗബ്രി അല്ല. ഇനി നമ്മള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും അര്‍ജുന്റെ മുഖത്തും കഴുത്തിലും ഒരു പ്രഷര്‍ വരുന്നത്.

4. നാലാമത്തെ ചിത്രം നോക്കിയാല്‍ ശ്രീതു, അര്‍ജുന്റെ കൈ മറഞ്ഞു നില്‍കുകയാണ്. പക്ഷേ ശ്രീതു അവിടെ ഇല്ലായിരുന്നെങ്കില്‍ എന്ന് നമ്മള്‍ നോക്കുക ആണെങ്കില് അര്‍ജുന്റെ ഹാന്‍ഡ് പൊസിഷന്‍ സ്യൂട്ട് ആകുന്നുണ്ട്. 'Yes Arjun is the culprti.

5. അഞ്ചാമത്തെ ചിത്രം ശരണ്യയുടെ മുടി പിടിച്ച് വലിക്കുന്നത് ആരാണ് എന്ന് ലാലേട്ടന് സംസാരിക്കുമ്പോള്‍ അര്‍ജുനന്റെ മുഖഭാവം ആണ്.

6. ആറാമത്തെ ചിത്രത്തില്‍ അര്‍ജുന്‍ ക്യാമറ തന്നെ സൂം ചെയ്യുന്നുണ്ടോ എന്ന് നോക്കുന്നത് ആണ്. തന്റെ ചെയ്തികള്‍ ഇപ്പോള്‍ പിടിക്കപ്പെടുമോ എന്ന് ആ മുഖത്ത് നിന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാം.

bb

ഇനി നമുക്കു അടുത്ത ചോദ്യത്തിലേക്ക് പോകാം ബിഗ് ബോസ് നമ്മളോട് ഒരിക്കലും ഇതാ ഇതാണ് അലെങ്കില്‍ ഇങ്ങനെയാണ് എന്നൊന്നും പറഞ്ഞു തരില്ല അത് നമ്മുടെ ചിന്താ ഗതി വിട്ടു തരാറാണ് പതിവ് മറിച്ച് സംഭവിക്കണം എങ്കില്‍ അവിടെ രണ്ട് പേര്‍ തമ്മില്‍ ഒരു വ്യക്തമായ തര്‍ക്കം ഉടലെടുക്കണം അതായത് ജിന്റോ ഞാനല്ലെന്ന് പറയുകയും മറ്റുള്ളവര്‍ ആരെങ്കിലും ജിന്റോ തന്നേ ആണ് എന്ന് പറയുകയും ചെയ്യുമ്പോള്‍ ബിഗ് ബോസ് വ്യക്തമായി അത് ആരാണെന്ന് പറയുകയോ കാണിച്ചു തരികയോ ചെയ്യും.

ഇവിടെ എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ആണ്. ജിന്റോക്ക് പോലും ഉറപ്പില്ല താനല്ല ചെയ്തത് എന്ന്. പിന്നെ അര്‍ജുന്‍, ശ്രീതു കോംബോ ഹിറ്റ് ആണെന്ന് ബോസ് അണ്ണന് അറിയാവുന്നത് കൊണ്ട് ഇപ്പൊള്‍ അതില്‍ ഒരു കരട് ഇടേണ്ടെന്ന് ഉള്ളത് ബോസണ്ണന്‍ ടിആര്‍പിയ്ക്ക് വേണ്ടി കളിക്കുന്ന കളി.

എന്നാലും അണ്ണന്‍ ബുദ്ധിപൂര്‍വ്വം അര്‍ജുനന്റെ കയ്യില്‍ പറ്റിയ ചെളി മയ്ക്കാന്‍ ഒരു കര്‍ച്ചീഫ് സമ്മാനമായി കൊടുത്തത് അര്‍ജുനുള്ള ഒരു സിഗ്നലാണ്. എല്ലാവര്‍ക്കും എല്ലാം വ്യക്തമായി എന്നു വിശ്വസിക്കുന്നു... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X