അവരുടെ രാജാവിനെ കണ്ടെത്താനുള്ള ഷോ എന്നാണ് പലരും കരുതുന്നത്! ബിഗ് ബോസിലെ ജിന്റോയെ പറ്റി ആരാധകന്‍
ബിഗ് ബോസിലെ സ്ട്രാറ്റജികളെ പറ്റി എല്ലായിപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ലവ് ട്രാക്ക്, ഇമോഷണല്‍ ട്രാക്ക്, സിംപതി എന്നിങ്ങനെ പലതരത്തിലാണ് മത്സരാര്‍ഥികള്‍ അവരുടെ ഗെയിം പുറത്തെടുക്കുക. നിലവില്‍ ബിഗ് ബോസില്‍ അരങ്ങേറുന്ന ചില നാടകങ്ങളെ പറ്റിയും പുറത്ത് പ്രേക്ഷകരുടെ പിന്തുണയെ കുറിച്ചുമൊക്കെ ഒരു ആരാധകന്‍ പങ്കുവെച്ച എഴുത്താണ് വൈറലാവുന്നത്.
മുന്‍സീസണുകളിലൊക്കെ ഒരു രാജാവിനെ കണ്ടെത്താന്‍ പ്രേക്ഷകര്‍ ശ്രമിക്കാറുണ്ട്. ഈ സീസണിലും അങ്ങനൊന്ന് സംഭവിച്ചിരിക്കുകയാണ്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി എന്ന നമ്പറുമായി ഗെയിം കളിക്കുന്ന ജിന്റോയെ കുറിച്ചും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരെ പറ്റിയുമാണ് വൈറലാവുന്ന കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

'ബിഗ് ബോസ് മലയാളം സീസണ്‍ 6. അമ്പത് ദിവസം പൂര്‍ത്തിയായിരിക്കുന്നു. ചെറിയ ക്ലിപ്പ് ആയിട്ടും റീല്‍ ആയിട്ടുമൊക്കെ ബിഗ് ബോസ് കാണുന്നവര്‍ക്ക് ഷോയെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാവുന്നത് സ്വഭാവികം. എന്നാല്‍ ആറ് സീസണും കണ്ടിട്ടും പലരും കരുതുന്നത് ഇത് അവരുടെ ഒരേ ഒരു രാജാവിനെ കണ്ടെത്താനുള്ള ഷോ എന്നാണ്.
ഇനി രാജാവിനെ കിട്ടിയില്ലെങ്കിലോ? കിട്ടിയവനെ പിടിച്ചു രാജാവ് ആക്കി കളയും. പലരും പല സ്വപ്നങ്ങളുമായാണ് ബിഗ് ബോസില്‍ വരുന്നത്, പല തരം പ്ലാനിങ്, പല തരം സ്ട്രാറ്റജി അഥവാ ഗെയിം പ്ലാന്‍. അതില്‍ ഏറ്റവും കണ്ട് മടുത്ത ഒരു സ്ട്രാറ്റജിയാണ് ഒറ്റപ്പെടല്‍ സ്ട്രാറ്റജി. എന്നാല്‍ ഇന്നും അത് വര്‍ക്ക് ആവുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.
അതെ, ജിന്റോയുടെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. അകത്തെ ആളുകള്‍ തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ പുറത്തു സിംപതി വര്‍ക്ക് ആവുമെന്നും ജനപിന്തുണ ഉണ്ടാവുമെന്നും ജിന്റോയ്ക്ക് നന്നായിട്ട് അറിയാം. വളഞ്ഞ വഴിയിലൂടെ ആണെങ്കിലും അതില്‍ അദ്ദേഹം ഏറെ കുറെ വിജയിച്ചു എന്ന് തന്നെ പറയാം.
ഇന്‍സ്റ്റയില്‍ സാഡ് ബിജിഎം ഇട്ട് റീല്‍സ് ഇന്നും വരുന്നുണ്ട്. എന്നാല്‍ മലയാളികളുടെ നിലവാരത്തെ ചോദ്യം ചെയുന്ന പ്രവര്‍ത്തിയല്ലേ ഇയാള്‍ അവിടെ കാണിക്കുന്നത്? സ്‌നേഹം ആയാലും വെറുപ്പ് ആയാലും ഒരിക്കലും അത് അന്ധമാവരുത്. ജിന്റോയുടെ ഏറ്റവും വലിയ വിജയം അതാണ്. കുറെ അന്ധം ഫാന്‍സിനെ അദ്ദേഹം നേടിയെടുത്തു എന്നത്.

എന്ത് കാണിച്ചാലും ഇനി ഇപ്പൊ ജാസ്മിനെ കൊന്നാല്‍ പോലും കുറ്റം ജാസ്മിന ആയിരിക്കും. അന്ധങ്ങളുടെ ന്യായീകരണം 'ജാസ്മിന്‍ ആ സമയത്ത് എന്തിനു ജിന്റോയുടെ മുമ്പില്‍ പോയി' എന്നായിരിക്കും. ഒരു ഉദാഹരണം പറഞ്ഞെന്നെ ഒള്ളു, ജിന്റോ അവിടെ കാണിച്ചു കൂട്ടുന്നതിനൊക്കെ ഇവിടെ അന്ധങ്ങള്‍ ന്യായീകരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയാല്‍ മനസിലാവും.
ഇവിടെ പാര്‍ട്ടിക്കാര്‍ ചെയ്യുന്ന അതെ കാര്യം തന്നെയാണ് ഇവരും ചെയ്യുന്നത്. പാര്‍ട്ടിലുള്ളവരോ അവരുടെ നേതാവോ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതിനു ഒരു ലോജിക്കും ഇല്ലാത്ത ന്യായീകരണം കൊണ്ട് വരും.
ബിഗ് ബോസ് ഒരു എന്റര്‍ടൈന്‍മെന്റ് ഷോ മാത്രമാണ്. അതില്‍ പോലും നിങ്ങള്‍ക്ക് ശരി ആയ ആളെ തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, നാടിന്റെ അവസ്ഥ എന്തായിരിക്കും. ഇമോഷണല്‍ ഇന്റിലിജെന്‍സ് എന്നൊരു സംഭവം ഉണ്ടെന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications