ഫിസിക്കല്‍ അസാള്‍ട്ട് റോബിന്‍ തന്നെ ചെയ്തത് ആണ്! പിന്നെ എങ്ങനെയാണ് വിന്നറെ നേരത്തെ തീരുമാനിക്കുക? കുറിപ്പ്
റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആറാം തവണ മലയാളത്തിലേക്ക് വന്നപ്പോഴും റേറ്റിങ്ങിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ബിഗ് ബോസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്.
മുന്‍ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായി. അതേസമയം ബിഗ് ബോസില്‍ വിന്നര്‍ ആവുന്ന ആളെ നേരത്തെ തീരുമാനിക്കുമെന്ന തരത്തില്‍ പ്രചരണങ്ങളും ഉണ്ടായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതിനുശേഷമാണ് വിന്നറെ പ്രഖ്യാപിക്കുന്നത് എന്നും ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്ന് ഒക്കെ ചിലര്‍ പറയുന്നു. അങ്ങനെയല്ലെന്ന് അതില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികളും ഇതിനകം പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ സീസണുകളിലെ മത്സരാര്‍ത്ഥികളെ കുറിച്ചും അവരുടെ പ്രവര്‍ത്തികളെ പറ്റിയും സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ച നടക്കുകയാണ്. രണ്ടാം സീസണില്‍ രജിത് കുമാര്‍ പുറത്തായതും നാലാം സീസണില്‍ റോബിന്‍ പുറത്തായതും ബിഗ് ബോസിന്റെ പ്ലാനിങ് ആണോ എന്നാണ് ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്. ഉദാഹരണം സഹിതം അദ്ദേഹം പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം...
'ബിഗ് ബോസില്‍ വിന്നറിനെ നേരത്തെ പ്രഖ്യാപിക്കുന്നു. അവര്‍ക്ക് ഫേവര്‍ ആയ ആളുകളെ ആണ് വിജയിപ്പിക്കുന്നത് എന്നൊക്കെ പറയുന്നത് കേട്ടു. യഥാര്‍ത്ഥത്തില്‍ സത്യാവസ്ഥ എന്താണ്. ഒരു ഉദാഹരണത്തിന് റോബിന്‍ രാധാകൃഷ്ണന്റെ കാര്യമെടുത്ത് പറയാം.
അടുത്ത ഒരു ബിഗ് ബോസില്‍ അഖില്‍ മാരാര്‍, ജിന്റോ, പേളി മാണി, മണിക്കുട്ടന്‍, സാബുമോന്‍, രജിത് സര്‍... ഇവരൊക്കെ ഉള്ളൊരു എഡിഷന്‍ നടന്നു കൊണ്ടിരിക്കുകയാണ് കരുതുക.
ആ കൂട്ടത്തിലേക്ക് റോബിനെ കൊണ്ട് ഇട്ടാല്‍ പിന്നെ ഒന്നും നോക്കണ്ട. രണ്ടാം സ്ഥാനം ആരാണെന്ന് മാത്രം നമ്മള്‍ നോക്കിയാല്‍ മതി. കാരണം ഫസ്റ്റ് റോബിന്‍ തന്നെയായിരിക്കും. അങ്ങനെയിരിക്കെ ബിഗ് ബോസ് എങ്ങനെയാണ് മുന്‍കൂട്ടി തീരുമാനിച്ച ആളുകളെ വിന്നര്‍ ആക്കുന്നത്?
അന്യായ ഫാന്‍സ് ഉള്ള റോബിനും രജിത്ത് സാറിനെ പോലെയുള്ള ആളുകള്‍ പുറത്തായത് ഫിസിക്കല്‍ അസോള്‍ട്ട് വഴിയാണ്. ഫിസിക്കല്‍ അസാള്‍ട്ട് എങ്ങനെയാണ് ബിഗ് ബോസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്ന ഒന്നാണോ?
റോബിനോട് റിയാസിനെ തല്ലാന്‍ ബിഗ് ബോസ് പറഞ്ഞോ? യൂട്യൂബില്‍ ഒരു കമന്റ് കണ്ടു. ഒരു പ്രേക്ഷകന്റെ കമന്റ് ആയിരുന്നു. 'ബിഗ് ബോസ് നിങ്ങള്‍ ഞങ്ങളുടെ രാജാവിനെ പുറത്താക്കിക്കോളൂ. പക്ഷേ ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്ന് മാത്രം' എന്നായിരുന്നു ആ കമന്റ്.

ഇതില്‍ ഒരു സത്യമുണ്ട്. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും റോബിനെ പുറത്താക്കാന്‍ പറ്റത്തില്ല. പിന്നെയുള്ള ഏകമാര്‍ഗ്ഗം ഫിസിക്കല്‍ അസാള്‍ട്ടാണ്. അത് റോബിന്‍ തന്നെ ചെയ്തത് ആണ്. പിന്നെ എങ്ങനെയാണ് ബിഗ് ബോസ് മുന്‍കൂട്ടി ചെയ്യിപ്പിക്കുന്നത്? എന്നുമാണ് ആരാധകന്‍ ചോദിക്കുന്നത്.
രണ്ടാം സീസണില്‍ മത്സരിക്കവേ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെയാണ് ഡോ. രജിത് കുമാര്‍ പുറത്താവുന്നത്. പുറത്ത് താരത്തിന് വലിയ ജനപിന്തുണ ഉണ്ടായിരുന്നെങ്കിലും ഫിസിക്കല്‍ അസാള്‍ട്ടിനെ തുടര്‍ന്ന് പുറത്തായി. സമാനമായ രീതിയില്‍ നാലാം സീസണില്‍ വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു റോബിന്‍.
ടാസ്‌കിനിടയിലുള്ള പ്രകോപനത്തില്‍ റിയാസിനെ പിടിച്ച് തള്ളിയെന്ന കാരണത്താലാണ് റോബിനെ പുറത്താക്കുന്നത്. ഏറ്റവുമൊടുവില്‍ ആറാം സീസണിലെ മത്സരാര്‍ഥിയായ റോക്കി, സിജോയെ തല്ലിയത് കൊണ്ട് പുറത്താക്കപ്പെട്ടിരുന്നു. മൂവരും ഏറ്റവും നല്ല മത്സരാര്‍ഥികളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.


Click it and Unblock the Notifications