പബ്ലിക് ആയി ജാസ്മിനെ ബ്രേക്കപ്പ് ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി! അവളോട് ഇഷ്ടം കൂടുന്നുവെന്ന് ആരാധകര്‍ |
ഇത്തവണ ബിഗ് ബോസിലൂടെ ഏറ്റവും അധികം ചര്‍ച്ചയാക്കപ്പെട്ട പേരുകള്‍ ഇരുവരുടേതുമാണ്. വീടിനകത്ത് പ്രവേശിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ ഇരുവരും ഒരുമിച്ച് കോമ്പോ സൃഷ്ടിച്ചിരുന്നു. വളരെ പെട്ടെന്ന് അടുപ്പത്തിലായ താരങ്ങള്‍ ഒരുമിച്ചിരിക്കുകയും പരസ്പരം സൗഹൃദം പങ്കുവെച്ചതും പുറത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
തുടക്കം മുതല്‍ നെഗറ്റീവ് പ്രതികരണം ലഭിച്ചതിനാല്‍ ജാസ്മിന്റെ വീട്ടുകാര്‍ പോലും ഇതിനെ എതിര്‍ത്തു. മത്സരം പാതി ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഗബ്രി ഔട്ടായി. ഇതോടെ ജാസ്മിന്റെ രണ്ടാം ഊഴമായി. എന്നിട്ടും വിമര്‍ശനങ്ങള്‍ തീരുന്നില്ല എന്നതാണ് ശ്രദ്ധേയം.

എന്നാല്‍ ഓരോ ദിവസം കഴിയുംതോറും ജാസ്മിനോട് ഉള്ള ഇഷ്ടം കൂടി വരികയാണെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. ബിഗ് ബോസ് ഷോ ഗ്രാന്‍ഡ് ഫിനാലയോട് അടുക്കുംതോറും ജാസ്മിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അത്തരത്തില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
'ജാസ്മിനോടുള്ള ഇഷ്ട്ടം ഓരോ ദിവസം കഴിയുമ്പോഴും കൂടുകയാണ്. ഗബ്രിയുമായുള്ള കോംബോ ആയിരുന്നു ജാസ്മിനെ വെറുക്കാന്‍ ഉള്ള കാരണം. ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി ഫേക്ക് ആയി ഒരു ബന്ധം ഉണ്ടാക്കി ജാസ്മിന്‍ ഗെയിമില്‍ തുടരാന്‍ ശ്രമിക്കുന്ന പോലെ തോന്നിയതാണ് ജാസ്മിനെ വെറുക്കാന്‍ കാരണം.
എന്നാല്‍ ഇന്ന് ജാസ്മിന് ഗബ്രിയോടുള്ള അതേ സ്‌നേഹം തന്നെ അവളെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം ആവുന്നു. ജാസ്മിന് പുറത്ത് വേറെ ആളുകളോട് ഇഷ്ട്ടമോ, വാക്കാല്‍ കൊടുത്ത കമ്മിറ്റ്‌മെന്റ്‌സോ ഉണ്ടാവാം. പക്ഷെ അവളുടെ മനസ്സിനോട് ഇണങ്ങിയ പുതിയൊരു ആളോട് ഇഷ്ട്ടം തോന്നുക എന്നാല്‍ തികച്ചും മാനുഷികം ആണ്. അതാണ് ജാസ്മിന് ഗബ്രിയോട് തോന്നിയ സ്‌നേഹവും.
അങ്ങനെ ഒരു സ്‌നേഹം ഗബ്രിയോട് തോന്നിയപ്പോള്‍, അഫ്‌സലിനോട് എല്ലാം പറഞ്ഞു ഒഴിവാവാന്‍ ഉള്ള അവസരം ജാസ്മിന് ബിഗ് ബോസില്‍ ആയത് കൊണ്ട് ലഭിച്ചില്ല എന്ന് മാത്രം. അല്ലെങ്കിലും 24 മണിക്കൂര്‍ ലൈവില്‍ ജാസ്മിനെ കാണുന്ന അഫ്‌സലിന് ജാസ്മിനില്‍ ഉള്ള മാറ്റം മനസ്സിലാവേണ്ടതും അവള്‍ക്ക് അവളോട് അടുത്ത് നില്‍ക്കുന്ന മറ്റൊരു ബന്ധം കിട്ടിയതില്‍ സന്തോഷിച്ചു മൂവ് ഓണ്‍ ചെയ്യുകയാണ് വേണ്ടിയിരുന്നത്.

എന്നാല്‍ പബ്ലിക് ആയി ജാസ്മിനെ ബ്രേക്കപ്പ് ചെയ്യുന്നതിലേക്കും ജാസ്മിനെതിരെ ലൈവില്‍ വന്ന് വായില്‍ തോന്നിയത് ഒക്കെ വിളിച്ചു പറയുന്നതിലേക്കും എത്തി കാര്യങ്ങള്‍. എന്നാല്‍ ഇത്രയൊക്കെ ബഹളങ്ങള്‍ നടന്നും, ബിഗ് ബോസിന് പുറത്ത് ജാസ്മിന്‍ എന്ന വ്യക്തിയായ തന്റെ ഇഷ്ട്ടങ്ങളെ സ്‌നേഹങ്ങളെ ആളുകള്‍ അംഗീകരിക്കുന്നില്ല എന്നറിഞ്ഞും അവള്‍ ഗബ്രിയോട് പറഞ്ഞ സ്‌നേഹത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ്.
അവന്റെ സ്‌നേഹത്തിനായി കാത്തിരിക്കുകയാണ്. പുറത്തും ജീവിതത്തില്‍ ഗബ്രിയെ ആഗ്രഹിക്കുകയാണ്. ഒരു ഗെയിം ആയി മാത്രം ജാസ്മിനുമായുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോയ ഗബ്രി ചിലപ്പോള്‍ അവളെ ചതിച്ചേക്കാം. അവന്‍ ആ സ്‌നേഹം ഒരു ഗെയിം ആയി മാത്രം കണ്ട് ബിഗ് ബോസില്‍ ഉപേക്ഷിച്ചേക്കാം. പക്ഷെ ജാസ്മിന്‍ അവളുടെ സ്‌നേഹത്തിന്റെ സത്യം എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണിച്ചു തരുന്നു.
സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തം കാര്യം തീരുമാനിക്കാനും സ്വാതന്ത്ര്യം ഉള്ള വ്യക്തിയാണെന്ന നിലയില്‍ ഞാന്‍ ബിഗ് ബോസുകള്‍ കണ്ടതില്‍ ഏറ്റവും ബോള്‍ഡ് ആയ സ്ത്രീയും ജാസ്മിന്‍ തന്നെ. ബിഗ് ബോസ് വീട്ടിലേക്ക് വന്ന അത്തയും ഉമ്മയും ഗബ്രിയുമായുള്ള എല്ലാ ബന്ധങ്ങളും അവനെ കുറിച്ചുള്ള ചിന്തകളും ഒഴിവാക്കണം എന്നും അഫ്‌സലിനെ മാത്രം ഓര്‍ക്കണം എന്നും ഫോഴ്സ് ചെയ്തിട്ട് പോലും ഇളകാത്ത നിശ്ചയദാര്‍ഢ്യത്തോടെ പവിത്രമായ സ്‌നേഹം ജാസ്മിന്‍ തുടരുകയാണ്.
ജാസ്മിനും അവളുടെ അചഞ്ചല സ്‌നേഹവും നമുക്കെല്ലാം മാതൃകയാണ്. ജാസ്മിന്‍... ബിഗ് ബോസ് ക്വീന്‍...


Click it and Unblock the Notifications