ചെയ്യാത്ത കുറ്റത്തിന് പോലും ജാസ്മിനെതിരെ നില്‍ക്കുന്നു! നന്ദനയുടേത് ചീപ്പ് ഗെയിമാണെന്ന് ആരാധകര്‍

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍. ഇതുവരെയും ഫൈനലില്‍ എത്തുന്ന താരങ്ങള്‍ ആരൊക്കെയാവും എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. അതേ സമയം മത്സരാര്‍ഥികളുടെ നിലവാരം സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ഉയര്‍ന്ന് വരികയാണ്.

വൈല്‍ഡ് കാര്‍ഡായി വന്ന നന്ദനയുടെ പ്രവൃത്തികളെ കുറിച്ചാണ് ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.ജാസ്മിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന നന്ദനയുടേത് യഥാര്‍ഥ ഗെയിം അല്ലെന്നാണ് പ്രധാന ആരോപണം. ജാസ്മിന്‍ ചെയ്യാത്ത കുറ്റത്തിന് പോലും അവള്‍ക്കെതിരെ നില്‍ക്കുകയാണെന്നും വൈറലാവുന്ന കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.

nandana

'ബിഗ് ബോസ് ചരിത്രത്തില്‍ ഏറ്റവും നിലവാരം കുറഞ്ഞൊരു മത്സരാര്‍ത്ഥി ആരെണെന്നു ചോദിച്ചാല്‍, നിസംശയം പറയാം അത് നന്ദന ആണെന്ന്. ബിഗ് ബോസ് ഷോയുടെ വില കളയാന്‍ വേണ്ടി മാത്രമാണ് ഇതുപോലെയുള്ള ആള്‍ക്കാരെ ഇവിടെ കേറ്റുന്നേ.

പുറത്തു ജാസ്മിന് നല്ല ഹേറ്റ് ഉണ്ടെന്നു കണ്ടിട്ട് കഴുകനെ പോലെ അവിടെ ചെന്നിട്ടു ജാസ്മിനെ ഒരു കാരണവും ഇല്ലാതെ ചൊറിയാന്‍ നോക്കുന്നത് അവളുടെ പുറത്തുള്ള നെഗറ്റിവിറ്റി കൂട്ടാന്‍ വേണ്ടിയും, പുറത്തുള്ള സദാചാരം തലയ്ക്കു പിടിച്ചു ജാസ്മിനെ കൊല്ലാന്‍ വേണ്ടി കാത്തു നില്‍ക്കുന്ന കൊറേ പ്രേക്ഷകരുടെ കയ്യടി നേടാന്‍ വേണ്ടിയുള്ള ചീപ്പ് നാടകം ആണെന്ന് കാണുന്ന ബുദ്ധിയുള്ള പ്രേക്ഷകര്‍ക്ക് മനസിലാകും.

ജാസ്മിന്‍ ചെയ്യാത്ത കുറ്റത്തിന് പോലും അവള്‍ക്കെതിരെ നില്‍ക്കുന്ന ആളുടെ കൂടെ കൂടി ജാസ്മിന് എതിരെ സംസാരിച്ചു വളരെ ചീപ്പ് ആയിട്ടുള്ള ഗെയിം ആണ് നന്ദന കളിക്കുന്നേ. അന്‍സിബ ടോക്‌സിക് ആണെങ്കിലും ഒരു ചെറിയ നിലവാരം ഉണ്ട്. നന്ദനയെ ടോക്‌സിക് എന്ന് വിളിക്കാനുള്ള നിലവാരം ഇല്ലാത്തോണ്ട് അതും വിളിക്കുന്നില്ല.

nandana

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞു നടക്കുന്ന ജാസ്മിന്‍ ഹേറ്റേഴ്‌സിന്റെ ഔദാര്യത്തില്‍ മാത്രം ബിഗ് ബോസ് ഹൗസില്‍ പിടിച്ചു നില്‍ക്കുന്ന ഒരു കഥ ഇല്ലാത്ത പെണ്ണ്, അത്രേയുള്ളു നമുക്കൊക്കെ നന്ദന... എന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

ഇതേ അഭിപ്രായം പറഞ്ഞ് കൊണ്ടാണ് ബിഗ് ബോസ് പ്രേക്ഷകരും എത്തുന്നത്. 'എപ്പോഴു നന്ദന ജാസ്മിനെ മാനസികമായി തകര്‍ക്കാന്‍ ആണ് നോക്കുന്നത്. മാത്രമല്ല നന്ദനയ്ക്ക് സ്വന്തമായിട്ടുള്ള അഭിപ്രായം ഇല്ല വ്യക്തിത്വവുമില്ല. ഗ്രൂപ്പ് ചേര്‍ന്ന് ടാര്‍ഗറ്റ് ചെയ്തു കളിക്കുകയാണ്. ഈ കാണിക്കുന്നത് അല്ല ഗെയിം.

പുറത്ത് കളികണ്ട് ഉള്ളില്‍ കയറിയ ചിലരുടെ ലക്ഷ്യം ജാസ്മിനായിരുന്നു. അതില്‍ ഒരാള്‍ പുറത്തായി. അടുത്തത് നന്ദന. ഭ്രാന്ത് പിടിച്ച പോലെയാണ് ചില സമയത്തെ പ്രവൃത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ജാസ്മിനെക്കാളും നല്ല മത്സരാര്‍ത്ഥി നന്ദന തന്നെയാണെന്നാണ് ചിലരുടെ അഭിപ്രായം. വൃത്തി, ശുചിത്വം, ടാസ്‌കിലെ പെര്‍ഫോമന്‍സ,് പദപ്രയോഗം, സംസാര രീതി, എന്റര്‍ടെയിന്‍മെന്റ് അങ്ങനെ അങ്ങനെ നീളുകയാണ് നന്ദനയുടെ ഗെയിം. എന്നാല്‍ ഇവര്‍ രണ്ട് പേരെക്കാളും ഏറ്റവും നിലവാരം ഇല്ലാത്തത് നോറയ്ക്കാണെന്നാണ് ഒരാള്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X