ജാസ്മിനെ നടുവിരല്‍ നമസ്‌കാരം നടത്തി! ഇത്രയും ടോക്‌സിക്കായ ഒരുത്തനെ രാജാവാക്കി വാഴിക്കാന്‍ പറ്റില്ല

ദിവസങ്ങള്‍ പിന്നിടുന്നതോടെ ബിഗ് ബോസ് ഷോ കൂടുതല്‍ ജനകീയമാവുകയാണ്. ഇത്തവണ മത്സരാര്‍ഥികളെക്കാളും സ്‌കോര്‍ ചെയ്യുന്നത് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ ആണെന്നുള്ളതാണ് ശ്രദ്ധേയം. ഓരോ ആഴ്ചയും മത്സരാര്‍ഥികളെ നിര്‍ത്തി പൊരിക്കുന്ന തരത്തിലാണ് താരരാജാവ് സംസാരിക്കാറുള്ളത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും മത്സരാര്‍ഥികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതില്‍ ശ്രദ്ധേയം സിബിനെതിരെ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളാണ്. വൈല്‍ഡ് കാര്‍ഡായി ബിഗ് ബോസിലേക്ക് എത്തിയ സിബിന്റെ ഗെയിമിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ നടക്കുന്നത്.

sibin

'സീസണ്‍ 4ല്‍ ജാസ്മിന്‍ എം മൂസായോടുള്ള പ്രേക്ഷകരുടെ വെറുപ്പായിരുന്നു റോബിന്റെ സപ്പോര്‍ട്ടിനുള്ള വളം. അല്ലാതെ ടോക്‌സിസിറ്റിയുടെ പീക്ക് ആയ റോബിന്‍ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയോ നല്ല ഗെയിമറോ അല്ലായിരുന്നു.

ഏകദേശം അതുപോലെ തന്നെയാണ് സിബിന്റെ കാര്യവും. ജാസ്മിന്‍ ജാഫറിനോടുള്ള പ്രേക്ഷകരുടെ വെറുപ്പാണ് സിബിന്റെ സപ്പോര്‍ട്ടിനുള്ള വളക്കൂറ്. സിബിന്‍ മികച്ചൊരു മാനിപ്പുലേറ്റര്‍ ആണെന്നതെല്ലാതെ അയാള്‍ നല്ല ഒരു വ്യക്തത്വത്തിന് ഉടമയോ മികച്ച ഗെയിമറോ അല്ല. സിബിനെ സപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള ചില കാരണങ്ങള്‍ താഴെ!

1. സ്ത്രീകളെ അനുവാദം ഇല്ലാതെ സ്പര്‍ശിക്കുന്നു. നോറയും ശ്രീതുവും അവര്‍ക്ക് അത് കംഫര്‍ട്ടിബിള്‍ അല്ലെന്ന് പറഞ്ഞപ്പോള്‍ അവരോട് മാപ്പ് അപേക്ഷിച്ചു. എന്നാല്‍ അത് ഉന്നയിച്ചതിന്റെ പേരില്‍ അവരെ കുറിച്ച് മോശമായി മറ്റുള്ളവരോട് പറയുന്നത് വളരെ മ്ലേഛമായ പ്രവര്‍ത്തിയാണ്.

2. അഭിഷേകിനെ 'ആണും പെണ്ണും കെട്ടവന്‍ ആണ്' എന്ന വളരേ ഹോമോഫോബിക് ആയ സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞത്.

3. ജാസ്മിനെ 'തേവി..ശ്ശി' എന്ന് വിളിച്ചത്. ഇതൊക്കെ ചോദ്യം ചെയ്യാന്‍ നിന്നാല്‍ ബിഗ് ബോസ് തന്നെ നാറുമെന്ന ഭയത്താല്‍ ചോദ്യം ചെയ്യുന്നില്ല എന്ന് മാത്രം.

4. ജാസ്മിനെ നടുവിരല്‍ നമസ്‌കാരം നടത്തി. അത് കാണിച്ചു എന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തത്. ഇന്നലെ ലാലേട്ടന്‍ ചോദിച്ചപ്പോഴും ഇവന്‍ പറഞ്ഞത് അവളോടായിട്ടല്ല കാണിച്ചത് എന്നാണ്.

5. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് കൊടുക്കാതെ ഇവന്‍ പാര്‍ഷ്യലായും പ്രീപ്ലാന്‍ഡ് ആയും ആണ് ജഡ്ജ്‌മെന്റ് നടത്തിയത്. അതും ഇന്നലെ ലാലേട്ടന്‍ എക്‌സ്‌പോസ് ചെയ്തു.

sibin

6. പുറത്തെ ഫാന്‍ ബേസ് കണ്ട് മാത്രം ജിന്റോയുടെ എല്ലാ ഊളത്തരങ്ങള്‍ക്കും വളം വെച്ച് കൊടുക്കുന്നത്.

7. ഇവന്റെ ഗ്രൂപ്പില്‍ ചേരാത്തവരെ എല്ലാം ക്യാരക്ടര്‍ അസാസിനേഷന്‍ ചെയ്യുന്നത്. അര്‍ജുന്‍, ശ്രീതു, നോറ, അഭിഷേക് കെ, റെസ്മിന്‍, അപ്‌സര തുടങ്ങിവരോടുള്ള ഇവന്റെ സമീപനം വളരെ മോശമാണ്. ഇതൊക്കെ 1:30 മണിക്കൂറിന്റെ എപ്പിസോഡ് കണ്ടാല്‍ മനസിലാകില്ല. ലൈവ് തന്നെ കാണണം.

ഇത്രയും ടോക്‌സിക് ആയ തെറ്റുകള്‍ ചെയ്യുന്ന ഒരുത്തനെ രാജാവാക്കി വാഴിക്കാന്‍ പറ്റില്ല. ലാലേട്ടന്‍ ഇന്നലെ വലിച്ച് കീറി ഒട്ടിച്ചത് കിടുവായിട്ടാണ് തോന്നിയത്. ബിഗ് ബോസിന്റെ അപ്പന്‍ ആകാന്‍ നോക്കിയത് ലാലേട്ടന്‍ നിര്‍ത്തി പൊരിച്ചു.' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X