ഇത്രയും വിവാദമുണ്ടായിട്ടും ജാസ്മിനെ എല്ലാവരും സ്‌നേഹിക്കുന്നത് എന്തിനാണ്? പ്രേക്ഷകരുടെ ഉത്തരങ്ങളിങ്ങനെ
ബിഗ് ബോസില്‍ വന്നതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. സഹമത്സരാര്‍ത്ഥി ഗബ്രിയുമായി ചേര്‍ന്ന് ഒരു കോമ്പോ സൃഷ്ടിച്ചതോടെയാണ് ജാസ്മിന്‍ വിമര്‍ശിക്കപ്പെട്ട് തുടങ്ങിയത്. ഗബ്രി ഷോയില്‍ നിന്ന് പുറത്തായെങ്കിലും ജാസ്മിനെതിരെയുള്ള നെഗറ്റീവ് കമന്റുകള്‍ അവസാനിക്കുന്നില്ല.
ഈ ദിവസങ്ങളില്‍ ജാസ്മിനെ വിവാഹം കഴിക്കാന്‍ ഇരുന്ന യുവാവ് അടക്കമുള്ളവര്‍ മോശമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ജാസ്മിന്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും പലപ്പോഴായി നുണ പറഞ്ഞു എന്നുമൊക്കെയാണ് യുവാവ് ആരോപിച്ചത്. മാത്രമല്ല വീടിനകത്തും പുറത്തും ജാസ്മിന്‍ ഫെയ്ക്ക് ആയി നില്‍ക്കുന്നു എന്നാണ് പലരുടെയും ആരോപണം.

എന്നാല്‍ ഇത്രയധികം വിമര്‍ശിക്കപ്പെട്ടിട്ടും ജാസ്മിനെ സ്‌നേഹിക്കാനും ആരാധിക്കാനും ഒരുപാട് ആളുകള്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. എണ്‍പത് ദിവസങ്ങളോളമായിട്ടും ജാസ്മിനെതിരെയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. എന്നിട്ടും ജാസ്മിന്‍ എന്തിന് സ്‌നേഹിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍.
'ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഇപ്പോഴും ആളുകള്‍ ജാസ്മിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. അന്‍സിബ എപ്പോഴും ജിന്റോയെ പറ്റി പറയുന്ന ഒരു കാര്യമുണ്ട്. എന്തൊക്കെ മോശം ഗെയിം കളിച്ചാലും അയാളെ ആര്‍ക്കും വെറുക്കാന്‍ ആവില്ല. കാരണം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്ത എന്തോ ഒരു ക്വാളിറ്റി അയാള്‍ക്ക് ഉണ്ട്.
ഇതേ എക്‌സ് ഫാക്ടര്‍ തന്നെയാണ് ജാസ്മിന്റെ കാര്യത്തിലും വര്‍ക്ക് ആവുന്നത്. അവള്‍ അവിടെ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. വൃത്തിക്കുറവ്, ബഹുമാനക്കുറവ്, കള്ളത്തരം, നിരുത്തരവാദിത്വം, അശ്രദ്ധ.. ഇങ്ങനെ ഒരുപാട്. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും അവള്‍ക്ക് കുറെ നല്ല ക്വാളിറ്റീസ് കൂടി ഉണ്ട്.
ഗെയിം സ്പിരിറ്റ്, ക്ഷമിക്കാനുള്ള മനസ്സ്, ഈഗോ ഇല്ലായ്മ, ഒറിജിനല്‍ ആയി നില്‍ക്കുന്നത്, മനസാന്നിധ്യം, ഹ്യൂമര്‍ സെന്‍സ്, ആരോടും പക മനസ്സില്‍ സൂക്ഷിക്കാത്തത്.. ഇങ്ങനെ ലിസ്റ്റ് നീളും.

ഒരു കപ്പില്‍ പകുതി വെള്ളം ഉള്ളത് നമുക്ക് 2 രീതിയില്‍ എടുക്കാം - ഹാഫ് എംപ്റ്റി എന്നോ ഹാഫ് ഫുള്‍ എന്നോ പറയാം. അത് ഓരോരുത്തരുടെ മനസ്സിലെ ഓപ്റ്റിമിസം പോലിരിക്കും. ജാസ്മിനെ ഇഷ്ടപ്പെടുന്നവര്‍ കൂടുതലും ശ്രദ്ധിക്കുന്നത് അവളിലെ പോസിറ്റിവിറ്റി ആയിരിക്കും.
ഇത്രയും ഉല്ലാസവതിയായ, ആഹ്ലാദഭരിതയുമായ, ഇമേജ് കോണ്‍ഷ്യസ് അല്ലാത്ത ഒരു വ്യക്തി ബിഗ് ബോസ് സീസണ്‍ ആറില്‍ വേറെ ഇല്ല. ഇതൊക്കെ തന്നെയാണ് ഇപ്പോഴും ജനലക്ഷങ്ങള്‍ ജാസ്മിനെ ഇഷ്ടപ്പെടാനുള്ള കാരണം...' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ സീസണിലെ സര്‍വൈവര്‍ ജാസ്മിനാണെന്നാണ് പ്രേക്ഷകരുടെ പൊതുവായിട്ടുള്ള അഭിപ്രായം. ഗബ്രിയുള്ളപ്പോള്‍ സ്വന്തം ഗെയിമിനെക്കാളും ഗ്രൂപ്പ് കളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗബ്രി പോയതിന് ശേഷം ജാസമിന്റെ മറ്റൊരു മുഖമാണ് കാണാന്‍ സാധിച്ചത്. എത്രയൊക്കെ നഷ്ടങ്ങള്‍ വന്നാലും അതൊക്കെ അതിജീവിക്കാനുള്ള കഴിവ് ജാസ്മിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications