അവളെ കരുവാക്കി കൊണ്ട് അവന്‍ ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്‍-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ

ബിഗ് ബോസിലെ ലവ് ഡ്രാമ ഏകദേശം പൊളിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. ഗബ്രിയും ജാസ്മിനും തമ്മിലുള്ള സൗഹൃദവും പ്രണയവുമൊക്കെ എന്തായിരുന്നുവെന്ന് അവര്‍ തന്നെ തുറന്ന് പറയുന്നതാണ് ഇന്ന് കണ്ടത്. ഇതിലൂടെ ഇരുവരും തെറ്റി പിരിയാനുള്ള സാധ്യതയുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

എന്നാല്‍ ഇവരുടെ സൗഹൃദത്തില്‍ ഗബ്രി ഉഡായിപ്പ് കാണിച്ചുവെന്ന് ചൂണ്ടി ക്ാട്ടുകയാണ് ആരാധകര്‍. ഇതുവരെയുള്ള സൗഹൃദത്തില്‍ ഒട്ടും ആത്മാര്‍ഥത കാണിക്കാത്ത രീതിയില്‍ പെരുമാറിയത് ഗബ്രിയാണെന്നും ഇടയ്ക്ക് ജാസ്മിന്‍ ഗെയിമില്‍ ശ്രദ്ധിക്കാതെ വന്നതിന് കാരണം അവനാണെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. വൈറലാവുന്ന കുറിപ്പ് വിശദമായി വായിക്കാം..

jabri

'ഗബ്രി എന്ന ഉഡായിപ്പിന്റെ സ്വഭാവം ഇന്ന് കണ്ടു. ആദ്യം മുതലേ അവന്‍ ഈ സൗഹൃദത്തില്‍ പത്തു പൈസയുടെ ആത്മാര്‍ത്ഥ ഇല്ലായിരുന്നു. ആദ്യം ഒരാഴ്ച ഞാനും തെറ്റിദ്ധരിച്ചു ഒരു നല്ല സൗഹൃദം എന്ന രീതിയില്‍. പക്ഷെ അവന്‍ അവന്റെ ടോക്‌സിക് സ്വഭാവം പുറത്തെടുത്തതോടെ മനസ്സിലായി, ഇവന്‍ മൊത്തം ഉടായിപ്പാണ് എന്ന്.

അവള്‍ക്കു പുറത്തു നെഗറ്റീവ് ആണ് എന്നറിഞ്ഞു കൊണ്ട് തന്നെ അവന്‍ അത് തുടര്‍ന്നു. ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ അതില്‍ കുറ്റം പറയാന്‍ സാധിക്കില്ലായിരുന്നു. പക്ഷെ അവനിത് ക്യാമറയ്ക്ക് വേണ്ടിയുള്ള കളി ആയിരുന്നു. അവളെ കരുവാക്കി കൊണ്ട്. അവള് ടീം മാറി നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, അവന്‍ ആദ്യത്തെ ഉടായിപ്പു ഇട്ടു. ഒറ്റപ്പെടല്‍ പരിപാടി അതില്‍ അവള് വീണു. ആ ബന്ധം ആത്മാര്‍ത്ഥമായി തന്നെ എടുത്തു.

ഗെയിമില്‍ ജാസ്മിന്‍ പിറകോട്ടു. പോയി. അവന്‍ പലപ്പോഴും അവളെ മാനസികമായി ഉപദ്രവിച്ചു കൊണ്ടിരുന്നു. അവന് അതൊരു സാഡിസ്റ്റിക് സന്തോഷം ആയിരിന്നു. ജാസ്മിന്‍ ഇന്നലെ തൊട്ടു അവനോട സംസാരിക്കണമെന്ന് പറഞ്ഞു നടപ്പുണ്ടായിരുന്നു. അവന്‍ പക്ഷെ ഈ കോംബോ ഈ രീതിയില്‍ അണ്‍ഡിഫൈന്‍ഡ് ആയി കൊണ്ട് പോകണം എന്നായിരുന്നു പ്ലാന്‍. അതുകൊണ്ട് അവന്‍ മാക്‌സിമം അതില്‍ നിന്നും ഒഴിവായി.

പക്ഷെ ജാസ്മിന്‍ ഇന്ന് വട്ടം പിടിച്ചു. അവന്റെ ഉടായിപ്പ് അവള്‍ക്ക് മനസ്സിലാക്കാന്‍ താമസിച്ചതില്‍ മാത്രമാണ് അത്ഭുതം. എന്നാലും വൈറല്‍ ഫീവര്‍ വന്നത് അവള്‍ക്കു ഉര്‍വശ്ശി ശാപം പോലെ ഉപകാരപെട്ടു. അവന്റെ ആത്മാര്‍ത്ഥ പല ഇന്‍സിഡന്റില്‍ നിന്നും അവള്‍ക്കു കൃത്യമായി മനസ്സിലായി.

jabri

അവള്‍ റെസ്മിന്റെ അടുത്ത് ദീര്‍ഘമായി സംസാരിച്ചു, മുറിയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ അവന്‍ അവിടെ കിടപ്പുണ്ടായിരുന്നു. അവന്റെ പതിവ് നാടകം അവന്‍ എടുത്തു. അവന്‍ വിചാരിച്ചു അവള്‍ പതിവ് പോലെ അവന്റെ അടുത്ത് വരും എന്ന്. അവള്‍ മൈന്‍ഡ് ചെയ്യാതെ പുറത്തേക്കു പോയി.

പിന്നെ ആയിരുന്നു നടന്റെ ഫുള്‍ സ്വിങ് അഭിനയം. തനിക്കു സ്ട്രെസ് ആണെന്ന് പറഞ്ഞു ബഹളം വെക്കുന്നു. മരുന്ന് വേണമെന്ന് ബിഗ് ബോസിനോട് പറയുന്നു. മെഡിക്കല്‍ റൂമില്‍ പോകണമെന്ന് പറയുന്നു. അവിടെ ചെന്നിട്ടു ഒരു കുഴപ്പവുമില്ല. അവര് ഓട് താഴോട്ട് എന്ന് പറഞ്ഞു ഓടിക്കുന്നു. എല്ലാവരും ലിവിങ് റൂമില്‍ ഇരിക്കുമ്പോള്‍, അവന്‍ പുറത്തേക്കു പോകുന്നു. ജാസ്മിന്‍ വരുമെന്ന് പ്രതീക്ഷിച്ചു അടുത്ത നാടകം.

അവള് പട്ടിയുടെ വില കൊടുത്തില്ല. കുറച്ചു കഴിഞ്ഞു ഒന്നും പറ്റാത്ത പോലെ വന്നു മീറ്റിംഗ് ഇരുന്നു. പഴയതിലും ഹാപ്പി ആയി. അപ്പോള്‍ തൊട്ടു മുന്‍പ് കണ്ടത് വെറും നാടകം. കഴിഞ്ഞ സീസണില്‍ അനിയന്‍ മിഥുന്‍ തന്റെ കള്ളത്തരം കണ്ടു പിടിച്ചപ്പോള്‍ കാണിച്ച നാടകമാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്.

ജാസ്മിനെ കൂടുതല്‍ കരുത്തയാക്കാന്‍ മാത്രമേ ഇതിനു സാധിക്കൂ. നോമിനേഷനില്‍ വന്നാല്‍ പുറത്തു പോകുമായിരുന്നു ഗബ്രിയ്ക്ക് ഇനി ജാസ്മിന്‍ ഹേറ്റേഴ്സിന്റെ വോട്ടു ഉറപ്പിക്കാം. അവര്‍ തമ്മില്‍ ഇനി ഡയറക്റ്റ് ഏറ്റുമുട്ടുമോ എന്നും കാണാം. അവന്റെ സ്വഭാവത്തിന് അത് നടക്കുമെന്നാണ്' ആരാധകര്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X