ഈ സീസണിലെ വിന്നര്‍ ആയാലും അത്ഭുതപ്പെടാനില്ല! പുറത്തെ കളിയല്ല, അകത്തെന്ന് മനസിലാക്കി കാണും- വൈറല്‍ കുറിപ്പ്
മലയാളം ബിഗ് ബോസിന്റെ ഏറ്റവും മോശം സീസണായി മാറിയെന്ന തരത്തില്‍ പ്രചരണം വന്നെങ്കിലും ഷോ ഗംഭീരമാവുകയാണ്. മത്സരാര്‍ഥികള്‍ അടിയും വഴക്കും മാത്രമായി ചുരുങ്ങിയതോടെയാണ് ഷോ കാണാന്‍ ആരുമില്ലാത്ത അവസ്ഥയെത്തിയത്. എന്നാല്‍ ആറ് വൈല്‍ഡ് കാര്‍ഡുകള്‍ വീടിനകത്തേക്ക് വന്നതിന് ശേഷം വന്‍മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
ഒരു മാസത്തെ ഗെയിം പുറത്ത് നിന്ന് കണ്ടതിന് ശേഷം വ്യക്തായ മത്സരബുദ്ധിയോട് കൂടിയാണ് ആറ് പേരും വീട്ടിലേക്ക് പ്രവേശിച്ചത്. അതില്‍ ആരൊക്കെ ചുവടുറപ്പിച്ചു എന്നും ആരൊക്കെ ഇംപാക്ട് ഉണ്ടാക്കിയില്ലെന്നുമുള്ള പ്രതികരണമാണ് ഉയര്‍ന്ന് വരുന്നത്. ബിഗ് ബോസ് നിരീക്ഷകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആറ് പേരുടെയും ഗെയിം എങ്ങനെയുണ്ടെന്ന വിശകലനം നടത്തിയിരിക്കുകയാണ്.

'6 വൈല്‍ഡ് കാര്‍ഡ് കയറി വീട് ഇളക്കി മറിച്ച വീക്ക് ആണ് ഇപ്പോള്‍ കഴിഞ്ഞത്. ഈ 6 പേരില്‍ ആരൊക്കെയാണ് മികച്ച് നിന്നത് എന്ന് നോക്കാം.
1. ഡിജെ സിബിന്‍ - ഈ സീസണ്‍ കാത്തിരുന്നത് ഇത് പോലെയൊരു പ്ലേയറിനെയാണ്.
ഒതുങ്ങി കയറി ഇരുന്ന ഋഷി, അന്‍സിബ, ശ്രീതുവിനെ വരെ പുറത്ത് കൊണ്ട് വന്നു ആക്ടീവാക്കി. ജാസ്മിന്‍, ഗബ്രി, അപ്‌സരയെ ഒക്കെ സംസാരിച്ചു പല പ്രാവശ്യം തറ പറ്റിച്ചു. ഗെയിം കളിക്കാനും കളിപ്പിക്കാനും അറിയുന്ന മത്സരാര്‍ഥി. ഈ സീസണിലെ വിന്നര്‍ ആയാലും അത്ഭുതപ്പെടാനില്ല.
പൂജ - വ്യക്തമായൊരു പ്ലാന്‍ പൂജയ്ക്കുണ്ട്. ആരെയും സംസാരിച്ചു തോല്‍പ്പിക്കാന്‍ പറ്റുന്ന കഴിവുണ്ട്. ഒരു പോസിറ്റീവ് സൃഷ്ടിക്കാന്‍ ആദ്യ ആഴ്ചയില്‍ തന്നെ പൂജയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് പോലെ പോയാല്‍ ഫൈനല്‍ 5 ല്‍ പൂജയും ഉണ്ടാകും.
സായി - വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു വൈല്‍ഡ് കാര്‍ഡ് പക്ഷെ കാര്യമായ ഒരു ഇംപാക്ടും പുള്ളിക്ക് ആദ്യ ആഴ്ച ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇത് പോലെ ആണ് പോക്കെങ്കില്‍ അധികം വൈകാതെ പുറത്താകും.

അഭിഷേക് ശ്രീകുമാര്‍ - ആദ്യ ദിവസം പുറത്ത് നിന്ന് പഠിച്ചു വന്നത് കാണാതെ പറഞ്ഞു കുറെ ഫാന്‍സിനെ ഉണ്ടാക്കി രണ്ടാം ദിവസം ഡിബറ്റ് ടാസ്‌കില്‍ ജാസ്മിനെ അടിച്ചിരുത്തി കളഞ്ഞു. പിന്നീട് ഏതെങ്കിലും മൂലയില്‍ പോയി ഇരിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഷോ കാണാത്തവരുടെ വോട്ട് കൊണ്ട് കുറച്ചു ദൂരം പോയാലായി.
അഭിഷേക് ജയദീപ് - ആദ്യ ആഴ്ചയില്‍ കാര്യമായ ഇംപാക്ട് ഒന്നുമില്ല. മറ്റേ അഭിഷേകിനെ പോലെ ലൈവ് കാണാന്‍ കയറിയത് പോലൊരു മത്സരാര്‍ഥി. അധികം ദൂരം പോകുമെന്ന് തോന്നുന്നില്ല.
നന്ദന - ജാസ്മിനെ നെഗറ്റീവാക്കി എക്‌സ്‌പോസ്ഡ് ആക്കാന്‍ വന്നിട്ട് സ്വയം എക്‌സ്‌പോസ്ഡ് ആയ ഒരു മത്സരാര്‍ഥി. പുറത്ത് നിന്ന് താളം വിടുന്ന പോലെയല്ല അകത്തു കയറി കളിക്കുന്നത് എന്ന് നന്ദന ഇപ്പൊ മനസ്സിലാക്കി കാണും.
ഡിജെ സിബിന്‍ ആന്‍ഡി പൂജയാണ് വൈല്‍ഡ് കാര്‍ഡായി കയറിയതില്‍ മികച്ച പ്ലേയേഴ്‌സ് എന്ന് എനിക്ക് തോന്നിയത്. ഇവര്‍ ഫൈനല്‍ വരെ നിക്കാന്‍ യോഗ്യതയുള്ളവരാണ്. ബാക്കിയുള്ളവര്‍ എണ്ണം തികയ്ക്കാന്‍ വേണ്ടി വന്നവരാണെന്നെ ആദ്യ ആഴ്ചയില്‍ തോന്നുന്നുള്ളു.' എന്നും പറഞ്ഞാണ് ഒരു ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications