സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവാന് സാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന് ഇനിയും വ്യക്തമായി പറയാന്‍ സാധിക്കില്ല. ശക്തരായിട്ടുള്ളവര്‍ പലരും ആദ്യഘട്ടത്തില്‍ പുറത്ത് പോയതും നിലവിലുള്ളവര്‍ ഉറച്ച് നില്‍ക്കത്തതുമൊക്കെ ഇതിന് കാരണമാണ്. എന്നാല്‍ ജിന്റോ വിജയിക്കാനുള്ള സാധ്യതകളെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍.
വന്ന ദിവസം മുതല്‍ ആക്ടീവായി കളിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജിന്റോ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിഗ് ബോസിനകത്ത് ജിന്റോ തുടരുന്ന ഗെയിം അതുപോലെ മുന്നോട്ട് പോവണമെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ജിന്റോയ്ക്ക് വിജയിക്കാന്‍ യോഗ്യതയുണ്ടെന്ന് പറയാനുണ്ടായ കാരണത്തെ പറ്റി ലോറന്‍സ് മാത്യൂ എന്ന ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണിപ്പോള്‍.

'ഈ ബിഗ് ബോസ് സീസണിലെ ഒരു വിന്നിംഗ് മെറ്റീരിയല്‍ ആണ് ജിന്റോ. ഒരു പക്ഷെ, സിജോയ്ക്ക് അടി കിട്ടിയില്ല എങ്കില്‍, സിബിന്‍ വന്നില്ലായിരുന്നു എങ്കില്‍ കപ്പ് അടിക്കാന്‍ സാധ്യത ഉള്ള മുതല്‍. ഇപ്പോഴും ചാന്‍സ് ഉണ്ട്. വന്ന ദിവസം മുതലേ ആക്ടീവ് ആയിരുന്നു. ഗബ്രി ആയിട്ടും ജാസ്മിന്‍ ആയിട്ടും നോറ ആയിട്ടും റെസ്മിന്‍ ആയിട്ടുമുള്ള പ്രശ്‌നങ്ങള്‍ ആണ് ജിന്റോയ്ക്ക് ഒരു ഫാന്‍ ബേസ് ഉണ്ടാക്കിയത്.
പവര്‍ ടീമില്‍ ഉള്ളപ്പോള്‍ അര്‍ജുനും റെസ്മിനും കൂടെ ഒറ്റപ്പെടുത്തി ജിന്റോയ്ക്ക് ഫാന്‍സിനെ ഉണ്ടാക്കി കൊടുത്തു. രണ്ടിലേറെ തവണ കറുപ്പ് നിറത്തിന്റെ പേരില്‍ വംശീയ അധിക്ഷേപം ജിന്റോ നേരിട്ടു. എന്നെ സംബന്ധിച്ച് നോക്കിയാല്‍, ബിഗ് ബോസ് ഹൗസില്‍ ഏറ്റവും ഭാഗ്യം ഉള്ള ഒരാള്‍ ജിന്റോയാണ്. കാരണം, ജിന്റോ എന്തേലും ഒരു മണ്ടത്തരം കാണിക്കുന്ന ഒരു ദിവസം, ജിന്റോ എയറില്‍ ആവുമെന്ന് എല്ലാരും കരുതുന്നു.
എന്നാല്‍ അതെ സമയം, ജിന്റോ ചെയ്തതിനേക്കാള്‍ വലിയ ഒരു തെറ്റ് അല്ലെങ്കില്‍ ഒരു അനീതി ജിന്റോയ്ക്ക് എതിരെ ഉണ്ടാവും. അതില്‍ പിടിച്ചു ജിന്റോ കണ്ടന്റ് ഉണ്ടാക്കും. ജിന്റോ കാണിച്ച തെറ്റ് അല്ലെങ്കില്‍ മണ്ടത്തരം അതില്‍ മുങ്ങിപോകും.
പത്താം ക്ലാസ്സ് മാത്രം പഠിച്ച, ബാറിലൊക്കെ ജോലി ചെയ്ത വെറും ഒരു സാധാരണക്കാരന്‍ നാട്ടുമ്പുറത്തുകാരന്‍ ആണ് ജിന്റോ. ആ ഒരു കാര്യം ഭൂരിഭാഗം ഓഡിയന്‍സിലേക്കും ജിന്റോയെ പെട്ടെന്ന് കണക്ട് ആക്കും. ജിന്റോയ്ക്ക് ഒരു പോയിന്റ് കിട്ടിയാല്‍ അത് പൂര്‍ണമായും സംസാരിച്ചു മറ്റുള്ളവരെ അടിച്ചിരുത്താന്‍ ഉള്ള കഴിവില്ല.

വിന്നിംഗ് മെറ്റീരിയല്‍ ആയ സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാനും മതി. അതുകൊണ്ട് ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക. ക്യാപ്റ്റന്‍സിയെ പലരും കുറ്റം പറഞ്ഞു കണ്ടു. ക്യാപ്റ്റന്‍ പവര്‍ റൂമില്‍ അല്ലെങ്കിലും പവര്‍ ടീമിന്റെ ഒരു ഭാഗം തന്നെയാണ്. അപ്പോള്‍ പവര്‍ ടീമിന്റെ ഒപ്പം നിന്നതിനെ 'അവരുടെ മുന്നില്‍ പോയി കുനിഞ്ഞു നിന്നു' എന്നൊക്കെ ഗബ്രി പറയുന്നത് വളരെ മോശമാണ്.
സിബിന്റെ നിഴല്‍ ആവാതെ, സൈഡ് റോളില്‍ പോകാതെ, ജിന്റോ മെയിന്‍ ആവണം... വീട്ടില്‍ ഒരു ത്രികൊണ മത്സരം ഉണ്ടാവട്ടെ... ജാസ്മിന്‍ vs ജിന്റോ vs സിബിന്‍... മൂന്നുപേര്‍ക്കും നല്ല ഫാന്‍സ് ഉണ്ട്....ഇപ്പോഴും എന്റെ മനസ്സില്‍ കപ്പ് അടിക്കാന്‍ സാധ്യത ഉള്ള 3 പേരില്‍ ഒരാള്‍ ജിന്റോയാണ്... ഏറ്റവും ചാന്‍സ് ഇപ്പോള്‍ സിബിനാണ്... പിന്നെ ജിന്റോ... സിജോ വന്നാല്‍ സിജോ.. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്നാല്‍ ഇവര്‍ക്കൊപ്പം ജാസ്മിനും വലിയ സ്ഥാനമുണ്ടെന്നാണ് മറ്റ് പലരുടെയും അഭിപ്രായം. നിലവില്‍ ജാസ്മിനെ ചുറ്റിപ്പറ്റിയാണ് കണ്ടന്റ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ സിബിനോ, ജിന്റോയോ മത്സരത്തില്‍ പിന്നിലോട്ട് ആയാല്‍ അവിടെ ജാസ്മിന് ചാന്‍സ് കൂടുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications