ആരോഗ്യം ക്ഷയിപ്പിച്ചു ജിന്റോ ഇവരുടെയൊക്കെ കൂടെ കളിക്കണം എന്നാണോ? കര്‍ണനെ പോലെയെന്ന് ആരാധിക

മുന്‍ സീസണുകളിലൊന്നും കാണാത്ത സംഭവവികാസങ്ങളാണ് ഇത്തവണ ബിഗ് ബോസില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അമ്പതാം ദിവസത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടുള്ള ടാസ്‌കുകളാണ് നടക്കുന്നത്. എന്നാല്‍ ശാരീരിക ക്ഷമത ആവശ്യമുള്ള ടാസ്‌കില്‍ ചിലര്‍ കള്ളക്കളി കളിക്കുന്നതിനെതിരെ സംസാരിക്കുകയാണ് ആരാധകര്‍.

ജിന്റോയെ മനഃപൂര്‍വ്വം തടഞ്ഞ് വെച്ചിട്ട് കളിക്കാന്‍ നോക്കിയ ഗബ്രിയ്‌ക്കെതിരെയും ജാസ്മിന്‍ സ്വന്തം ടീമിനെക്കാളും ഗബ്രിയുടെ ടീമിനെ വിജയിപ്പിക്കാന്‍ നോക്കിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. മഹാഭാരതത്തിലെ കഥകള്‍ ചേര്‍ത്ത് ബിഗ് ബോസിലെ കഴിഞ്ഞ ടാസ്‌കിനെ വിലയിരുത്തിയിരിക്കുകയാണ് അതിഥി എന്ന ആരാധിക. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

jinto

'മഹാഭാരതത്തില്‍ സൂര്യ ഭഗവാന്‍ നല്‍കിയ കവച കുണ്ഡലങ്ങളാല്‍ സംരക്ഷിക്കപ്പെടാറുണ്ട് കര്‍ണ്ണന്‍. അത് അയാള്‍ക്ക് ജന്മസിദ്ധമായി ലഭിച്ചതാണ് ആ കവചം. എന്നാല്‍, കവച കുണ്ഡലങ്ങള്‍ മാത്രം കൊണ്ടല്ല 'കഴിവ്' കൊണ്ട് കൂടെ ആണ് അയാള്‍ മത്സരങ്ങളില്‍ ജയിക്കാറുള്ളത് എന്ന് മഹാഭാരതത്തിലൂടെ, കുട്ടികൃഷ്ണ മാരാര്‍ അവലോഹനം ചെയ്ത കര്‍ണ്ണനിലൂടെ, എം ടി വാസുദേവന്‍ നായരുടെ എഴുത്തിലെ കര്‍ണ്ണനിലൂടെ എല്ലാം നമ്മള്‍ കണ്ടതാ.

അധിക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ജിന്റോയെ ഇന്നലെ കണ്ടപ്പോള്‍ കര്‍ണ്ണനെ ആണ് ഓര്‍മ്മ വന്നത്!

ബിഗ് ബോസ് നല്‍കിയ ഫിസിക്കല്‍ ടാസ്‌കില്‍ ജിന്റോ എന്തിനാണ് കൂട്ടം കൂടിയ ആളുകളാല്‍ അധിക്ഷേപിക്കപ്പെട്ടതു? അയാള്‍ക്ക് മികച്ച ശരീരം ഉള്ളത് കൊണ്ട് അത് അയാളുടെ കവചമാണെന്ന് അവര്‍ പറയുന്നത്? വളരെ മോശമായിപ്പോയി സായി എന്ന വ്യക്തി അയാളുടെ കാലു ഉയര്‍ത്തിപ്പിടിച്ചു നിലത്തു നിന്നും ഒരു അറവു മാടിനെ പോലെ നിസ്സഹായനാക്കിയത്. സായി ആരാണ് ജിന്റോയെ ഇങ്ങനെ തൂക്കി പിടിക്കാന്‍?

ഗബ്രി ഭീമന്റെ പര്യവേഷം സ്വയം അണിഞ്ഞു ജിന്റോയിലേക്കു ആഞ്ഞടുത്തതാണ് ആദ്യമേ. ഭീമസേനന്‍ ശത്രുവിന്റെ തുട പിളര്‍ക്കുന്നവനാണ്. അതുപോലെ ചതി എന്ന ഗദ ഉപയോഗിക്കാമെന്നു ഗബ്രി മോഹിച്ചെന്നു തോന്നുന്നു. ജിന്റോയേ തന്നിലേക്ക് അയാള്‍ വലിച്ചിടുന്നുണ്ട്. കളിക്കിടയില്‍ ഗബ്രി ഉച്ചത്തില്‍ ഫിസിക്കല്‍ അസാള്‍ട് എന്ന തന്ത്രം വിളിച്ചു പറയുന്നത് ഞങ്ങള്‍ പ്രേക്ഷകര്‍ കേട്ടതാണ്. എന്തിനാ ഈ കുടിലത?

പാണ്ഡവരും കൗരവരും കൂടി സഭയെ മുഴുവന്‍ തങ്ങളുടെതാക്കിയ പോലെ ഇരു വിഭാഗവും കാഴ്ചക്കാരായ മറ്റു സഭാവാസികളെ പോലെ പെരുമാറിയ മത്സരാര്‍ഥികളും അയാളെ അധിക്ഷേപിച്ചപ്പോള്‍ അയാള്‍ തല കുനിച്ചു നില്‍ക്കുന്നത് കണ്ടു ദുഃഖം തോന്ന. അയാളെ 'നിങ്ങളെ അയാള്‍ ആക്രമിക്കുന്നു' എന്ന കുറ്റബോധം കുത്തി വെച്ച് ഭയപ്പെടുത്തുന്ന മറ്റു മത്സരാര്‍ഥികളോട് പുച്ഛം തോന്നുന്നു.

jabri

പണ്ട് വില്ലു കുലയ്ക്കാന്‍ ചെന്ന കര്‍ണ്ണനെ ജന്മ രഹസ്യം ചോദിച്ചു അപഹാസ്യനാക്കിയ പോലെ, അയാള്‍ ഒരു അക്രമകാരിയാണെന്നു ചാര്‍ത്തുകയായിരുന്നു ഇവര്‍. അയാള്‍ ആരോഗ്യ ദൃഢഗാത്രനായത് അയാള്‍ക്ക് ദൈവം കൊടുത്ത ഗുണമാണ്. അതയാളുടെ കവച കുണ്ഡലങ്ങളാണ്, കര്‍ണ്ണനെ പോലെ. അത് അറുത്തു വാങ്ങാന്‍ ഇവരൊക്കെ ആരാണോ?

അയാളെ മണ്ടനും മടിയനും എന്നെല്ലാമല്ലേ പണ്ട് ഇവര്‍ വിളിച്ചിരുന്നെ? അപ്പൊ ആരോഗ്യമില്ലാത്തവര്‍ ബുദ്ധി ഉപയോഗിച്ചു കളിക്കണം. സ്ഥിരോത്സാഹികള്‍ ആണെന്ന് അവകാശവാദം ഉന്നയിക്കുന്നവര്‍ മടി ഇല്ലാതെ കളിക്കണം.

കുറെ സമയം ഒളിച്ചിരുന്നു കളത്തില്‍ ഇറങ്ങിയ ശരണ്യ, അരക്കില്ലത്തിനു തീയിട്ട ശേഷം ഇറങ്ങി ഗബ്രിക്കൊപ്പം അയാളെ ബ്ലോക്ക് ചെയ്തിട്ടാണ് ജിന്റോ അതില്‍ നിന്നും കുതറിയത്. കാണുന്നവര്‍ മണ്ടന്മാരാണെന്നു അവിടെ ഇരുന്നു ധര്‍മം പറയുന്നവനായി ധര്‍മത്തിന് പരിശ്രമിക്കുന്ന യുധിഷ്ഠിര വേഷധാരി സായി തീരെ കരുതണ്ടാ.

സിജോ ശ്രീകൃഷ്ണ ഭഗവാനെ പോലെ ജിന്റോയെ ചോദ്യം ചെയ്തു ആരുടെ രഥവും തെളിക്കണ്ടാ. സിജോ ഇത് കള്ളചൂതാട്ടം പോലെ എളുപ്പം ഉള്ള പണിയല്ല. പണ്ട് കളിച്ച ടാസ്‌കില്‍ നിഗൂഢ ചര്‍ച്ചകള്‍ നടത്തി ഒരുമിച്ചു കളിക്കാന്‍ നോക്കിയത് ഒന്നും ഇപ്പൊ തല്ക്കാലം പറയുന്നില്ല. വിശ്രമിക്കു താങ്കള്‍ തത്കാലം.

ധൃതരാഷ്ട്ര പത്‌നി ഗാന്ധാരിയെ പോലെ ക്യാപ്റ്റന്‍ ശ്രീതുവിനും കണ്ണ് നഷ്ട്ടപ്പെട്ടു പോയി എന്ന് തോന്നുന്നു. നേര് ഏതെന്നറിയാതെ ഇരുട്ടില്‍ തപ്പുന്നത് കണ്ടു ശ്രീതു. റിസള്‍ട്ട് പറയുമ്പോഴും ജിന്റോ അയാള്‍ക്ക് അവഹേളനം തന്നെ! അയാള്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി. അതിനിടയില്‍ ശകുനിയെ പോലെ ശ്രീരേഖ പറയുന്നു 'മോയെ മോയെ' എന്ന്.

bb

സ്വന്തം കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇരു വഞ്ചിയില്‍ കാലു വെച്ചിട്ടും (ജാസ്മിന്‍) അയാള്‍ ഒറ്റപ്പോരാളിയായി നില നിന്നതല്ലേ? അര്‍ജുനനു രാജ ഭരണം നിലനിര്‍ത്താന്‍ വേണ്ടി കര്‍ണ്ണന്റെ മാതൃത്വം അംഗീകരിക്കാതെ മിണ്ടാതിരുന്ന കുന്തിയെ പോലെ അന്‍സിബയും, ഋഷിക്ക് വേണ്ടി ദുഃഖത്തിന്റെ തീരാ ഭാരം മുഖത്ത് ചൂടി മൗനിയായതു കണ്ടു.

കഷ്ടം.. ഗെയിം കൊണ്ട് ഇവര്‍ എന്താ ഉദ്ദേശിച്ചത്. ഇടവേളകളില്‍ അവര്‍ തന്നെ മുന്‍പ് അവിടെ കളിച്ച കൊത്തന്‍ കല്ല് കളിയോ, അല്ലെങ്കില്‍ ഒളിച്ചു കളിയോ, എല്ലാം പ്രേക്ഷകരുടെ അഭിപ്രായ പ്രകാരം ആണെന്ന് പറയാറുണ്ടല്ലോ ബിഗ് ബോസ്. എങ്കില്‍ കോഴിക്കടയില്‍ കോഴിയെ വെട്ടാന്‍ രണ്ടു കാലില്‍ തൂക്കി പിടിക്കുന്ന പോലെ ഒരു മനുഷ്യ ജീവിയുടെ കാലു തൂക്കി വല്യ ആരോ ആണെന്ന് സ്വയം വിചാരിച്ച യുധിഷ്ഠിര സായി ചെയ്ത പ്രവര്‍ത്തി തെറ്റാണു എന്ന് അയാളെ അറിയിക്കു.

ആരോഗ്യം ക്ഷയിപ്പിച്ചു ജിന്റോ ഇവരുടെയൊക്കെ കൂടെ കളിക്കണം എന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്? പാടലീപുത്രമല്ല അതെന്നു അറിയാം. പക്ഷെ കഥയിലെ ഭീഷമ പിതാമഹന്‍ ലാലേട്ടനാണ്. ഒന്ന് പറഞ്ഞേക്കണേ മക്കളോട് പ്രിയപ്പെട്ട ലാല്‍ സര്‍.

ഇനി ബിഗ് ബോസ് എന്ന മഹാഭാരതം എല്ലാത്തിന്റെയും അന്തസത്ത അറിഞ്ഞു അത് എഴുതുന്ന വ്യാസന്റെ പര്യവേഷമുള്ള ബിഗ് ബോസ്, ജിന്റോയും കൂടെ തളര്‍ന്നാല്‍ ഷോ പിന്നെ പാഞ്ചാലി വസ്ത്രാക്ഷേപം പോലെ പുറത്തീന്നു ആളുകളെ ഇറക്കി. ഇറക്കി, ഇറക്കിക്കൊണ്ടേ ഇരിക്കേണ്ടി വരും...' എന്നും പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X