ബിഗ് ബോസ് മെറ്റീരിയലാവാന്‍ മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
നാട്ടില്‍ നടക്കുന്ന ഏതൊരു വിഷയത്തിലും കയറി ഇടപ്പെട്ട് രൂക്ഷമായി വിമര്‍ശിക്കുന്ന യൂട്യൂബറാണ് സീക്രട്ട് ഏജന്റ്. അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്ക് സീക്രട്ട് ഏജന്റ് വന്നാല്‍ അതൊരു മാസ് ആയിരിക്കുമെന്ന് പലരും കരുതി. എന്നാല്‍ സീക്രട്ട് ഏജന്റിന് പകരം സായി കൃഷ്ണ എന്ന വ്യക്തിയായിട്ടാണ് താരം മത്സരത്തിലേക്ക് പ്രവേശിച്ചത്.
അവിടുന്നിങ്ങോട്ട് സായിയുടെ ഭാഗത്ത് നിന്നും വലിയ ഒച്ചപ്പാടുകളോ ബഹളമോ ഒന്നും കാണാത്തതില്‍ ആരാധകരും നിരാശരാണ്. സത്യത്തില്‍ സായി കൃഷ്ണ എന്ന വ്യക്തിയുടെ സ്വഭാവം ഇതാണോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. ഒറിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!ടുവില്‍ ഈ വിഷയത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. ലോറന്‍സ് എന്ന ബിഗ് ബോസ് ആരാധകനാണ് സായിയെ പറ്റി സംസാരിച്ചത്.

'ഇന്ന് നമ്മള്‍ ആഴത്തില്‍ പഠിക്കാന്‍ പോകുന്നത് സീക്രട്ട് ഏജന്റ് സായി കൃഷ്ണയെ കുറിച്ചാണ്. ഇതുവരെ വന്ന വൈല്‍ഡ് കാര്‍ഡുകള്‍ എല്ലാം നനഞ്ഞ പടക്കങ്ങള്‍ ആയപ്പോള്‍, കൃത്യമായ ഗെയിം പ്ലാനില്‍ കളിച്ചു സ്ലോ ആയി മുന്നോട്ട് പോകുന്നത് സായി ആണ്. വന്ന ദിവസം തന്നെ അവളുടെ ഫ്രണ്ട് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ജാസ്മിന്റെ ഒപ്പം കൂടി.
പുറത്തെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു കൊടുത്തു അവളെ ഇമോഷണലി വീക്ക് ആക്കി. ക്വിറ്റ് ചെയ്യുമെന്ന അവസ്ഥയില്‍ എത്തിച്ചു. ഇത്രയും ജാസ്മിന്‍ ഡൗണ്‍ ആയതുകൊണ്ടാണ്, വീക്കെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ വന്ന് വീഡിയോ കാണിച്ചത്. ആ വീഡിയോയ്ക്ക് ശേഷം, കണ്ടെസ്റ്റന്റ്‌സ് അവരുടെ അഭിപ്രായം പറഞ്ഞു.
ഏറ്റവും സ്‌ട്രോങ്ങ് ആയി പറഞ്ഞത് സിബിന്‍ ആയിരുന്നു. അങ്ങനെ അവിടെ സിബിന്‍ vs ജാസ്മിന്‍ ഇഷ്യൂ ഉണ്ടായി. ഒരു ചെസ് ബോര്‍ഡ് ആയി ബിഗ് ബോസ് വീടിനെ ഉപമിച്ചാല്‍, ആ ചെസിലെ ഒരു കരുവുമായി ഉപമിക്കാന്‍ പറ്റാത്ത ഒരാള്‍ സായി ആവും. കാരണം, അയാള്‍ കരു അല്ല. അയാളാണ് ചെസ് കളിക്കുന്ന പ്ലെയര്‍. He's not the bloody King... He's the bloody King Maker.

ആശാന്‍ വന്ന ശേഷം ഉള്ള ടാസ്‌കുകള്‍ എല്ലാം നന്നായി ചെയ്തു. എല്ലാരും കുറ്റം പറയുന്നത് പുള്ളി പതിയെ സംസാരിക്കുന്നതിനെയാണ്. എന്റെ അഭിപ്രായത്തില്‍ അതും ഒരു സ്ട്രാറ്റെജി ആണ്. It's called thinking while talking... ഒരു കാര്യം പറയുമ്പോള്‍, അത് പരമാവധി സ്ലോ ആക്കി, ആ കാര്യം സംസാരിക്കുന്നതിന്റെ ഒപ്പം തന്നെ, ആഴത്തില്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടാണ് അയാള്‍ സംസാരിക്കുന്നത്.
വളരെ ക്ലിയര്‍ ആയി പറയുന്നതു കൊണ്ട്, അതില്‍ പിന്നീട് ഒരു വിശദീകരണം കൊടുക്കേണ്ട ആവശ്യം ഇല്ല. 100 ദിവസം ഉണ്ടാവാന്‍ സാധ്യത ഉള്ള പ്ലെയര്‍ ആണ്. ഇടയ്ക്ക് വന്നു കയറിയതു കൊണ്ട് പ്രേക്ഷക പിന്തുണ കിട്ടി കപ്പ് അടിക്കുന്നത് പാടാവും.
സായി ഒരു സൈലന്റ് കില്ലര്‍ ആണ്. ബിഗ് ബോസ് മെറ്റീരിയല്‍ ആവാന്‍ മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നൊന്നും ഇല്ല. ഈ സീസണിലെ പക്കാ മൈന്‍ഡ് ഗെയിമര്‍ സായി തന്നെ.. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications