സിജോയുടെ അവസ്ഥ എന്താണ്! തിരികെ ബിഗ് ബോസിലേക്ക് വരുമോ? ഒടുവില്‍ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമെത്തി
മലയാളത്തിലടക്കം പല ഭാഷകളിലും നടത്തുന്ന റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. നൂറ് ദിവസങ്ങളില്‍ അടച്ചിട്ട വീടിനുള്ളില്‍ കഴിയുന്ന മത്സരാര്‍ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ മിക്കവരും മാനസികമായ പിരിമുറുക്കത്തിലുമാവാം. അതിനെ അതിജീവിക്കുന്നവരാണ് ഷോ യില്‍ വിന്നറാവുക.
മാത്രമല്ല സഹമത്സരാര്‍ഥികളെ പ്രകോപിപ്പിച്ച് മത്സരത്തില്‍ നിന്നും പുറത്താക്കാനും സാധിക്കും. അങ്ങനൊരു പ്രകോപനം കൊണ്ട് മലയാളം ബിഗ് ബോസിന് രണ്ട് നല്ല മത്സരാര്‍ഥികളെയാണ് നഷ്ടപ്പെട്ടത്. സിജോയും റോക്കിയും തമ്മിലുണ്ടായ വഴക്ക് വലിയ വിവാദമായിരുന്നു. സിജോയുടെ മുഖത്തിനിട്ട് ഇടിച്ചതിന്റെ പേരില്‍ റോക്കിയെ വീട്ടില്‍ നിന്നും പുറത്താക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.

മാത്രമല്ല ഇടി കിട്ടിയ സിജോ സര്‍ജറിയ്ക്ക് വിധേയനാവുകയും തത്കാലം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന അവസ്ഥയുമായി. രണ്ടാഴ്ച കംപ്ലീറ്റ് റെസ്റ്റ് വേണമെന്നും ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്നും മുന്‍പേ പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും സിജോ തിരിച്ചു വരുന്നതിനെ പറ്റിയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഇതിനിടെ വൈല്‍ഡ് കാര്‍ഡുകള്‍ കൂടി വന്നതോടെ സിജോയുടെ മടങ്ങി വരവ് അനിവാര്യമാണെന്നാണ് പ്രേക്ഷകാഭിപ്രായം. നിലവില്‍ സീക്രട്ട് റൂമില്‍ കഴിയുന്ന സിജോ വൈകാതെ സിജോ തിരികെ വരുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകന്‍.
'സിജോ തിരിച്ചു വരുന്നതിനെ കുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്. എല്ലാവര്‍ക്കും ഉള്ള ഒരു മറുപടി... സിജോയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡോക്ടര്‍ ചെക്കപ്പ് ചെയ്യാന്‍ ഇരുന്നതായിരുന്നു. പക്ഷേ ഡോക്ടറുടെ അസൗകര്യം മൂലം അതു സാധിച്ചില്ല അപ്പോയിന്‍മെന്റ് ലഭിച്ചില്ല.
15/04/24 തിങ്കളാഴ്ചയിലേക്ക് മാറ്റി. ഡോക്ടറുടെ അപ്പോയിന്‍മെന്റ് തിങ്കളാഴ്ച കിട്ടിയിട്ടുണ്ട്. നിലവില്‍ സിജോയുടെ
പല്ലില്‍ ഒരു സ്‌ക്രൂ ഫിക്‌സ് ചെയ്തിട്ടുണ്ട്. ഒന്ന്, രണ്ട് ബാന്‍ഡ്എയ്ഡ് കൂടിയുണ്ട്. അല്‍പ്പാല്‍പ്പം ആഹാരം ലിക്വിഡ് പരുവത്തില്‍ കഴിക്കാന്‍ പറ്റുന്നുണ്ട് ജ്യൂസുകളും മറ്റും.

സിജോ ഇപ്പോഴും ബിഗ് ബോസ് ടീം അംഗങ്ങളുടെ നിരീക്ഷണത്തില്‍ ട്രീറ്റ്‌മെന്റില്‍ ആണ്. നാട്ടില്‍ നിന്നും പോയവര്‍ക്ക് സിജോയെ കാണാനും സാധിച്ചിട്ടില്ല. ഹോസ്പിറ്റല്‍ അധികൃതര്‍ നല്‍കിയ വിവരങ്ങളാണ് ഇത്.
15/04/24 തിങ്കളാഴ്ചയിലെ ചെക്കപ്പില്‍ ഡോക്ടര്‍ പറയും സ്‌ക്രൂ & ബാന്‍ഡേഡുകളും അഴിച്ചുമാറ്റാന്‍ സാധിക്കുമെങ്കില്‍ അപ്പോള്‍ അത് ചെയ്തതിനുശേഷം ഡോക്ടര്‍ ഒരു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ബിഗ് ബോസ് അധികൃതര്‍ക്ക് കൊടുക്കും. ഈ നടപടികളെല്ലാം തിങ്കള്‍ മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കും.
അതിനുശേഷം ഏതൊരു ദിവസം വേണമെങ്കിലും സിജോയുടെ റീ എന്‍ട്രിയെ കുറിച്ച് ബിഗ് ബോസ് അധികൃതര്‍ ഒരു തീരുമാനമെടുത്ത് അകത്തേക്ക് കയറ്റും. വരും ആഴ്ചകളില്‍ ഏതൊരു ദിവസം വേണമെങ്കിലും നമുക്ക് അത് പ്രതീക്ഷിക്കാം, ഇതാണ് നിലവിലെ അപ്‌ഡേറ്റ്.. എന്നുമാണ് ബിഗ് ബോസിനെ പറ്റി സ്ഥിരം റിവ്യു എഴുതാറുള്ള ജോണ്‍ ബ്രിട്ടോ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്.


Click it and Unblock the Notifications