നീയും ഗബ്രിയും പ്രീ-പ്ലാന്‍ഡ് ആയി വന്നു ഗെയിം കളിച്ചതല്ലേ? ജാസ്മിന്റെ പ്രവൃത്തികളെ ചോദ്യം ചെയ്ത് പ്രേക്ഷകര്‍
ഗബ്രി പുറത്തായതോട് കൂടി ബിഗ് ബോസിനകത്ത് ജാസ്മിന്‍ ജാഫറിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രതീക്ഷിച്ചത് പോലെ വളരെ പെട്ടെന്നാണ് ജാസ്മിന്‍ സ്വന്തം ഗെയിമിലേക്ക് തിരികെ വന്നത്. എന്നാല്‍ വീണ്ടും പ്രേക്ഷകരില്‍ നിന്നും നെഗറ്റീവ് പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജാസ്മിന്‍ സഹമത്സരാര്‍ഥികളുമായി ഉണ്ടായ വഴക്കിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിറയെ എഴുത്തുകള്‍ വന്നിരുന്നു. പൊതുസമൂഹത്തിന് മുന്നില്‍ എന്ത് ഗുണമാണ് ജാസ്മിനെ പോലൊരു വ്യക്തിയിലൂടെ കാണിക്കാന്‍ സാധിക്കുന്നതെന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'നീ ഒറ്റ ഒരുത്തി കാരണം ആണ് ഗബ്രി പുറത്തു പോയത്, അവന്‍ ഇവിടെ ഉണ്ടാവേണ്ടവനാ ഗെയിം കളിയ്ക്കാന്‍ ' എന്ന് പറഞ്ഞ ജിന്റോയോട് 'ഗബ്രിയേ പുറത്താക്കിയത് എന്റെ മിടുക്ക്' എന്ന് ജാസ്മിന്‍ തുറന്നു പറയുന്നു. പിന്നെ എന്തിനാ ഗബ്രിയുടെ ഫോട്ടോ എടുത്തു ജാസ്മിന്‍ കണ്ണീര്‍ നാടകം നടത്തുന്നത്?
റെസ്മിന്‍ തുറന്നു ചോദിച്ചു 'നീയും ഗബ്രിയും പ്രീ-പ്ലാന്‍ഡ് ആയി വന്നു ഗെയിം കളിച്ചതല്ലേ' എന്ന്. ഇത്രയൊക്കെ ആ വീട്ടില്‍ അരങ്ങേറിയിട്ടും മൗനിയായി ഇരിക്കാന്‍ സൗകര്യം ഇല്ല ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്. ഗബ്രി പോയ ദിവസത്തെ 'പട്ടി ഓരിയിടുന്ന' പോലത്തെ ജാസ്മിന്റെ നിലവിളി മാമാങ്കം തന്നെ ഏറ്റവും വലിയ അരോചകം ആയിരുന്നു ഞങ്ങള്‍ പ്രേക്ഷകരുടെ കാതുകള്‍ക്ക്. പിന്നെ നോറ പറഞ്ഞത് നേരാണ്. 'ഇമോഷന്‍സ് എങ്ങനെയാ സ്വിച്ചിട്ട പോലെ മാറുന്നത്?'
അന്‍സിബ പറഞ്ഞതാണ് ശരി 'ജാസ്മിന് ദുഃഖത്തിന്റെ കണ്ടിന്യൂയിറ്റി പിടിക്കാന്‍ പറ്റുന്നില്ല'. അഭിഷേക് പറഞ്ഞ ഒരു വിശേഷണം എത്ര അനുയോജ്യം 'അഭിനയ സിംഹമേ ' എന്ന്. എങ്ങനെ സാധിക്കുന്നു ഇങ്ങനെ കപടത കൈവരിക്കാന്‍ എന്നതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത്.
ജിന്റോ വിളിച്ചു പറഞ്ഞത് പകല്‍ പോലെ വ്യക്തം 'നിന്റെ മുഖത്ത് ഹാപ്പിനെസ്സ് ആണ്, ഗബ്രി പോയതിന്റെ' അത് ശരിയാണെന്ന് എവിക്ഷന് ആ കര്‍ട്ടന്‍ ഗബ്രി നീക്കുമ്പോള്‍ ജാസ്മിന്റെ മുഖത്ത് ഞങ്ങള്‍ പ്രേക്ഷകര്‍ കണ്ടതാണ്. മോഹന്‍ലാല്‍ എന്ന മഹാ നടന്‍ സദസ്സിലേക്ക് വിളിച്ച ഗബ്രിയെ ജാസ്മിന്‍ കണ്ടതാണ്. എന്നിട്ടും അഭിനയം!

സീക്രെട്ട് റൂമില്‍ ആണ് ഗബ്രി, ഗബ്രി ഇപ്പോള്‍ ഫ്രൂട്‌സ് തിന്നുവാ' എന്ന് ക്യാമറ നോക്കി പറഞ്ഞു കൊണ്ടിരിക്കുന്നത് വോട്ട് ലക്ഷ്യം വെച്ച് മാത്രമാണ്. ജാസ്മിന്‍ അറിയാതെ പോയ ഒരു കാര്യം ഉണ്ട് 'പ്രേക്ഷകര്‍ക്ക് നിന്നെ കുറിച്ച് നല്ല ക്ലാരിറ്റി ഉണ്ട് ' എന്ന കാര്യം.
നിലവാരം ഇല്ലാത്ത ഗെയിം വെച്ച് പൊറുപ്പിക്കില്ല, അത് ഏതു സൗന്ദര്യ ദേവത ആണെങ്കിലും സംസാരത്തില്‍ സംസ്‌കാരാവും സഭ്യതയും തൊട്ടു തീണ്ടിയിട്ടില്ല ഈ പെണ്‍കുട്ടിക്ക് ഒരു യുവതലമുറയെ പ്രതിനിധാനം ചെയ്യുന്ന എന്ത് ഗുണമാണ് കാണിക്കാനുള്ളത്? ഒരു സോഷ്യല്‍ എക്‌സ്പിരിമെന്റാണ് ഈ ഷോ എങ്കില്‍ ഈ പെണ്‍കുട്ടി ഏതു വിഭാഗത്തെ ആണ് പ്രതിനിധീകരിക്കുന്നത്?
ഇന്ന് വരെ ചെയ്ത തെറ്റിന് ക്ഷമ പറയുന്ന ജാസ്മിനെ ഞങ്ങള്‍ ആരും കണ്ടിട്ടില്ല. ഗബ്രിയേ പ്രേമത്തില്‍ കുരുക്കി ഉയരങ്ങള്‍ കീഴടക്കിയ 'മിടുക്ക്'. ദേഷ്യം വന്നപ്പോള്‍ അറിയാതെ വായില്‍ നിന്നും വീണു പോയതാ, സിജോ പറയുന്നത് കേട്ടു 'ഗബ്രി പോവാന്‍ കാരണം ഇവളുടെ പ്രേമ കോംബോ ' ആണെന്ന്. അപ്‌സര പറയുന്നു 'ഗബ്രി വീണത് ജാസ്മിന്റെ പ്രേമ നാടകം കൊണ്ട്' തന്നെ എന്ന്. എന്നിട്ടും അഭിനയം തുടരുന്ന ഭവതിക്കു ഭാവുകങ്ങള്‍... എന്നാണ് ആരാധകന്‍ പറയുന്നത്.


Click it and Unblock the Notifications