'സായിയുടെ ഗെയിം കാരണം അടി കിട്ടിയത് മസിലുള്ള അൻസിബയ്ക്ക്, അഭിഷേകാണ് ഈ സീസണിലെ നാരദൻ'; കുറിപ്പ് ഇങ്ങനെ!

സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതനായിരുന്ന യുട്യൂബറാണ് സായ് കൃഷ്ണൻ. സിനിമ റിവ്യു, സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായ പ്രകടനം, ബി​ഗ് ബോസ് എപ്പിസോ‍ഡ് റിവ്യു എന്നിവയാണ് സായ് തന്റെ യുട്യൂബ് ചാനലിലൂടെ പ്രധാനമായും പ്രേക്ഷകരിലേക്ക് എത്തിച്ച് കൊണ്ടിരുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ എപ്പിസോഡുകളുടെയും റിവ്യു ചെയ്തിരുന്നു സായ്. ശേഷം ഈ സീസണിൽ തന്നെ വൈൽ‌ഡ് കാർഡായി ഹൗസിലേക്ക് കയറുകയും ചെയ്തു.

ബി​ഗ് ബോസ് ​ഗെയിം വ്യക്തമായും കൃത്യമായും അറിയാവുന്ന സായ് വൈൽഡ് കാർഡായി ഷോയിലേക്ക് പ്രവേശിക്കുന്നുവെന്നത് പ്രേക്ഷകർക്കും വളരെ പ്രതീക്ഷ നൽകിയ കാര്യമായിരുന്നു. പക്ഷെ സീക്രട്ട് ഏജന്റിനെയല്ല പകരം സായ് കൃഷ്ണനെയാണ് പ്രേക്ഷകർക്ക് ഹൗസിൽ കാണാൻ സാധിച്ചത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള വിമർശനവും സായ്ക്ക് നേരെ ഉണ്ടായി.

Abhishek Sreekumar

ഇപ്പോഴിതാ വൈൽഡ് കാർഡായി പോയ സായി ഹൗസിൽ നിന്നും പുറത്ത് വന്നിരിക്കുകയാണ്. ഫിനാലെ അടുക്കുന്ന സാഹ​ചര്യത്തിൽ പതിമൂന്നാം ആഴ്ചയിൽ പണപ്പെട്ടി ടാസ്ക്കായിരുന്നു ബി​ഗ് ബോസ് നൽകിയത്. നാലാം സീസൺ മുതലാണ് പണപ്പെട്ടി ടാസ്ക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടാസ്ക്കായി മാറിയത്.

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി സീസണ്‍ അഞ്ചിലാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടി എടുത്ത് പുറത്ത് പോകുന്നത്. നാദിറയായിരുന്നു അത്. ഈ സീസണില്‍ പണപ്പെട്ടി ടാസ്ക്ക് വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. പണപ്പെട്ടി എടുക്കാനുള്ള താല്‍പര്യം പുറത്തായ സ്ഥാനാര്‍ഥി നന്ദന സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ ടാസ്ക് വരുന്നതിന് മുന്‍പ് നന്ദന എവിക്ടായി. ഇപ്പോഴിതാ ടാസ്ക്ക് തുടങ്ങിയ ഉടൻ തന്നെ സായ് കൃഷ്ണൻ പണപ്പെട്ടിയുമായി ഷോയിൽ നിന്നും പുറത്ത് വന്നിരിക്കുകയാണ്. നന്ദനയ്ക്കൊപ്പം പണപ്പെട്ടി ടാസ്ക്കിനെ കുറിച്ചുള്ള പ്ലാനിങ്ങും പ്ലോട്ടിങും നടത്തിയതിൽ പ്രധാനി സായിയായിരുന്നു. അഞ്ച് ലക്ഷത്തിന്റെ പെട്ടിയാണ് ആദ്യം മത്സരാർത്ഥികൾക്ക് മുന്നിലേക്ക് എത്തിയത്.

തുക വർധിക്കുമോയെന്ന് അറിയാൻ ഹൗസ്മേറ്റ്സ് കാത്തിരിക്കുന്നതിനിടെയാണ് സായ് പെട്ടിയുമെടുത്ത് ഹൗസിൽ നിന്നും ഇറങ്ങിയത്. സായി പെട്ടിയെടുത്തതോടെ പൊളിഞ്ഞത് അഭിഷേക് ശ്രീകുമാറിന്റെ പദ്ധതികളാണെന്നാണ് ബിബി ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പിൽ പറയുന്നത്. റിഷിയെ പറഞ്ഞ് വിട്ട് അൻസിബയുടെയും റിഷിയുടെയും വോട്ട് നേടാൻ അഭിഷേകിന് പ്ലാനുണ്ടായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

Abhishek Sreekumar

സായിയുടെ ഗെയിമിൽ അടി കിട്ടിയത് വേറെ ആർക്കുമല്ല... മസിലുള്ള അൻസിബയ്ക്കാണ്. വന്ന അന്ന് മുതൽ എല്ലാവരുടെയും പിന്നിൽ കൂടിയുള്ള പരദൂഷണം ഗെയിമായിരുന്നു അഭിഷേകിന്റെ മെയിൻ കളി. ഏറ്റവും അവസാനം അവന്റെ ഗെയിം അൻസിബ ഏൽപ്പിച്ചിട്ട് പോയ റിഷിക്കെതിരെ ആയിരുന്നു. ഒരു മനസാക്ഷിയുമില്ലാതെ റിഷിയെകൊണ്ട് പെട്ടി എടുപ്പിച്ച് അവന്റെയും അൻസിബയുടേയും വോട്ട് പിടിക്കുക എന്ന കുതന്ത്രം.

നോറ അത് സീക്രട്ട് റൂമിൽ വെച്ച് കണ്ട് പിടിച്ചപ്പോൾ അഭിഷേകിന്റെ വെപ്രാളം കൃത്യമായി കാണാമായിരുന്നു. കുറച്ച് ദിവസമായി റിഷിയെകൊണ്ട് പെട്ടിയെടുപ്പിക്കാൻ പരുവപ്പെടുത്തി വരികയായിരുന്നു. എല്ലാം സെറ്റായി ഇരിക്കുമ്പോഴാണ് സായിയുടെ മാസ് പരിപാടി. അഭിഷേകിന്റെ പണി എട്ട് നിലയിൽ പൊട്ടി. തലയിൽ കൈ വെച്ചുള്ള അഭിഷേകിന്റെ ആ വിഷമം ആ സ്പോട്ടിൽ കാണാമായിരുന്നു.

റിഷിയെക്കാൾ സങ്കടം അഭിഷേകിനായിരുന്നു. അഭിഷേകാണ് ഈ സീസണിലെ നാരദൻ എന്നായിരുന്നു കുറിപ്പ്. ജനപിന്തുണയുടെ കാര്യത്തിൽ റിഷിയേക്കാൾ മുന്നിലാണ് അഭിഷേക്. ടിക്കറ്റ് ടു ഫിനാലെ നേടിയതോടെ ഫിനാലെ വീക്കിലേക്ക് നേരിട്ട് കടക്കാൻ അഭിഷേകിന് സാധിക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X