'പാചകം ചെയ്തതിൻ്റെ പേരിൽ ഷിജു ടോപ്പ് ഫൈവിൽ എത്തിയതുപോലെ ഇത്തവണ അൻസിബയും എത്തുമെന്നാണ് കരുതിയത്'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു അൻസിബ ഹസൻ. ഹൗസിലെ സഹ താരങ്ങളും പ്രേക്ഷകരിൽ ഒരു വിഭാഗവും പരദൂഷണം എന്ന പേരിലാണ് അൻസിബയെ കുറ്റപ്പെടുത്തിയിരുന്നത്. എന്നാൽ സഹമത്സരാർത്ഥികളുടെ ഗെയിം അറിഞ്ഞ് കളിച്ചിരുന്ന ഒരു മത്സരാർത്ഥിയാണ് അൻസിബ. വലിയ വഴക്കുകൾ സൃഷ്ടിക്കാൻ നിന്നിട്ടില്ലെങ്കിലും ഒരു ബിഗ് ബോസ് മെറ്റീരിയൽ തന്നെയായിരുന്നു അൻസിബ. റിഷിയായിരുന്നു ഹൗസിൽ അൻസിബയുടെ ഉറ്റ ചങ്ങാതി.
അതുകൊണ്ട് തന്നെ അൻസിബയുടെ എവിക്ഷൻ ഏറ്റവും കൂടുതൽ ബാധിച്ചതും റിഷിയെ തന്നെയായിരുന്നു. പ്രേക്ഷകരിൽ ഒരു വിഭാഗം അൻസിബയുടെ എവിക്ഷൻ ന്യായമായിരുന്നില്ലെന്ന് പറയുമ്പോൾ മറ്റൊരു വിഭാഗം അൻസിബയുടെ എവിക്ഷനിൽ തൃപ്തരാണ്. അത്തരത്തിൽ അൻസിബയുടെ പുറത്താകലിനെ അനുകൂലിക്കുന്നവരിൽ ഒരാൾ നടിയെ കുറിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പാണ് വൈറലാകുന്നത്.

ഈ സീസണിൽ ഏറ്റവും സംതൃപ്തി കിട്ടിയ എവിക്ഷൻ അൻസിബയുടേതായിരുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. ഈ സീസണിൽ ഏറ്റവും സാറ്റിസ്ഫാക്ഷൻ കിട്ടിയ എവിക്ഷൻ അൻസബിയുടേതാണ്. പലരുടേയും സ്വപ്നമായ ഒരു പ്ലാറ്റ്ഫോമിൽ വന്നിട്ട് ഷോയിൽ തുടരാൻ ഒട്ടും താൽപര്യമില്ലാതെ ഇമേജ് കോൺഷ്യസായ് സെയ്ഫ് ഗെയിം കളിച്ച് മാത്രം നിന്ന ആളാണ് അൻസിബ.
ഏറിയാൽ രണ്ടാഴ്ച മാത്രം നിൽക്കാൻ യോഗ്യത ഉള്ള വ്യക്തി. നന്നായി പാചകം ചെയ്യും, നന്നായി പച്ചക്കറി അരിയും, നന്നായി മോണിങ് ഡാൻസ് ചെയ്യും, നന്നായി വസ്ത്രം ധരിക്കും എന്നൊക്കെ പറഞ്ഞ് ഇത്രയും ദിവസം വരെ പിടിച്ച് നിർത്തിയത് തന്നെ അധികമാണ്. കഴിഞ്ഞ തവണ പാചകം ചെയ്തതിൻ്റെ പേരിൽ ഷിജു ടോപ്പ് ഫൈവിൽ എത്തിയതുപോലെ ഇത്തവണ അൻസിബയും ടോപ്പ് ഫൈവിൽ എത്തുമെന്ന് തോന്നിപ്പിച്ചിരുന്നു.
അതേതായാലും ഉണ്ടായില്ല. സന്തോഷം... പെരുത്ത സന്തോഷം. അടുത്ത തവണ പാചകം ചെയ്യാൻ ബിഗ് ബോസിലേക്ക് വരുന്ന ആൾ ഇതിലും നേരത്തേ പുറത്താകുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു കുറിപ്പ്. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർ ഈ കുറിപ്പിനോട് വിയോജിപ്പ് രേഖപ്പെടുത്തി എത്തിയിട്ടുണ്ട്. അൻസിബ റിയലായി നിന്ന് മത്സരിച്ചുവെന്നാണ് കുറിപ്പിനെ എതിർക്കുന്നവർ അഭിപ്രായപ്പെടുന്നത്.
സേഫ് ഗെയിം കളിക്കുന്ന ശ്രീതുവിനെപ്പോലുള്ളവർ ഹൗസിൽ തുടരുമ്പോൾ അൻസിബ പുറത്തായത് അന്യായമായി പോയിയെന്നും കമന്റുകളുണ്ട്. പ്രേക്ഷകർ എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും സപ്പോർട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട് ഞാൻ എന്ത് ചെയ്തു എന്നത്.

ഞാൻ ഞാനായിട്ടെ അവിടെ നിന്നിട്ടുള്ളൂ. ഞാൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകരോടും ഒത്തിരി നന്ദി. ബിഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. 365 ദിവസവും വേണമെങ്കിൽ നമുക്ക് അഭിനയിക്കാം. പക്ഷെ ഏതെങ്കിലും നിമിഷത്തിൽ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരുമെന്നാണ് എവിക്ഷനുശേഷം മോഹൻലാലിനോട് സംസാരിക്കവെ അൻസിബ പറഞ്ഞത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ച് കഴിഞ്ഞു. ഇന്ന് മുതല്‍ തുടങ്ങിയ ടിക്കറ്റ് ടു ഫിനാലെ അടുത്ത ആഴ്ചവരെ നീണ്ട് നില്‍ക്കും. ഓരോ ദിവസവും വരുന്ന ഗെയിമുകളില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ഒരു വ്യക്തി നേരിട്ട് ടോപ് ഫൈവില്‍ എത്തും.
ഇതാരാകും എന്നറിയാനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. നിലവില്‍ പ്രത്യേക ടാസ്കിലൂടെ ജാസ്മിനും റിഷിയും ഓരോ പോയിന്‍റുകള്‍ വീതം കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഹൗസിൽ പത്ത് പേരാണ് അവശേഷിക്കുന്നത്.


Click it and Unblock the Notifications