'തലയ്‌ക്ക് അടി കിട്ടിയാൽ പോലും മുഖത്ത് ഒരു ഭാവവും വരാത്ത ജിന്റോ, മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ് ജാസ്മിൻ'

ബി​ഗ് ബോസിൽ അവസരം തേടി വരുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളുടെ ലക്ഷ്യം സിനിമയിലേക്കുള്ള വഴി ഈ ഷോയിലൂടെ നേടിയെടുക്കുക എന്നതാണ്. അതുകൊണ്ട് തന്നെ സിനിമയും പ്രശസ്തിയും ആ​ഗ്രഹിക്കുന്നവരാണ് ഹൗസിലേക്ക് എത്തുന്നവരിൽ ഏറെയും. ബി​ഗ് ബോസ് ഷോ വലിയൊരു റിയാലിറ്റി ഷോയാണെന്നത് കൊണ്ട് തന്നെ സിനിമാക്കാർ പോലും സമയം കണ്ടെത്തി ഷോ കാണാറുണ്ട്. സീസൺ ഒന്ന് മുതൽ അ‍ഞ്ച് വരെയുള്ളവയിൽ ഭാ​ഗമായിട്ടുള്ളവരിൽ നിരവധി പേർക്ക് ഷോയ്ക്ക് ശേഷം സിനിമയിലേക്ക് അവസരം ലഭിക്കുകയും ചെയ്തു.

സീസൺ ഫോറിലെ വിജയിയായിരുന്ന ദിൽഷ പ്രസന്നൻ സിനിമയിൽ അരങ്ങേറിയത് ബി​ഗ് ബോസിൽ വന്നശേഷമാണ്. ഓ സിൻഡ്രല്ല എന്ന സിനിമയിൽ അനൂപ് മേനോന്റെ നായികയായിരുന്നു ദിൽഷ പ്രസന്നൻ. അതുപോലെ സീസൺ ഫൈവിലെ മത്സരാർത്ഥിയായ ജുനൈസ് വിപിയെ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് നടൻ ജോജു ജോർജ് കാസ്റ്റ് ചെയ്തതും ബി​ഗ് ബോസ് ഷോ കാണാനിടയായതുകൊണ്ടാണ്.

jasmin jinto

സീസൺ ആറിലെ ഒട്ടുമിക്ക മത്സരാർത്ഥികളും സിനിമാ മോഹികളാണ്.‍ മത്സരാർത്ഥികളുടെ താൽപര്യം മനസിലാക്കി കഴിഞ്ഞ ദിവസം ഒരു സിനിമ ഓഡീഷനും ​ഹൗസിൽ നടന്നു. സംവിധായകൻ ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരുമാണ് ഓഡീഷൻ നടത്തിയത്. സെലക്ടായ മത്സരാർത്ഥി ആരാണെന്ന് ​ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് പ്രഖ്യാപിക്കും.‍

അതേസമയം സിനിമ ഓഡീഷന്റെ ഭാ​ഗമായി മത്സരാർത്ഥികൾ നടത്തിയ പ്രകടനത്തിൽ‌ ജിന്റോയുടെയും ജാസ്മിന്റെയും പ്രകടനത്തെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. തലയ്‌ക്ക് അടി കിട്ടിയാൽ പോലും മുഖത്ത് ഒരു ഭാവവും വരാത്ത വ്യക്തിയാണ് ജിന്റോയെന്നും അതേസമയം മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ് ജാസ്മിനെന്നുമാണ് കുറിപ്പിൽ പറയുന്നത്.

രണ്ട അഭിനയങ്ങൾ എന്ന തലക്കെട്ടോടെയാണ് ​ഗ്രൂപ്പിൽ ഇരുവരുടെയും പ്രകടനത്തെ വിലയിരുത്തിയുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സബ്ടൈറ്റിൽ ഇട്ട് ഏത് ഭവമാണ് ജിന്റോയുടെ മുഖത്തെന്ന് മനസിലാക്കേണ്ടത് കൊണ്ടാണോ എന്നറിയില്ല ജിന്റോ ഫാൻസ്‌ ജിന്റോയുടെ അഭിനയത്തിന് പറയുന്നത് സൂക്ഷ്മമായ അഭിനയം എന്നാണ്.

ജിന്റോ മണ്ടന്റെ അഭിനയം കണ്ട ഉടനെ ജിത്തു ജോസഫും ആന്റണി പെരുമ്പാവൂരും പുറത്തേക്ക് ഇറങ്ങി ഓടാൻ നോക്കിയത് കണ്ട് ജിന്റോയ്ക്ക് ഓസ്കാർ അവാർഡ് വാങ്ങി കൊടുക്കാൻ പോകുവാണെന്ന് പറയുന്ന അന്തോം കുന്തോം ഇല്ലാത്ത ജിന്റോ ഫാൻസ്‌ ഈ ലോകോത്തര തോൽവി അഭിനയം മികച്ചതാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.

അഭിനയം പോയിട്ട് ഒരു കഴിവും ഇല്ലാതെ ഗെയിമും തോറ്റ് അവിടെ ഇവൻ പിടിച്ച് നിൽക്കുന്നതും ഇവന്റെ ഫാൻസിന് ഇവനിത്ര ലോകോത്തര ബിഗ് ബോസ് മത്സരാർത്ഥിയാവുന്നതും എങ്ങനെയാണെന്നതും ഇവന്റെ ഫാൻസിന്റെ തലകളും പഠന വിധേയമാക്കണം.

jasmin jinto

എന്തായാലും അഭിഷേക് കൂടെ വോട്ടിങ്ങിൽ വരുന്നതോട് കൂടെ ഇവന്റെ ബിഗ് ബോസ് വീട്ടിലെ കാര്യം ഏറെക്കുറെ തീരുമാനമാവും. ഇനി ജാസ്മിൻ... ആക്ഷൻ ഈസ് നത്തിങ്... ബട്ട് റിയാക്ഷൻ എന്നാണല്ലോ... കൂടെ അഭിനയിക്കുന്നവർക്ക് റിയാക്ഷൻ കൊടുത്തുവേണം ഓരോ അഭിനേതാവും അഭിനയിക്കാൻ. ജാസ്മിന്റെ കഷ്ടകാലത്തിന് കിട്ടിയത് തലയ്‌ക്ക് അടി കിട്ടിയാൽ പോലും മുഖത്തു ഒരു ഭാവം പോലും മിന്നി മറയാത്ത ജിന്റോയെ.

എങ്കിലും ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവരുടെ മുഖത്തുപോലും ആശ്ചര്യം നിറയ്ക്കുന്ന രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ജാസ്മിന് കഴിഞ്ഞു. മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണെന്ന് ജാസ്മിൻ തെളിയിച്ചു. മികച്ച അഭിനയവും മികച്ച സൗന്ദര്യവും ഒത്തുചേർന്ന അധികം ആളുകളെ നമുക്ക്‌ കാണാൻ കഴിയില്ല എന്നതുകൊണ്ട് ജാസ്മിന്റെ സിനിമാ ഭാവി ഏകദേശം ശോഭനമായത് തന്നെയെന്ന് ഉറപ്പാണ്.

ബാക്കിയെല്ലാം അവളുടെയും അവളുടെ ജീവിത പങ്കാളിയുടെയും താൽപര്യം പോലെ. എല്ലാ മേഖലകളിലും എല്ലാ ടാസ്ക്കളിലും കഴിവ് തെളിയിച്ചുകൊണ്ട് ജാസ്മിൻ ബിബി സീസൺ ആറ് വിജയിയാവാനുള്ള എല്ലാ കടമ്പകളും പൂർത്തിയാക്കി.

നമുക്കിനി ഉറച്ച് പറയാം... ഷീ ഈസ് എ കംപ്ലീറ്റ് ബിബി ക്വീൻ‌.... എന്നായിരുന്നു കുറിപ്പ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. അതേസമയം ബിബി സീസൺ ആറ് ആരുടെ പേരിൽ അറിയപ്പെടുമെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X