'നോറ ഹീറോയായ ദിവസം... എതിരാളികളെ കുറിച്ച് അങ്ങനെ പറയാൻ നോറക്ക് മാത്രമെ ധൈര്യം ഉണ്ടായുള്ളു'
ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ നാലാം ആഴ്ചയിലെ വാരാന്ത്യ എപ്പിസോഡ് അവസാനിച്ചശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു ഗബ്രിയേയും ജിന്റോയേയും സ്പോട്ട് എവിക്ട് ചെയ്തുവെന്നത്. അസഭ്യ വാക്കുകളുടെ പ്രയോഗത്തിൽ മുന്നിൽ നിൽക്കുന്നതാരാണെന്ന് അവതാരകൻ മോഹൻലാൽ ചോദിച്ചപ്പോൾ വീട്ടിലെ അംഗങ്ങളുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിച്ചത് ഗബ്രിക്കും ജിന്റോയ്ക്കുമായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഇരുവരും തമ്മിലാണ് ഏറ്റവും മോശമായ വഴക്കുകൾ ആ വീട്ടിൽ നടന്നത്.
ഗബ്രിയേയും ജിന്റോയേയും സഹമത്സരാർത്ഥികൾ തെരഞ്ഞെടുത്തതോടെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഗബ്രിയും ജിന്റോ സ്പോട്ട് എവിക്ടാവുകയാണെന്ന ഒരു പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തി. തന്‍റെ സ്വന്തം തീരുമാനപ്രകാരം ഇരുവരെയും സ്പോട്ട് എവിക്ഷന്‍ ചെയ്യുന്നു എന്നതായിരുന്നു മോഹൻലാൽ പറഞ്ഞത്.

തുടര്‍ന്ന് പ്രധാന വാതിലിന് പുറത്തേക്ക് എത്തിയ ഇരുവരെയും കണ്ണ് കെട്ടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. മോഹന്‍ലാല്‍ ഇരുവരോടും മാത്രമായി വീണ്ടും സംസാരിക്കുകയും ചെയ്തു. ഒരു അവസരം കൂടി തന്നാല്‍ തങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് ജിന്‍റോ ഉറപ്പ് നല്‍കി. ഗബ്രിയും അത് ആവര്‍ത്തിച്ചു. തുടര്‍ന്ന് ഹൗസിലെ സഹമത്സരാര്‍ഥികളോട് ഗബ്രിയുടെയും ജിന്‍റോയുടെയും കാര്യം മോഹന്‍ലാല്‍ ചോദിച്ചു.
ഒരു അവസരം കൂടി ലഭിച്ചാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അവരെ തിരിച്ച് കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഹൗസിലെ ഭൂരിഭാഗം പേരും അറിയിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം മറ്റൊരു അഭിപ്രായം പറഞ്ഞു.
നോറയായിരുന്നു അത്. ഇരുവരും മുതിര്‍ന്ന മനുഷ്യരാണെന്നും ഒരു തവണയല്ല പല തവണ ഇതേ തെറ്റ് അവര്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും നോറ പറഞ്ഞു. അവരെ തിരിച്ച് കൊണ്ടുവരണമെന്ന് തനിക്ക് അഭിപ്രായം ഇല്ലെന്നും നോറ പറഞ്ഞപ്പോൾ ഹൗസിൽ നിങ്ങൾ മാത്രമാണ് ഇത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞതെന്ന് ഓർക്കണമെന്ന് അടക്കം മോഹൻലാൽ വാണിങ് കൊടുത്തു. എന്നിട്ടും നോറ അതേ അഭിപ്രായത്തിൽ തുടർന്നു.
പിന്നീട് കൂടിയാലോചനകൾക്കുശേഷം താക്കീത് നൽകി മോഹൻലാൽ ഗബ്രിയേയും ജാസ്മിനേയും തിരികെ വീട്ടിലേക്ക് കയറ്റി. ഇപ്പോൾ ഹൗസിൽ ഉള്ളതിൽ ഏറ്റവും ശക്തരായ രണ്ട് മത്സരാർത്ഥികളാണ് ഗബ്രിയും ജിന്റോയും. ഈ സംഭവത്തിനുശേഷം പ്രേക്ഷക പ്രശംസ ഏറ്റവും കൂടുതൽ ലഭിക്കുന്നത് നോറയ്ക്കാണ്.

എതിരാളികളെ കുറിച്ച് ഇത്തരത്തിൽ തുറന്ന് പറയാൻ നോറക്ക് മാത്രമെ ധൈര്യം ഉണ്ടായുള്ളു എന്നാണ് പ്രേക്ഷകരിൽ ചിലർ നോറയെ പ്രശംസിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. അതിൽ ഒരു കുറിപ്പിൽ നോറ വീക്കെന്റ് എപ്പിസോഡിൽ ഹീറോയായി എന്നാണ് കുറിച്ചിരുന്നത്. 'നോറ ഹീറോയായ ഡെ... തന്റെ മനസിൽ ഉള്ളതെന്തോ അത് ധൈര്യത്തോടെ വിളിച്ച് പറഞ്ഞവൾ. അവിടെ ജിന്റോയ്ക്കോ അല്ലെങ്കിൽ ഗബ്രിക്കോ കപ്പ് നേടി കൊടുക്കാൻ വേണ്ടി വന്നവരല്ല ആരും.'
'തന്റെ എതിരാളികൾ പുറത്തുപോയാൽ അത് തനിക്ക് നല്ലതാണെന്ന് ചിന്തിച്ചവർ തന്നെയായിരിക്കും അവിടെ ഉള്ളവർ എല്ലാവരും. പക്ഷെ അത് പറയാൻ നോറക്ക് മാത്രമെ ധൈര്യം ഉണ്ടായുള്ളൂ. ഇമോഷൻസ് കുറച്ച് അധികം ഉണ്ടെന്നേയുള്ളു. നോറ പറയുന്ന പോയിന്റ്സ് ഏറെ കുറെ ശരിയാണ്.'
'വീക്കെന്റ് എപ്പിസോഡിന്റെ ലാസ്റ്റ് താനല്ല പുറത്താകുന്നതെന്ന് അറിഞ്ഞപ്പോൾ നോറ ചെയ്ത ആക്ഷൻസ് കണ്ടാൽ അറിയാം അവൾ വളരെ എക്സ്പ്രസീവും ജെനുവിനുമാണെന്ന്. ഉള്ളിലുള്ള ഫീലിങ്സ് അതേപടി പുറത്ത് കാണിക്കുന്നവൾ. വരും ദിവസങ്ങൾ കൂടി നോക്കട്ടെ. ഫാനായേക്കാം', എന്നായിരുന്നു ഒരു കുറിപ്പ്.


Click it and Unblock the Notifications