അഞ്ചുപേരെ ബിഗ് ബോസിനുള്ളിലേക്ക് വിടും! ഈ ശനിയാഴ്ച നടക്കാന്‍ പോവുന്നതിനെ പറ്റി ആരാധകരുടെ കണ്ടുപിടുത്തം
ശക്തരായ മത്സരാര്‍ഥികള്‍ ഇല്ലാതെ ബിഗ് ബോസ് ഷോ വലിയ ബോര്‍ ആയി പോവുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. ശക്തരായ മത്സരാര്‍ഥികളെ ആദ്യ ആഴ്ചകളില്‍ തന്നെ പുറത്താക്കിയതോടെ ഗെയിം കളിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായി. ഉടനെ വൈല്‍ഡ് കാര്‍് എന്‍ട്രിയായി ചിലരെ കൊണ്ട് വരണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.
മുന്‍ സീസണുകളില്‍ വൈല്‍ഡ് കാര്‍ഡായി അകത്തേക്ക് വന്നവര്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു. അതുപോലെ തന്നെ ഈ സീസണിലും വരണം. പക്ഷേ ഒന്നും രണ്ടും പേരല്ല, അഞ്ചു പേര്‍ ഒരേ സമയത്ത് വീടിനകത്തേക്ക് പ്രവേശിച്ചേക്കുമെന്നാണ് ചിലര്‍ പറയുന്നത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിലും സമാനമായ രീതിയില്‍ നടന്നിരുന്നു.

മലയാളത്തിലും അത്തരമൊരു മാറ്റം വരികയാണെങ്കില്‍ മത്സരം മാറ്റി പിടിക്കാന്‍ സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ബിഗ് ബോസ് നിരീക്ഷകര്‍ പറയുന്നത്. മാത്രമല്ല തമിഴിലേത് പോലെ വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയെ വൈല്‍ഡ് കാര്‍ഡിലൂടെ കിട്ടിയേക്കുമെന്നും നിലവില്‍ അങ്ങനെയാരും വീടിനകത്ത് ഇല്ലെന്നുമാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
'ഗുഡ്‌മോണിങ് നമസ്‌കാരം സുഹൃത്തുക്കളെ... ഇനി ഈ അഞ്ചു പേര്‍ ആയിരിക്കും സീസണ്‍ സിക്‌സിന്റെ തലയെഴുത്ത് മാറ്റുന്നത്. ഇവര്‍ അകത്തേക്ക് കയറുന്നത് കളമറിഞ്ഞു കളിക്കാന്‍ തന്നെയാണ്.
കഴിഞ്ഞ തമിഴ് സീസണില്‍ അഞ്ചു പേരെ 28 ആം ദിവസം കഴിഞ്ഞ് അകത്തേക്ക് കയറ്റി വിട്ടു. അതില്‍ ഒരു മത്സരാര്‍ത്ഥി വെറും 77 ദിവസം ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് ഗെയിം കളിച്ചു വിജയിയായി. ആ വിജയി ഒരു സ്ത്രീയായിരുന്നു.
മലയാളം ബിഗ് ബോസിലും അത് തന്നെ തുടരുമോ നമുക്ക് കാത്തിരുന്നു കാണാം. ഇത്തവണ മലയാളം ബിഗ് ബോസില്‍ അതുപോലെ തന്നെ 28-ാം ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കയറുന്നു.
ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ക്ക് ഉള്ളതാണ് ഈ സീസണ്‍. ഗെയിമിന്റെ ഗതി തന്നെ മാറ്റാന്‍ കഴിവുള്ള അഞ്ചു പേരാണ് ഈ കയറുന്നത് എന്നാണ് കേള്‍ക്കുന്നത്. ഇവരെ എടുക്കാനുള്ള ഇന്റര്‍വ്യൂ തന്നെ പല ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കി. അത് കഴിഞ്ഞ സീസണില്‍ കയറാതിരുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്.

ഇപ്പോള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുന്ന പല ഫേയ്ക്ക് മുഖങ്ങളും അഴിഞ്ഞുവീഴും ഇല്ലെങ്കില്‍ ഇവര്‍ അഴിച്ചുവീഴ്ത്തും.
സിജോയും വരുന്ന ആഴ്ചകളില്‍ അകത്തേക്ക് കയറും എന്നാണ് കേള്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിജോ ഇനി കയറുന്നെങ്കില്‍ ഈ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി കയറിയിട്ട് കയറുന്നതാണ് നല്ലത്. സിജോ വരുന്ന ആഴ്ചയുടെ അടുത്താഴ്ച കയറിയാല്‍ മതി അതാണ് ഏറ്റവും നല്ലത്.
ഈ വരുന്ന വീക്കെന്‍ഡ് എപ്പിസോഡ് ബിഗ് ബോസ് ടീം അംഗങ്ങള്‍ മൊത്തത്തില്‍ മാറ്റിപ്പിടിച്ചു ബിഗ് ബോസ് 2.0 നമുക്ക് ശനിയാഴ്ച ഞായറാഴ്ച വീക്കെന്‍ഡ് എപ്പിസോഡിനായി കാത്തിരിക്കാം...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ആദ്യ ആഴ്ചയില്‍ കണ്ടന്റ് നല്‍കിയ രതീഷ് കുമാറാണ് ഈ സീസണില്‍ ആദ്യം പുറത്താവുന്നത്. പിന്നാലെ രണ്ട് പേര്‍ എവിക്ഷനിലൂടെയും രണ്ട് പേര്‍ നിയമലംഘനത്തിന്റെ പേരിലും പുറത്തായി. ഇവരില്‍ മൂന്ന് പേര്‍ ശക്തരായ മത്സരാര്‍ഥികളായിരുന്നു എന്നതാണ് പ്രേക്ഷകരെയും നിരാശപ്പെടുത്തുന്ന കാര്യം.


Click it and Unblock the Notifications