'രണ്ടാഴ്ച കഴിഞ്ഞപ്പോഴേ വീട്ടിൽ പോകുന്നതാണ് നല്ലതെന്ന് മനസിലാക്കി; എല്ലാ മൂലയിലുമിരുന്ന് സായിയുടെ പ്ലാൻ'

ബി​ഗ് ബോസ് സീസൺ 6 ൽ നിന്നും പുറത്തായിരിക്കുകയാണ് അഭിഷേക് ജയ്ദീപ്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അഭിഷേകിന്റെ കടന്ന് വരവ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തുടക്കത്തിൽ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് അഭിഷേകിന് ക്യാമറ സ്പേസ് കുറഞ്ഞു. വീട്ടിനുള്ളിൽ അധികം വഴക്കുകളിലോ പ്രശ്നങ്ങളിലോ അഭിഷേക് ഇല്ലായിരുന്നു. 21 ദിവസമാണ് അഭിഷേക് ബി​ഗ് ബോസിൽ നിന്നത്. ഷോയിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഭിഷേകിപ്പോൾ.

പെട്ടെന്ന് പുറത്തിറങ്ങുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിഷേക് പറയുന്നു. വരുമ്പോൾ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. കുറേ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ അകത്ത് പോകുമ്പോൾ നമ്മൾ വിചാരിച്ചത് പോലെയല്ല. ഫിസിക്കലിയും ഇമോഷണലിയും പെട്ടെന്ന് ഡ്രെയ്ൻ ആകുന്ന സ്ഥലം സ്ഥലമാണ്. പ്ലാൻ ഒന്നും വർക്ക് ഔട്ട് ആയില്ല. പക്ഷെ തന്റെ പരമാവധി ഷോയിൽ തുടരാൻ നോക്കിയിട്ടുണ്ടെന്നും അഭിഷേക് പറഞ്ഞു.

Abhishek Jayadeep

വീട്ടിനുള്ളിൽ ജെനുവിനായി നിൽക്കുന്നത് അൻസിബയാണെന്ന് അഭിഷേക് പറയുന്നു. ബാക്കിയെല്ലാവരും ​ഗെയിമിലേക്കാണ് ശ്രദ്ധ നൽകുന്നത്. ഏറ്റവും കൂടുതൽ പ്ലാനിം​ഗ് നടത്തുന്നത് സായ് ആണ്. എല്ലാ മൂലയിലും ഇരുന്ന് സായ് പ്ലാൻ ചെയ്യുന്നു. അത് വർക്കൗട്ട് ആകുന്നില്ലെന്നും ഇതുവരെ പവർ ‌‌ടീമിൽ കയറാൻ അവർക്ക് പറ്റിയില്ലെന്നും അഭിഷേക് പറഞ്ഞു. ജിന്റോ ​ഗെയിം പ്ലാനോടെയാണ് നിൽക്കുന്നത്. ഉള്ളിൽ ഇന്നസെന്റ് ആയ വ്യക്തിയാണ്.

പല കള്ളങ്ങളും ജാസ്മിനും ​ഗബ്രിയും കാണിക്കുന്നുണ്ട്. ക്യാമറയിൽ കാണിക്കാനാണോ എന്ന് സംശയമുണ്ട്. ഒരു സമയത്ത് പറയുന്നതല്ല അവർ പിന്നീട് പറയുന്നത്. കുറച്ചൊക്കെ ഫേക്ക് ആണെന്നും അഭിഷേക് പറഞ്ഞു. 22 ദിവസം അവി‌ടെ നിന്നു. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അവിടെ നിന്നത്. വഴക്കുണ്ടാക്കാനോ ഒച്ച വെച്ച് കുറേ കാര്യങ്ങളിൽ ഇടപെടാനോ എനിക്ക് പറ്റിയി‌ട്ടില്ല. ഓവർ ഇമോഷണലായത് ​ഗെയിമിനെ ബാധിച്ചിരിക്കാം.

Abhishek Jayadeep

പക്ഷെ ഞാൻ ആരെയും ഭയങ്കരമായി വേദനിപ്പിക്കുന്ന ഒന്നും അവിടെ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറയുന്നെന്നും അഭിഷേക് വ്യക്തമാക്കി. നൂറ് ദിവസം നിൽക്കും എന്ന് കരുതിയാണ് വന്നത്. പക്ഷെ ഇത് തുടങ്ങിയപ്പോൾ മനസിലായി ഇത് എനിക്ക് പറ്റിയ ഏരിയ അല്ലെന്ന്. എന്റെ ക്യാരക്ടർ വളരെ സൈലന്റ് ആണ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ‍വീട്ടിൽ പോകുന്നതാണ് നല്ലതെന്ന് താൻ സ്വയം പറഞ്ഞിരുന്നെന്നും അഭിഷേക് വ്യക്തമാക്കി.

അഭിഷേക് ബി​ഗ് ബോസിലേക്ക് എത്തിയപ്പോൾ പുറത്ത് ചില വിവാ​ദങ്ങളുമുണ്ടായിട്ടുണ്ട്. അഭിഷേക് അസഭ്യം പറഞ്ഞെന്ന ആരോപണവുമായി കൊറിയൻ മല്ലു രം​ഗത്ത് വന്നു. അഭിഷേകിന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ടും പങ്കുവെച്ചു. സംഭവം വലിയ തോതിൽ ചർച്ചയായി. അഭിഷേകിനെ പുറത്താക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. അതേസമയം അഭിഷേകിനെ പിന്തുണച്ചും നിരവധി പേർ രം​ഗത്ത് വന്നു. ഈ വിഷയത്തിൽ അഭിഷേക് വരും ദിവസങ്ങളിൽ സംസാരിച്ചേക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X