'അച്ഛന്റെ ഫാമിലി നെയിം ഉപയോഗിക്കരുതെന്ന് പറഞ്ഞ് ഇഷ്യുവുണ്ടായി, ലവ് ട്രയാങ്കിൾ ചെയ്യാൻ സായിയാണ് പറഞ്ഞത്'
ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളിൽ ഒരാളായ അഭിഷേക് ജയദീപ് അടുത്തിടെയാണ് ഷോയിൽ നിന്നും ഔട്ടായത്. ബിഗ് ബോസിന്റെ വേദിയിൽ വെച്ച് തന്റെ സെക്ഷ്വൽ ഐഡന്റിറ്റി അഭിഷേക് തുറന്ന് പറഞ്ഞിരുന്നു. തൃശൂർ സ്വദേശിയായ അഭിഷേക് പ്രൊഫഷണലി ഒരു ഐടി എഞ്ചിനീയറാണ്. ഒപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. മുംബൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. മിസ്റ്റർ ഗേ ഇന്ത്യ ഐഡിയയുടെ റണ്ണർ അപ് കൂടിയാണ് താരം. അതുകൂടാതെ കേരളത്തിലെ തന്നെ ആദ്യത്തെ മിസ്റ്റർ ഗേ കേരളം എന്ന ടൈറ്റിലും വിൻ ചെയ്തിട്ടുണ്ട്. ഫിറ്റ്‌നെസും ബോഡി ബിൽഡിങ്ങിലുമാണ് അഭിഷേകിന് കൂടുതൽ ശ്രദ്ധ. അച്ഛനും അമ്മയും ചേച്ചിയുമാണ് താരത്തിന്റെ കുടുംബം.
ഷോയിൽ വെച്ച് സെക്ഷ്വൽ ഐഡന്റിറ്റി വെളിപ്പെടുത്തിയ അഭിഷേകിനെ ഇപ്പോൾ കുടുംബം അംഗീകരിച്ച് കഴിഞ്ഞു. അതിന്റെ സന്തോഷം സോഷ്യൽമീഡിയ വഴി അഭിഷേക് പങ്കിടുകയും ചെയ്തിരുന്നു. അവൻ ഗേയായാൽ എന്താ... എന്റെ മകനല്ലേ എന്നാണ് അഭിഷേകിന്റെ അമ്മ മീഡിയയോട് പറഞ്ഞത്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും ജീവിതത്തിലെ പുതിയ വിശേഷങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് അഭിഷേക്.

അച്ഛൻ അംഗീകരിച്ചുവെന്നതാണ് തന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യമെന്നാണ് അഭിഷേക് പറയുന്നത്. 'ഹൗസിൽ ചെന്ന ആദ്യ ദിവസം അഭിഷേക് ശ്രീകുമാറും ഞാനും തമ്മിൽ വഴക്കുണ്ടായപ്പോൾ ഞാൻ നന്നായി പ്രതികരിച്ചിരുന്നു. പക്ഷെ അതൊന്നും എപ്പിസോഡിലോ ലൈവിലോ വന്നിട്ടില്ല. എന്നെ ഹൗസിൽ കോർണർ ചെയ്യുന്നതായി തോന്നിയിരുന്നു. ഞാനുമായി ആര് ഫൈറ്റുണ്ടാക്കിയാലും അവരെ മറ്റുള്ള മത്സരാർത്ഥികൾ സമാധാനിപ്പിക്കും അവർക്കൊപ്പമിരിക്കും.'
'എന്നോട് വന്ന് ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഒരു ഗ്രൂപ്പിലും ഉൾപ്പെട്ടിട്ടില്ലായിരുന്നു അതാകാം കാരണം. ഞാൻ അധികം വഴക്ക് ഹൗസിൽ സൃഷ്ടിച്ചിട്ടില്ല. ജിന്റോ ചേട്ടൻ ശരീരത്തിൽ തൊട്ടതായി എനിക്ക് ഫീൽ ചെയ്തിരുന്നു. അല്ലാതെ കൺടന്റിന് വേണ്ടി പറഞ്ഞതല്ല. സംഭവം നടന്നശേഷം സായിയോടാണ് ഞാൻ ആദ്യം പറഞ്ഞത്.'
'അന്ന് എല്ലാം കേട്ട് നല്ല രീതിയിൽ പ്രതികരിച്ച സായി പിന്നീട് മാറിയിരുന്ന് ഞാൻ കമ്യൂണിറ്റി കാർഡ് ഇറക്കാൻ ശ്രമിച്ചുവെന്ന തരത്തിൽ പറഞ്ഞത് കേട്ടപ്പോൾ വിഷമമായി. ആ സംഭവത്തിനുശേഷം ഞാനും ജിന്റോ ചേട്ടനും ഹഗ് ചെയ്ത് പ്രശ്നം അവസാനിപ്പിച്ചിരുന്നു. പിന്നീട് നല്ല സപ്പോർട്ടീവുമായിരുന്നു. ജിന്റോ ചേട്ടൻ അടിപൊളി ഗെയിമറാണ്. ലവ് സ്ട്രാറ്റജി ഹൗസിൽ ചെയ്തത് ഗബ്രിയും ജാസ്മിനും മാത്രം. അർജുനും ശ്രീതുവും നല്ല സുഹൃത്തുക്കൾ.'
'അതുപോലെ സായിയാണ് എന്നോട് പറഞ്ഞത് നീയും അർജുനും കോമ്പോയായാൽ ഹിറ്റാകുമെന്ന് പുറത്ത് സംസാരമുണ്ടെന്നത്. മാത്രമല്ല ലവ് ട്രയാങ്കിൾ ചെയ്യാനോ മറ്റോ എന്നോട് സായി പറഞ്ഞു. പക്ഷെ എനിക്ക് അതിന് തീരെ താൽപര്യമില്ലായിരുന്നു. അങ്ങനെ വന്നാൽ തന്നെ അത് ഓർഗാനിക്കായി സംഭവിക്കേണ്ടതാണ്.'

'വെറുതെ പ്ലാൻ ചെയ്ത് ചെയ്താൽ നെഗറ്റീവാകും. ഞാനും അർജുനും നല്ല ഫ്രണ്ട്ലിയായിരുന്നു. ഗബ്രി പുറത്തായത് ജാസ്മിന് പോസറ്റീവാകും. നല്ലതുപോലെ കളിച്ചാൽ ടോപ്പ് ഫൈവിൽ എത്തും. ടോക്സിക്കാണെന്ന് പറഞ്ഞാണ് അഭിഷേക് വന്നതെങ്കിലും യെല്ലോ കാർഡ് കിട്ടിയശേഷം അങ്ങനെ പെരുമാറിയിട്ടില്ല. ശരണ്യ ഗെയിം കളിക്കുന്നതായി തോന്നിയിട്ടില്ല. അഭിഷേകും ഗെയിമിലേക്ക് ഇതുവരെ ഇറങ്ങിയിട്ടില്ല.'
'ദേഷ്യം വരുമ്പോൾ എനിക്ക് അപസ്മാര രോഗമാണെന്ന് വരെ ഗബ്രി പറഞ്ഞിരുന്നു. എന്റെ എവിക്ഷൻ ഫെയറല്ലെന്ന് ചിലർ പറഞ്ഞ് കേട്ടിരുന്നു. അച്ഛന്റെ ഫാമിലി കുറച്ച് റെപ്യൂട്ടഡായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ എന്നെ അംഗീകരിക്കാൻ അച്ഛന് സമയമെടുക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അച്ഛൻ എന്നെ അംഗീകരിച്ചു.'
'ഹൗസിൽ നിന്നും വന്നശേഷം അച്ഛന്റെ മെസേജ് വന്നിരുന്നു. ഇനി അച്ഛന്റെ വീട്ടിലോട്ട് പോകാൻ പോവുകയാണ്. ഞാൻ ഹൗസിലേക്ക് പോയശേഷം അച്ഛന്റെ ഫാമിലി നെയിം ഉപയോഗിക്കരുതെന്ന് പറഞ്ഞൊരു ഇഷ്യുവുണ്ടായിരുന്നു. അമ്മയെ വിളിച്ച് അച്ഛൻ ഇക്കാര്യം പറയുകയാണ് ചെയ്തത്. ഫാമിലി നെയിം ഉപയോഗിക്കരുതെന്ന് റിലേറ്റീവ്സ് പറഞ്ഞതായും', അഭിഷേക് പറയുന്നു.


Click it and Unblock the Notifications











