വ്യക്തി വൈരാഗ്യം തീർക്കാൻ നോറ; പൊട്ടിത്തെറിച്ച് അഭിഷേക്; പിറകെ നടന്ന് വെറുപ്പിക്കുന്നെന്ന് പ്രേക്ഷകരും
ബിഗ് ബോസ് വീട്ടിൽ വീണ്ടും സംഘർഷഭരിതമായ നിമിഷങ്ങൾ. ഒരേ ടീമിലുള്ള നോറയും സായിയും അഭിഷേക് ശ്രീകുമാറും തമ്മിലാണ് പ്രശ്നം. ബിഗ് ബോസ് നൽകിയ പുതിയ ടാസ്കിനെ സംബന്ധിച്ചാണ് അസ്വാരസ്യങ്ങൾ ഉണ്ടായത്. ബിഗ് ബോസിൽ നടന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താവുന്ന ടാസ്കായിരുന്നു നൽകിയത്. ജാന്മണിയുടെ പ്രവൃത്തികൾ ഈ ആക്ടിവിറ്റിയിൽ ഉൾപ്പെടുത്താമെന്ന് അഭിഷേക് ജയ്ദീപ് പറഞ്ഞു. പക്ഷെ പവർ ടീമാണ് കോയിൻ കൊടുക്കുന്നതെന്ന് മനസിലാക്കിയതോടെ ഈ തീരുമാനം വേണ്ടെന്ന് വെച്ചു.
കാരണം ജാന്മണി ഇപ്പോൾ പവർ ടീമിലെ അംഗമാണ്. എന്നാൽ ടീമംഗമായ നോറ പക്ഷെ ഈ തീരുമാനത്തെ എതിർത്തു. ജാന്മണി വേണമെന്ന് നോറ പറഞ്ഞതോടെ ടീമംഗങ്ങൾ തമ്മിൽ പ്രശ്നമായി. ജാന്മണിയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാനാണ് നോറ ശ്രമിക്കുന്നതെന്നും ഇത് ടീമിനെ ബാധിക്കുമെന്നും മറ്റ് അംഗങ്ങൾ പറഞ്ഞു. എല്ലാവരും പറഞ്ഞിട്ടും ജാന്മണിയുടെ ക്യാരക്ടർ ചെയ്യാമെന്ന് നോറ ആവർത്തിച്ചു, എനിക്കുണ്ടായ സംഭവങ്ങൾ നോർമലൈസ് ചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നു എന്ന് നോറ ആരോപിച്ചു.

വ്യക്തിപരമായ പ്രശ്നങ്ങൾ പവർ ടീമിനോട് പറയണമെന്ന് സായി പറഞ്ഞു. അഭിഷേക് ശ്രീകുമാർ ഇതിനിടെ നോറയോട് ദേഷ്യപ്പെട്ടു. നോറ കരഞ്ഞു. നോറയുടെ ഇപ്പോഴത്തെ പ്രവൃത്തിയിൽ ബിഗ് ബോസ് പ്രേക്ഷകർക്കും എതിർപ്പുണ്ട്. തീർത്തും തമാശയായി അവതരിപ്പിക്കേണ്ട ടാസ്ക് ആണ് ബിഗ് ബോസ് നൽകിയത്. ഇത് ജാന്മണിക്കെതിരെയുള്ള വ്യക്തി വൈരാഗ്യം തീർക്കാനുള്ള അവസരമായ നോറ കണ്ടെന്ന് പ്രേക്ഷകരും പറയുന്നു.
ഇതിനകം ഒന്നിലേറെ തവണ നോറ ജാന്മണിക്കെതിരെ രംഗത്ത് വന്നു. ഇനിയും ഇത് തുടരേണ്ടതുണ്ടോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇതേക്കുറിച്ച് ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പിൽ അഭിപ്രായങ്ങളും വരുന്നുണ്ട്. 'ഈ സീസണിലെ ഏറ്റവും വലിയ ഫ്രോഡ് ഇവൾ. ആദ്യം മുതൽ ചെയ്തിരുന്നത് ഒറ്റപ്പെടലാണ്. ജാസ്മിനും ഗബ്രിയും ആയി അടിച്ചു പിരിഞ്ഞതിന് ശേഷം എന്ത് അവസരം വന്നാലും അവരെ നോമിനേറ്റ് ചെയ്തു ആദ്യത്തെ വീക്ക് നടന്ന കാര്യം വീണ്ടും എടുത്തിട്ട് അവരെ കുറ്റപ്പെടുത്തും'

'അത് ജാസ്മിൻ തീർത്തു കൊടുത്തപ്പോ ജാൻമണിയുടെ തലയിൽ കയറാൻ തുടങ്ങി. അവർ ഇവളെ മൈൻഡ് ആക്കാതെ പോകുമ്പോ പോലും ഇവൾ വീണ്ടും വീണ്ടും എല്ലാത്തിലും അവരുടെ വിഷയം എടുത്തിട്ട് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. ഇന്ന് ഒരു ഫൺ ടാസ്ക് കിട്ടിയപ്പോഴും അതിനെയും ഇവളുടെ ദേഷ്യം കാണിക്കാനുള്ള അവസരം ആയി കണ്ടു'
'അത് സായിയും അഭിഷേകും ചേർന്നു പൊട്ടിച്ചു കൊടുത്തു. അപ്പൊ തൊട്ട് തുടങ്ങി ഒറ്റപ്പെടൽ നാടകവും കരച്ചിലും. ഇങ്ങനെയും ഉണ്ടോ ഒരു ഇറിറ്റേറ്റിംഗ്. ഇവളുടെ കുറ്റം ആരും പറയാൻ പാടില്ല പറഞ്ഞാൽ പുറകെ നടന്നു വെറുപ്പിക്കും. ഇങ്ങനെ ഉള്ളവരെ ബിഗ് തന്നെ നേരിട്ട് എടുത്തു വെളിയിൽ കളയണം,' ബിഗ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications