'മനസ് നിറച്ച ചിത്രം, എല്ലാം കണ്ടിരിക്കുന്ന അഭിയെ കണ്ടപ്പോൾ ചങ്ക് പിടഞ്ഞിരുന്നു'; റിഷിയുടെ അമ്മയോടൊപ്പം അഭി!

ബി​ഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ പത്താം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. നാടകീയത പകര്‍ന്ന സംഭവവികാസങ്ങളുടെ കാര്യത്തില്‍ മുന്‍ സീസണുകളേക്കാളൊക്കെ മുമ്പിലാണ് സീസണ്‍ ആറ്. ഷോ അന്തിമഘട്ടത്തോട് അടുത്തിരിക്കെ മത്സരങ്ങള്‍ പൂര്‍ണ്ണമായും വ്യക്തി​ഗതമാക്കി മാറ്റിയിരിക്കുകയാണ് ബി​ഗ് ബോസ് ടീം. അതിന് മുന്നോടിയായി ആദ്യം ബി​ഗ് ബോസ് ചെയ്തത് ഈ വാരം മുതല്‍ പവര്‍ ടീം കോൺസെപ്റ്റോ പവർ റൂമോ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി സീസണ്‍ ഒന്നിലെ മത്സരാര്‍ഥികള്‍ എത്തിയിരുന്നു. ഈ വാരത്തിലും ഹൗസിലേക്ക് കുറേ അതിഥികള്‍ കൂടി എത്തുന്നുണ്ട്. കാരണം ഈ സീസണിലെ ഫാമിലി വീക്ക് ആരംഭിച്ച് കഴിഞ്ഞുവെന്നതാണ്. ആദ്യം ഹൗസിലേക്ക് എത്തിയത് റിഷിയുടെയും അൻസിബയുടെയും ഉറ്റവരാണ്.

Abhishek Sreekumar

അൻസിബയുടെ ഉമ്മയും സഹോദരനും റിഷിയുടെ അമ്മയും അനിയനുമാണ് ആദ്യം എത്തിയത്. ഓരോ പാട്ട് കേൾക്കുമ്പോഴും ​ഗാർഡൺ ഏരിയയിൽ കാർ വന്ന് നിൽക്കുമ്പോഴും ആവേശത്തോടെ ഓരോ മത്സരാർത്ഥികളും ഓടി എത്തുന്നുണ്ട്. ഈ ആഴ്ച മുഴുവൻ ഫാമിലി വീക്കാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ മുതലാണ് മലയാളം ബി​ഗ് ബോസിൽ ഫാമിലി വീക്ക് ആരംഭിച്ചത്. കഴിഞ്ഞ സീസണിലെ ഫാമിലി വീക്കിലെ എപ്പിസോഡുകളും എന്തിന് പ്രമോ പോലും വൈറലായിരുന്നു.

ഇപ്പോഴിതാ റിഷിയുടെ അമ്മ അനിയനും ഹൗസിലേക്ക് എത്തിയ ശേഷം നടന്ന സംഭവത്തെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹൗസിലെ വൈൽഡ് കാർഡുകളിൽ ഒരാളായ അഭിഷേക് ശ്രീകുമാറിന് മധുരം വായിൽ വെച്ച് നൽകുന്ന റിഷിയുടെ അമ്മയാണ് കുറിപ്പിനൊപ്പമുള്ള ഫോട്ടോയിലുള്ളത്.

മനസ് നിറച്ച ചിത്രം... എന്ന തലക്കെട്ടുമായി അഭിഷേകിന്റെയും റിഷിയുടെ അമ്മയു‍ടെയും മനോഹരമായ ചിത്രം ബി​ഗ് ബോസ് ​ഗ്രൂപ്പുകളിൽ വൈറലാകുന്നുണ്ട്. വൈറലാകുന്ന കുറിപ്പ് ഇങ്ങനെയാണ്.... മനസ് നിറച്ചൊരു ചിത്രം... ഇന്ന് റിഷിയുടെ അമ്മ വന്ന് കഴിഞ്ഞ് എല്ലാവരും ചർച്ചകളായിരുന്നു. മദേഴ്സ് ഡെ എല്ലാം കഴിഞ്ഞതുകൊണ്ട് എല്ലാവരുടെയും അമ്മമാരായിരിക്കും അപ്പോൾ വരാൻ പോകുന്നത്... എല്ലാവർക്കും കണക്ട് ആവുന്നത് അമ്മമാരുമായിട്ടാകും എന്നൊക്കെയാണ് ചർച്ച.

തൊട്ടപ്പുറത്ത് ഇതെല്ലാം കേട്ട് അഭി ഇരിക്കുന്നത് കണ്ടപ്പോൾ എന്തോ ചങ്ക് പിടഞ്ഞു. പുള്ളിക്ക് അതൊന്നും വിഷയം അല്ലായിരിക്കും... ഒരു പക്ഷെ അവരുടെ അമ്മയെ പറ്റിയുള്ള ഡിസ്കഷൻ എല്ലാം കേട്ടപ്പോൾ എന്തോ വിഷമം തോന്നി. ശേഷമാണ് റിഷിയുടെ അമ്മ അഭിഷേകിന് മധുരം വായിൽ വെച്ച് കൊടുത്തത്.

Abhishek Sreekumar

അത് കണ്ടപ്പോൾ എന്തോ നല്ല സന്തോഷം തോന്നി. രസ്മിൻ്റെ ആ നോട്ടം കൂടെയായപ്പോൾ മനോഹരമായി എന്നായിരുന്നു കുറിപ്പ്. കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ടയാളാണ് അഭിഷേക്. കഴിഞ്ഞ ദിവസം മ​ദേഴ്സ് ഡെയുടെ ഭാ​ഗമായി മത്സരാർത്ഥികളെല്ലാം അവരുടെ അമ്മയ്ക്ക് കത്തുകൾ എഴുതുകയും അത് മോഹൻലാലിന്റെ മുന്നിൽ വായിക്കുകയും ചെയ്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അഭിഷേക് മരിച്ചുപോയ അമ്മയ്ക്ക് എഴുതിയ കത്തായിരുന്നു.

ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിച്ച കത്തായിരുന്നു അത്. താൻ ഒരു ലഹരിക്കും അടിമ അല്ലാതായിരിക്കുന്നത് അമ്മ കാരണമാണെന്നും അവന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന് മറ്റുള്ളവർ പറയാൻ പാടില്ലെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ചീത്തപ്പേര് വരുത്തണ്ടെന്ന് കരുതിയിരുന്നുവെന്നെല്ലാമാണ് കത്തിൽ അഭിഷേക് കുറിച്ചത്.

മാതൃദിനത്തിൽ മറ്റുള്ളവർ ഫോട്ടോകളും സ്റ്റാറ്റസുകളും ഇടുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അഭിഷേക് കത്തിൽ എഴുതിയിരുന്നു. വൈൽഡ് കാർഡുകളിൽ ജനപ്രീതിയുള്ള ഒരു മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X