'നീ പറഞ്ഞതുപോലെ തന്നെ അവർ പുറത്താക്കി..., അഭിഷേക് ബാക്ക് ടു ആക്ഷൻ...'; റിയാസിന് മറുപടിയുമായി താരം!
പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ ജിന്റോയെയാണ് വിജയ്‍യായി പ്രഖ്യാപിച്ചത്. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. നാടകീയമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ വര്‍ണാഭമായ ഫിനാലെയില്‍ ജിന്റോയുടെ കൈ മോഹൻലാല്‍ പിടിച്ചുയര്‍ത്തുകയായിരുന്നു. ബിഗ് ബോസ് മലയാളം സിക്സ് തുടങ്ങുമ്പോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ.
സെലിബ്രിറ്റികളുടെ ഫിറ്റ്‍നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍ ജിന്റോയ്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പതിയെപ്പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് ഷോയിലൂടെ പ്രിയങ്കരനാകുകയായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്താലാണ് വിജയ കിരീടം ചൂടുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

ജിന്റോയ്‍ക്ക് പുറമെ ആറിലെ ടോപ് ഫൈനലില്‍ അര്‍ജുനും ജാസ്‍മിനും അഭിഷേകും റിഷിയുമാണുണ്ടായത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജിന്റോ ഷോയുടെ ജേതാവായത്. എതിരാളികളെ നിഷ്‍പ്രഭമാക്കി ജിന്റോ മുന്നേറിയപ്പോള്‍ ഷോയില്‍ അത് അവിസ്‍മരണീയമായ ഒരു മുഹൂര്‍ത്തമായി. രണ്ടാം സ്ഥാനത്ത് എത്തിയത് അർജുനും മൂന്നാം സ്ഥാനത്ത് ജാസ്മിനും നാലാം സ്ഥാനത്ത് അഭിഷേകും അഞ്ചാം സ്ഥാനത്ത് റിഷിയുമാണ് എത്തിയത്.
ഈ സീസണിലെ ആറ് വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു അഭിഷേക് ശ്രീകുമാർ. പല താളത്തില്‍ കയറിയിറങ്ങിയ പ്രകടനങ്ങളിലൂടെ തന്നെയാണ് ബിഗ് ബോസില്‍ അഭിഷേക് ശ്രീകുമാര്‍ ഫൈനലില്‍ എത്തിയത്. രണ്ട് അഭിഷേകുമാരായിരുന്നു ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻടിയായി ഇത്തവണ എത്തിയത്. ഒരാള്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റി പ്രതിനിധീകരിച്ച് എത്തിയ അഭിഷേക് കെ ജയദീപായിരുന്നു.
രണ്ടാമത്തെയാളാകട്ടെ എല്‍ജിബിടിക്യുവിനെ നിശിതമായി വിമര്‍ശിച്ച അഭിഷേക് ശ്രീകുമാറും. അഭിഷേക് കെയുമായി ഏറ്റുമുട്ടി തുടക്കത്തിലേ തന്റെ നയം പ്രഖ്യാപിച്ചിരുന്നു അഭിഷേക് ശ്രീകുമാര്‍. അശ്ലീലമായ ഒരു പദപ്രയോഗമായിരുന്നു അഭിഷേക് കെയ്‍ക്ക് നേര്‍ക്ക് അഭിഷേക് ശ്രീകുമാര്‍ തൊടുത്തത്. ട്രാൻസ്‍ജെന്റര്‍ പ്രതിനിധി ജാൻമണിയുമായി ആദ്യ ദിവസം അഭിഷേക് ശ്രീകുമാര്‍ കൊമ്പുകോര്‍ക്കാൻ തയ്യാറായി.
ഇതോടെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു അഭിഷേകിനെ നേരെയുണ്ടായിരുന്നത്. മറ്റ് മത്സരാര്‍ഥികള്‍ ഒന്നടങ്കം അഭിഷേക് കെയ്‍ക്കും ജാൻമണിക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‍തു. അശ്ലീലമായ പദപ്രയോഗം നടത്തിയതിന് ആദ്യാ ആഴ്ചയിൽ തന്നെ അഭിഷേകിന് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു. അതിനുശേഷം അങ്ങനൊരു പെരുമാറ്റം അഭിഷേകിൽ നിന്ന് ഉണ്ടായിട്ടില്ല.

അശ്ലീലമായ പദപ്രയോഗം നടത്തിയതിന് എല്‍ജിബിടിക്യുവിനെ പിന്തുണയ്ക്കുന്ന വീടിന് പുറത്തുള്ളവരും അഭിഷേകിന് എതിരെ രംഗത്ത് എത്തിയിരുന്നു. അതിൽ പ്രധാനി മുൻ ബിഗ് ബോസ് താരം റിയാസ് സലീമാണ്. അഭിഷേകിനെ ബിഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും പുറത്താക്കണമെന്ന് ഞാൻ റിക്വസ്റ്റ് ചെയ്യുകയും ഡിമാന്റ് ചെയ്യയുകയും ചെയ്യുന്നുവെന്നാണ് കുറച്ച് നാളുകൾക്ക് മുമ്പ് പങ്കിട്ട വീഡിയോയിൽ റിയാസ് സലീം പറഞ്ഞത്.
വീഡിയോ അന്ന് വലിയ ചർച്ചയായിരുന്നു. ഹൗസിനുള്ളിൽ ആയിരുന്നതിനാൽ അന്ന് പ്രതികരിക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല. അതിനാലാണ് ഷോ അവസാനിച്ചശേഷം അഭിഷേക് പ്രതികരിച്ചത്. പുറത്താക്കി... പുറത്താക്കി.... പറഞ്ഞതുപോലെ ചെയ്തിട്ടുണ്ട് എല്ലാം എന്നാണ് റിയാസിന് പരിഹസിച്ച് അഭിഷേക് പറഞ്ഞത്.
വീഡിയോ അതിവേഗത്തിൽ വൈറലായി. അഭിഷേകിന്റെ തഗ് റിപ്ലെയെ അഭിനന്ദിച്ചുള്ളതാണ് കമന്റുകളിൽ ഏറെയും. അഭിഷേക് ബാക്ക് ടു ആക്ഷൻ എന്നാണ് ആരാധകർ കുറിക്കുന്നത്. സീസൺ ആറിൽ നാലാം സ്ഥാനം നേടിയ അഭിഷേകിനെ സ്വീകരിക്കാൻ വൻ ജനാവലി വിമാനത്താവളത്തിൽ എത്തിയിരുന്നു. സിനിമ സ്വപ്നങ്ങളാണ് അഭിഷേകിനെ ബിഗ് ബോസിൽ എത്തിച്ചത്.


Click it and Unblock the Notifications