മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്; ജാസ്മിന്‍-ഗബ്രി കോംബോ ഫേക്കോ? മണിക്കുട്ടന്‍ പറയുന്നു
ബിഗ് ബോസ് സീസണ്‍ 6 അതിന്റെ ഏറ്റവും ആവേശം നിറയുന്ന മത്സരക്കാഴ്ചയിലാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ജാസ്മിന്‍- ഗബ്രി കോംബോയില്‍ ഗബ്രി പുറത്താവുകയും ചെയ്തു. ഇപ്പോഴിതാ മത്സരം കനക്കുമ്പോള്‍ ബിഗ് ബോസ് മൂന്നാം സീസണ്‍ വിന്നര്‍ ആയിരുന്ന നടന്‍ മണിക്കുട്ടന്‍ വിന്നര്‍ ആയത്.
വലിയ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നടന്‍ ബിഗ് ബോസ് കപ്പില്‍ മുത്തമിട്ടത്. ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും ഓരോ വീടാണ്. ഓരോ വീടും ഓരോ എക്‌സ്പീരിയന്‍സ് ആണെന്നും മണിക്കുട്ടന്‍ പറയുന്നു.

സമൂഹത്തിന്റെ പ്രതിഫലനം എന്നൊക്കെ പറയാറുണ്ട്. ഇതൊരു എന്റര്‍ടൈന്‍മെന്റ് ഗെയിം ഷോയാണ്. ഈ വീട് ഇങ്ങനെ ഒരു എക്‌സ്പീരിയന്‍സ് ആണ്. അടുത്ത വീട് ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കും. എന്റെ കഴിവിനേക്കാളുപരി പ്രേക്ഷകര്‍ തന്ന സപ്പോര്‍ട്ടുകൊണ്ടാണ് ഞാന്‍ ജയിച്ചതെന്നാണ് കരുതുന്നതെന്നും മണിക്കുട്ടന്‍ പറയുന്നു.
'ഇത് വേറെ ഒരു ടൈപ്പ് സീസണ്‍ ആണ്. ഞാന്‍ അതിനെ അങ്ങനെയേ കാണുന്നുള്ളു. അതിലെ മത്സരാര്‍ത്ഥികളെ കുറ്റം പറയാനോ അഭിപ്രായം പറയാനോ ആളല്ല. ഞാന്‍ അതിങ്ങനെ ആസ്വദിച്ച് കാണുന്നു എന്ന് മാത്രം. അഖില്‍ മാരാറിന്റെ വിഷയത്തില്‍ വ്യക്തതയും കൃത്യതയുമില്ലാത്ത കാര്യത്തില്‍ സംസാരിക്കില്ല. എന്നെ കൃത്യമായി ഇന്റര്‍വ്യൂ നടത്തിയാണ് കയറ്റിയത്,'മണിക്കുട്ടന്‍ പറഞ്ഞു.
അതുകൊണ്ട് പറയുന്ന ആരോപണങ്ങളില്‍ എനിക്ക് കൃത്യമായ ധാരണയില്ല. അവിടെ നില്‍ക്കുമ്പോള്‍ മെന്റലി വയ്യാതായി സീക്രട്ട് റൂമിലേക്ക് മാറുകയും അവിടെ നിന്ന് ഡോക്ടറെ കണ്ടിട്ടൊക്കെയാണ് പുറത്തുവരുന്നത്. എന്നിട്ടും വോട്ട് കുറയുമെന്നാണ് കരുതിയത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല. രണ്ടാഴ്ച നില്‍ക്കാം എന്നോര്‍ത്താണ് പോയത്.
എന്നിട്ടും വലിയ വോട്ടിന് എന്നെ ജയിപ്പിച്ചു. ഒരു സമയത്ത് എനിക്ക് വലിയ സഹായവും സ്‌നേഹവും തന്നെയായിരുന്നു ബിഗ് ബോസ് സീസണ്‍. കൊവിഡിന്റെ പീക് ടൈം ആയിരുന്നു തങ്ങളുടെ സീസണ്‍. അതുകൊണ്ട് തന്നെ ബയോ ബബിളിന്റെ അകത്തായിരുന്നു. അതുകൊണ്ട് ആ സീസണിനെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ട്. ഇപ്പുറത്തുള്ള കാര്യത്തെക്കുറിച്ച് എനിക്ക് അറിയില്ല.
പണ്ടൊക്കെ എല്ലാ സിനിമകളെയും വിമര്‍ശിക്കുമായിരുന്നു. പക്ഷെ സിനിമ പ്രവര്‍ത്തകനായപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലായത്. താനും ആദ്യമൊക്കെ മത്സരം കാണുമ്പോള്‍ വിചാരിക്കുമായിരുന്നു. പക്ഷെ മത്സരാര്‍ത്ഥി ആയിക്കഴിഞ്ഞപ്പോഴാണ് അതിലെ സത്യസന്ധത മനസിലായത്.

ആര് വിജയി ആയി കാണാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അതില്‍ എല്ലാവരും വിജയികളാണ് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. താന്‍ ബിഗ് ബോസിലേക്ക് വരുമ്പോള്‍ അത് വേണോ, അഭിനയം മാത്രം പോരേ എന്ന് ചോദിച്ചവരുണ്ട്. അതുപോലെ ഒരു സ്റ്റെപ് എടുത്ത് വെച്ചവരായിരിക്കും എല്ലാവരും. അതുകൊണ്ട് എല്ലാവരും വിജയികളാണ്.
ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍ പ്രതികരിച്ചു. ഇവരുടെ ലവ് ട്രാക്ക് ഫേക്ക് ആണോ എന്ന ചോദ്യത്തിന് മണിക്കുട്ടന്‍ പറയുന്നത് മറ്റുള്ളവരുടെ മനസ് അറിയാനുള്ള യന്ത്രമൊന്നും തന്റെ കയ്യില്‍ ഇല്ല എന്നാണ്. ആടുജീവിതം വായിച്ചപ്പോള്‍ അതില്‍ പറയുന്നത് പോലെ നമ്മള്‍ അനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥകളാണ് എന്ന് പറയുന്നത് പോലെ അത് അവര്‍ക്ക് അല്ലേ അറിയൂ. നമ്മള്‍ക്കത് എങ്ങനെയാണ് കമന്റ് ചെയ്യാന്‍ പറ്റുന്നത് എന്ന് അറിയില്ല എന്നും മണിക്കുട്ടന്‍ പറഞ്ഞു.


Click it and Unblock the Notifications











