'ഉറക്കം ശരിയാകുന്നില്ല വീട്ടിൽ പോകാൻ പറ്റിയിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചു'; സുരേഷിന്റെ ആ​ഗ്രഹം പോലെ പുറത്തായി!

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും ഒരാൾ കൂടി പുറത്തായിരിക്കുകയാണ്. പ്രേക്ഷക പിന്തുണ കുറവായതിന്റെ പേരിൽ ഭ്രമരത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ സുരേഷ് മേനോനാണ് ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. സുരേഷ് രണ്ടാഴ്ച ഹൗസിൽ നിന്നുവെങ്കിലും ​ഗെയിംസിലൊന്നും കാര്യമായ പ്രകടനം കാഴ്ചവെച്ചില്ല. പലപ്പോഴും സുരേഷ് ആ വീട്ടിലുണ്ടെന്ന കാര്യം പോലും പ്രേക്ഷകരും വീട്ടുകാരും മറന്ന് പോകുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഒരിക്കൽ മാത്രമാണ് സുരേഷിന്റെ ശബ്ദം ബി​ഗ് ബോസ് ഹൗസിൽ ഉയർന്ന് കേട്ടത്. അത് ഈ സീസണിൽ ആദ്യം ഹൗസിൽ നിന്നും പുറത്തായ രതീഷുമായി നടന്ന തർക്കത്തിന്റെ പേരിലാണ്. അന്ന് ഇരുവരും തമ്മിൽ വലിയ രീതിയിലുള്ള വഴക്ക് നടക്കുകയും ചെയ്തിരുന്നു. എന്നാൽ രതീഷ് പുറത്തായതോടെ സുരേഷിന്റെ ശബ്ദം കേൾക്കാതെയായി.

Actor Suresh Menon

സുരേഷ് സേഫ് ​ഗെയിം കളിക്കുകയാണെന്നും പലപ്പോഴും ​ഹൗസിലെ മറ്റ് മത്സരാർത്ഥികൾ തന്നെ സുരേഷിന് സേഫായി നിൽക്കാനുള്ള അവസരം ഒരുക്കികൊടുത്തുവെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ടായിരുന്നു. നോമിനേഷനിൽ സുരേഷിന്റെ പേര് ഉൾപ്പെട്ടപ്പോൾ തന്നെ താരമായിരിക്കും ഇത്തവണ പുറത്താകാൻ പോകുന്നതെന്ന ധാരണ പ്രേക്ഷകർക്കുണ്ടായിരുന്നു. ഒരു ചെറിയ ടാസ്ക്ക് മത്സരാർത്ഥികൾ നൽകിയ ശേഷമാണ് അവതാരകൻ മോഹൻലാൽ സുരേഷിന്റെ എവിക്ഷൻ പ്രഖ്യാപിച്ചത്.

നോമിനേഷൻ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ആരാണ് ഇന്ന് പുറത്താകുകയെന്നുള്ളതിൽ മറ്റുള്ളവരോട് സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മോഹൻലാല്‍ ആവശ്യപ്പെട്ടിരുന്നു. ഈ വീട്ടില്‍ നില്‍ക്കണമെന്ന് നിങ്ങൾ ആഗ്രഹമുള്ളവര്‍ക്ക് പച്ച കൊടിയും പുറത്തുപോകണമെന്ന് വിചാരിക്കുന്നവര്‍ക്ക് ചുവന്ന കൊടിയും കൊടുക്കാൻ മോഹൻലാല്‍ പറഞ്ഞു.

അൻസിബ റിഷിക്ക് പച്ചക്കൊടി നല്‍കിയപ്പോള്‍ ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ശ്രീതു കൃഷ്‍ണ റെസ്‍മിനും പച്ചക്കൊടി കൊടുത്തപ്പോള്‍ ശരണ്യ ആനന്ദ് സിജോയ്‍ക്കും നല്‍കി. ഒടുവില്‍ ടാസ്ക്ക് തീർന്നപ്പോൾ കൂടുതല്‍ ചുവപ്പ് കൊടി കിട്ടിയത് സുരേഷ് മേനോനാണ്. കഴിഞ്ഞ കുറച്ച് ദിവങ്ങളായി സുരേഷ് ശാരീരിക അസ്വസ്ഥതകൾ കൊണ്ട് ബുദ്ധിമുട്ടുന്നതായി പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങൾ പുറത്തുപോകുന്നവരുടെ പേരിൽ സുരേഷിന്റെ പേര് പറയുന്നതെന്നുമാണ് മറ്റ് മത്സരാർത്ഥികൾ പറഞ്ഞത്.

ശേഷം പ്രേക്ഷക വിധി മോഹൻലാലും പ്രഖ്യാപിച്ചു. സുരേഷ് മേനോൻ തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നായിരുന്നു പ്രേക്ഷക വിധിയും. ഉറക്കം ശരിയാകുന്നില്ല... വീട്ടിൽ പോകാൻ പറ്റിയിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്ന് സുരേഷും പറയുന്നുണ്ട്.

Actor Suresh Menon

താരം ഹൗസിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അൻസിബയും നൂറയും കരഞ്ഞു. എല്ലാവരെയും പുറത്തുവെച്ച് കാണാമെന്ന് പറഞ്ഞാണ് സുരേഷ് ഹൗസിൽ നിന്നും ഇറങ്ങിയത്. ആരൊക്കെ ഫൈനല്‍ ഫൈവില്‍ എത്തുമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിനുള്ള തന്റെ ഉത്തരവും സുരേഷ് വെളിപ്പെടുത്തി.

റോക്കി, സിജോ, അപ്സര, ജാന്‍മോണി, അര്‍ജുന്‍ എന്നിവരുടെ പേരുകളാണ് സുരേഷ് പറഞ്ഞത്. തനിക്ക് ഹൗസില്‍ ഏറ്റവും പ്രിയപ്പെട്ട ആള്‍ ജാന്‍മോണി ദാസാണെന്നും സുരേഷ് പറയുന്നുണ്ട്. ഹിന്ദിയിലാണ് സുരേഷ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X